Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഹിന്ദി പ്രചാരണ ദിവസം അമിത് ഷാ മറ്റെന്താണ് പറയേണ്ടിയിരുന്നത്? മുഖ്യമന്ത്രി പറഞ്ഞത് പോലെ ഹിന്ദി നശിക്കട്ടേ എന്ന് പറയണോ? പിണറായിക്കെതിരെ പി എസ് ശ്രീധരൻ പിള്ള

'ഹിന്ദി പ്രചാരണ ദിവസം അമിത് ഷാ മറ്റെന്താണ് പറയേണ്ടിയിരുന്നത്? മുഖ്യമന്ത്രി പറഞ്ഞത് പോലെ ഹിന്ദി നശിക്കട്ടേ എന്ന് പറയണോ? പിണറായിക്കെതിരെ പി എസ് ശ്രീധരൻ പിള്ള

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: രാജ്യത്ത് ഹിന്ദി ഭാഷ ഉപയോഗിക്കുന്നത് വ്യാപകമാക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശത്തെ വിമർശിച്ച മുഖ്യമന്ത്രിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. ഹിന്ദി വാദം സംഘപരിവാർ അജണ്ടയാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് തെറ്റായെന്നാണ് പിള്ളയുടെ വാദം. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ദേശീയ ഭാഷയ്ക്കെതിരെ സംസാരിക്കുന്നത് ശരിയല്ല. ഹിന്ദി അടിച്ചേൽപിക്കുന്നു എന്ന വാദം തെറ്റാണെന്നും ശ്രീധരൻപിള്ള പറഞ്ഞു.

'ഹിന്ദി പ്രചാരണ ദിവസം അമിത് ഷാ മറ്റെന്താണ് പറയേണ്ടിയിരുന്നത്. മുഖ്യമന്ത്രി പറഞ്ഞത് പോലെ ഹിന്ദി നശിക്കട്ടേ എന്ന് പറയണോ? മുഖ്യമന്ത്രിയുടെ നിലപാടിൽ ബിജെപി അപലപിക്കുന്നു. അമിത് ഷായുടെ പ്രസ്താവനയോടുള്ള പ്രതിഷേധം നിഷേധാത്മകമാണ്'- ശ്രീധരൻ പിള്ള പറഞ്ഞു.

രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷയുണ്ടാകേണ്ടത് ആവശ്യമാണെന്ന് ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി അമിത് ഷാ പറഞ്ഞത് വലിയ വിവാദമായിട്ടുണ്ടായിരുന്നു. രാജ്യത്തെ ഒന്നായി നിലനിർത്താൻ ഹിന്ദി ഭാഷയ്ക്ക് സാധിക്കും. ഗാന്ധിജിയുടെയും സർദാർ പട്ടേലിന്റെയും സ്വപ്നം യഥാർഥ്യമാകാൻ മാതൃഭാഷയ്ക്കൊപ്പം ഹിന്ദി കൂടി ഉപയോഗിക്കണമെന്നും അമിത് ഷാ ആഹ്വാനം ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP