Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദിവാസികൾക്ക് ഓണസമ്മാനവുമായി ജില്ലാ കളക്ടർ; എസ് സുഹാസിനെ കാടിന്റെ മക്കൾ സ്വീകരിച്ചത് പരമ്പരാഗത നൃത്തരൂപങ്ങളുടെ അകമ്പടിയോടെ

ആദിവാസികൾക്ക് ഓണസമ്മാനവുമായി ജില്ലാ കളക്ടർ; എസ് സുഹാസിനെ കാടിന്റെ മക്കൾ സ്വീകരിച്ചത് പരമ്പരാഗത നൃത്തരൂപങ്ങളുടെ അകമ്പടിയോടെ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ഓണസമ്മാനവുമായി എത്തിയ ജില്ലാ കളക്ടർക്ക് ആദിവാസി കോളനിയിൽ ഉജ്ജ്വല വരവേൽപ്പ്. ജില്ലാ ഭരണകൂടവും ഡിറ്റിപിസിയും കുട്ടമ്പുഴ പഞ്ചായത്തും സംയുക്തമായി ആദിവാസികൾക്കായി സംഘടിപ്പിച്ച ഓണാഘോഷത്തിന്റെ ഉദ്ഘാടകനായി എത്തിയ എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസിനെ വെള്ളാരംകുത്ത് ആദിവാസി കോളനി നിവാസികൾ സ്വീകരിച്ചത് ആട്ടവും പാട്ടുമായി.

കോളനി കമ്മ്യൂണിറ്റി ഹാളിലെത്തിയ കളക്ടറെ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ ലാലുവിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. തുടർന്ന് ആദിവാസികളുടെ പരമ്പരാഗത നൃത്തരൂപങ്ങളുടെ അകമ്പടിയോടെയാണ് കളക്ടറെ വേദിയിലേക്കാനയിച്ചത്. ജനപ്രതിനിധികളോട് കോളനിയിലെ അടിസ്ഥാന പ്രശ്‌നങ്ങൾ ചോദിച്ചറിഞ്ഞ ശേഷം അതിന് പരിഹാരം കാണാൻ ശ്രമിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കളക്ടർ വ്യക്തമാക്കുകയും ചെയ്തു.

കോളനിവാസികൾക്ക് ഓണസമ്മാനവുമായാണ് താൻ വന്നിരിക്കുന്നതെന്ന കളക്ടറുടെ പ്രഖ്യാപനം കരഘോഷത്തോടെയാണ് സദസ് സ്വീകരിച്ചത്. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വസ്ത്രങ്ങളും മധുര പലഹാരങ്ങളുമടങ്ങിയ തന്റെ ഓണ സമ്മാനം അർഹരെ കണ്ടെത്തി നൽകണമെന്ന നിർദ്ദേശത്തോടെ താലൂക്ക് ട്രൈബൽ ഓഫീസർ ജി അനിൽ കുമാറിന് കളക്ടർ കൈമാറി. കോളനിക്കാരോടൊപ്പം ഓണസദ്യയുണ്ട കളക്ടർ തൊട്ടടുത്ത ലൈബ്രറിയും സന്ദർശിച്ചു. കോളനിയിലെ കുട്ടികളോടും ജനപ്രതിനിധികളോടൊപ്പം സെൽഫിക്കും പോസ് ചെയ്താണ് മടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP