Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചാണകക്കുഴിയിൽ വീണ തൊഴിലാളികളെ രക്ഷിക്കാൻ ഇറങ്ങിയതോടെ അകപ്പെട്ടത് ഉടമയും സഹോദരനും; ഇറ്റലിയിലെ ഡയറി ഫാമിൽ മരിച്ച നാലുപേരും ഇന്ത്യാക്കാർ

ചാണകക്കുഴിയിൽ വീണ തൊഴിലാളികളെ രക്ഷിക്കാൻ ഇറങ്ങിയതോടെ അകപ്പെട്ടത് ഉടമയും സഹോദരനും; ഇറ്റലിയിലെ ഡയറി ഫാമിൽ മരിച്ച നാലുപേരും ഇന്ത്യാക്കാർ

മറുനാടൻ മലയാളി ബ്യൂറോ

മിലാൻ: ഇറ്റലിയിൽ ഫാമിലെ ചാണകക്കുഴിയിൽ വീണ് മരിച്ച നാലുപേരും ഇന്ത്യക്കാർ. വടക്കൻ ഇറ്റലിയിലെ പശുഫാമിലാണ് ഉടമയും സഹോദരനും ഉൾപ്പെടെ നാലുപേർ ചാണകക്കുഴിയിൽ വീണ് മരിച്ചത്. ചാണകക്കുഴിയിൽ വീണ് ഉടമകളടക്കം നാല് ഇന്ത്യക്കാർ മരിച്ചു. പഞ്ചാബ് സ്വദേശികളായ ഫാം ഉടമ പ്രേം സിങ്(48), സഹോദരൻ താർസെം സിങ്(45), ഫാമിലെ ജോലിക്കാരായ അമരീന്ദർ സിങ്(29), മജിന്ദർ സിങ്(28) എന്നിവരാണ് മരിച്ചത്. മിലാനിന് സമീപത്തെ പാവിയയിലാണ് സംഭവം.

തൊഴിലാളികളിലൊരാൾ ടാങ്കിൽ വീണപ്പോൾ രക്ഷിക്കാനിറങ്ങിയതാണ് മറ്റ് മൂന്നുപേരും. എന്നാൽ ആർക്കും ടാങ്കിൽ നിന്നും തിരികെ കയറാൻ കഴിഞ്ഞില്ല. പരിസരത്ത് മറ്റാരും ഇല്ലാതിരുന്നതിനാൽ നാലുപേർ ടാങ്കിൽ അകപ്പെട്ട വിവരം പുറംലോകം അറിഞ്ഞതുമില്ല. ഭക്ഷണം കഴിക്കുന്നതിന് എത്തേണ്ട സമയം കഴിഞ്ഞും ഇവരെ കാണാതായതോടെ നടന്ന അന്വേഷണത്തിലാണ് ചാണകക്കുഴിയിൽ മരിച്ചു കിടക്കുന്നത് കാണുന്നത്.

നാല് പേരും സമയം കഴിഞ്ഞിട്ടും ഭക്ഷണം കഴിക്കാൻ എത്താത്തതിനെ തുടർന്ന് പ്രേം സിംഗിന്റെ ഭാര്യ നടത്തിയ അന്വേഷണത്തിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടത്. ഇവർ അറിയിച്ചതനുസരിച്ച് സുരക്ഷ സംഘമെത്തി നാല് പേരുടെയും മൃതദേഹം പുറത്തെടുത്തു. കൃഷി മന്ത്രി തെരേസ ബെല്ലനോവ ഇവരുടെ മരണത്തിൽ അനുശോചനം അറിയിച്ചു. തൊഴിലിടങ്ങളിൽ മതിയായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മന്ത്രി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP