Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അടിച്ചു കണ്ണ് പൊട്ടിക്കും! താൻ സഞ്ചരിച്ച കാറിനെ മറികടന്ന ടിപ്പർ ലോറി ഡ്രൈവറോടു ക്ഷോഭിച്ച് പി കെ ശശി എംഎൽഎ; ബാലേട്ടന്റെ ഗുഡ് സർട്ടിഫിക്കറ്റു വാങ്ങി പാർട്ടിയിലേക്ക് തിരികെ എത്തിയതോടെ പി കെ ശശിയിലെ ആ പഴയ ഷോമാൻ ഉണർന്നു; ജനപ്രതിനിധിയുടെ ധിക്കാരം നിറഞ്ഞ ഭീഷണി വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ; പീഡന ആരോപണത്തിൽ നിന്നും തടിയൂരിയ ഷൊർണൂർ എംഎൽഎയുടെ വിരട്ടലിൽ താനാണ് തെറ്റുകാരനെന്ന് പറഞ്ഞ് ടിപ്പർ ഡ്രൈവറും

അടിച്ചു കണ്ണ് പൊട്ടിക്കും! താൻ സഞ്ചരിച്ച കാറിനെ മറികടന്ന ടിപ്പർ ലോറി ഡ്രൈവറോടു ക്ഷോഭിച്ച് പി കെ ശശി എംഎൽഎ; ബാലേട്ടന്റെ ഗുഡ് സർട്ടിഫിക്കറ്റു വാങ്ങി പാർട്ടിയിലേക്ക് തിരികെ എത്തിയതോടെ പി കെ ശശിയിലെ ആ പഴയ ഷോമാൻ ഉണർന്നു; ജനപ്രതിനിധിയുടെ ധിക്കാരം നിറഞ്ഞ ഭീഷണി വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ; പീഡന ആരോപണത്തിൽ നിന്നും തടിയൂരിയ ഷൊർണൂർ എംഎൽഎയുടെ വിരട്ടലിൽ താനാണ് തെറ്റുകാരനെന്ന് പറഞ്ഞ് ടിപ്പർ ഡ്രൈവറും

മറുനാടൻ മലയാളി ബ്യൂറോ

ചെർപ്പുളശ്ശേരി: എ കെ ബാലൻ കമ്മീഷൻ നൽകിയ ഗുഡ് സർട്ടിഫിക്കറ്റുമായി സിപിഎം ജില്ലാ കമ്മിറ്റിയിൽ തിരികെ എത്തിയ ഷൊർണൂർ എംഎൽഎ പി കെ ശശി വീണ്ടും ആ പഴയ വർദ്ധിതവീര്യം പുറത്തെടുത്തു. ഇത്തവണ പി കെ ശശി വാർത്തകളിൽ നിറഞ്ഞത് ഒരു ടിപ്പർ ഡ്രൈവറോട് കയർത്തു കൊണ്ട് സംസാരിച്ചാണ്. തന്റെ കാറിനെ ഓവർടേക്ക് ചെയ്ത ടിപ്പർ ഡ്രൈവറെ ശശി തടഞ്ഞു നിർത്തി ചോദ്യം ചെയ്യുകയായിരുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നുണ്ട്.

ഡ്രൈവറോട് ക്ഷോഭിക്കുന്ന എംഎ‍ൽഎയുടെ വീഡിയോ ആരോ മൊബൈലിൽ പകർത്തി പ്രചരിപ്പിക്കുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് ചെർപ്പുളശ്ശേരി മാങ്ങോട്ടാണ് സംഭവം. ഇവിടെ പ്രവർത്തകരോടൊപ്പം നിൽക്കുന്ന പി.കെ.ശശി ടിപ്പർ ലോറി തടഞ്ഞു നിർത്തി ഡ്രൈവറെ ശകാരിക്കുന്നതാണ് വീഡിയോയിലുള്ളത്. ഡ്രൈവറുടെ കണ്ണടിച്ച് പൊട്ടിക്കുമെന്ന് ഉച്ചത്തിൽ എംഎ‍ൽഎ ആക്രോശിക്കുന്നത് വീഡിയോയിലുണ്ട്.

അതേസമയം അമിത വേഗതയിൽ എംഎ‍ൽഎ സഞ്ചരിച്ച കാറിനെ മറികടന്നതോടെയാണ് ടിപ്പർ ഡ്രൈവറെ ശകാരിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. അതേ സമയം എംഎ‍ൽഎ തന്നെ വഴക്കു പറഞ്ഞതല്ലെന്നും ഉപദേശിച്ചതാണെന്നുമാണ് ടിപ്പർ ലോറിയുടെ ഡ്രൈവർ ഇഖ്ബാൽ അറിയിച്ചത്. തന്റെ ഭാഗതതാണ് തെറ്റെന്നും ഡ്രൈവർ പ്രതികരിച്ചു. എന്നാൽ എം.എൽ.യുടെ ധിക്കാരപരമായ പെരുമാറ്റമെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിക്കുന്നത്.

ഇതിനു മുൻപും ചെർപ്പുളശ്ശേരിയിൽ പൊലീസ് ഉദ്യോഗസ്ഥനെ ശകാരിക്കുന്ന പി.കെ.ശശിയുടെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ബിജെപി പ്രവർത്തകരുടെ ആക്രമണത്തിനിരയായ എഴുവന്തല സിപിഎം ബ്രാഞ്ച് സെക്രട്ടറി സി. വിജയകുമാറിന്റെ വീട്ടിൽ സന്ദർശനം നടത്തുന്നതിനിടെ മൊഴിയെടുക്കാനെത്തിയ പൊലീസിനു നേരേയാണ് എംഎൽഎ പരസ്യമായി പ്രതികരിച്ചത്. പൊലീസ് നോക്കുകുത്തികളാണെന്നും ഇതിനെ എങ്ങനെ നേരിടണമെന്ന് അറിയാമെന്നും പറഞ്ഞ എംഎൽഎ, നിങ്ങളൊക്കെ എവിടെ പോയിരിക്കുകയായിരുന്നു എന്നും ചോദിച്ചു. സിഐ വർഗീസ് അലക്സാണ്ടർ, എസ്ഐ പി.സി. ചാക്കോ എന്നിവർക്കു നേരേയാണ് എംഎൽഎ പൊട്ടിത്തെറിച്ചത്. ഇത് ഏറെ ചർച്ചയായി.

ഇതോടെ പൊലീസിനെ ശകാരിച്ചത് പൊതുസമൂഹത്തിനു തെറ്റെന്ന് തോന്നുന്നുവെങ്കിൽ അതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് പി.കെ. ശശി വിശദീകരിച്ചു. സിഐയേയും എസ്ഐയേയും രൂക്ഷമായി വിമർശിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിശദീകരണവുമായി എംഎൽഎ രംഗത്തെത്തിയത്. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായിരുന്ന യുവതിയുടെ പീഡന പരാതിയെത്തുടർന്നു സിപിഎം പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറു മാസത്തേക്കു സസ്പെൻഡ് ചെയ്യപ്പെട്ട ശശിയെ പാലക്കാട് ജില്ലാ കമ്മിറ്റിയിലേക്കു തിരിച്ചെടുക്കാൻ കഴിഞ്ഞ ദിവസമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്.

ശശിയെ തിരിച്ചെടുക്കണമെന്ന ജില്ലാ കമ്മിറ്റി നിർദ്ദേശം സംസ്ഥാന സമിതി അംഗീകരിക്കുകയായിരുന്നു. ശശിയെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് 44 അംഗ ജില്ലാകമ്മിറ്റിയിൽ ഒറ്റപ്പെട്ട ചില എതിർസ്വരങ്ങൾ ഉയർന്നെങ്കിലും അവയ്ക്ക് വേണ്ടത്ര പിന്തുണ ലഭിച്ചില്ല. അതിൽ 14 പേരാണ് ശശിക്കെതിരെ നിലപാടെടുത്തത്. സംസ്ഥാന സമിതി തീരുമാനം ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തത് യുവതി നൽകിയ പരാതി അന്വേഷിച്ച കമ്മിറ്റിയിൽ അംഗമായിരുന്ന മന്ത്രി എ കെ ബാലനാണ്.

ലൈംഗിക പീഡന പരാതിയെ തുടർന്ന് 2018 നവംബർ 26-നാണ് ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായ ശശിയെ ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്. ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയെ തുടർന്നാണ് പി കെ ശശിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യതത്. ശശിക്കെതിരെയുള്ള നടപടി സിപിഎം ജില്ലാ നേതാക്കൾക്കിടയിൽ കടുത്ത ഭിന്നത സൃഷ്ടിച്ചിരുന്നു. എംബി രാജേഷിന്റെ പാലക്കാട്ടെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നിൽ ശശിയുടെ ഇടപെടലാണെന്നടക്കം ആരോപണം ഉയർന്നിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ ചേർന്ന പാലക്കാട് ജില്ലാ കമ്മിറ്റി യോഗമാണ് പി കെ ശശിയെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച നിർദ്ദേശം മുന്നോട്ടുവച്ചത്. സസ്പെൻഷൻ കാലയളവിൽ ശശി നല്ല പ്രവർത്തനം കാഴ്ചവച്ചെന്നായിരുന്നു ഭൂരിഭാഗം ജില്ലാ കമ്മിറ്റി അംഗങ്ങളും പറഞ്ഞത്. കഴിഞ്ഞ വർഷം നവംബർ 26നാണ് ഷൊർണൂർ എംഎൽഎയും ജില്ലാ സെക്രട്ടറിയേറ്റംഗവുമായ പി കെ ശശിയെ സിപിഎം സസ്പെൻഡ് ചെയ്തത്. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ യുവതി നൽകിയ പരാതി അന്വേഷിച്ച കേന്ദ്ര കമ്മറ്റിയംഗങ്ങളായ എ കെ ബാലൻ, പി കെ ശ്രീമതി എന്നിവരുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ലൈംഗിക അതിക്രമം ഉണ്ടായിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചതിന് നടപടിയെടുക്കാമെന്നുമായിരുന്നു കമ്മീഷന്റെ ശുപാർശ.

യുവതി നൽകിയ പരാതിയിൽ പാർട്ടി പി കെ ശശിയുടെ വിശദീകരണം തേടിയിരുന്നു. ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും അപമര്യാദയായി പെരുമാറിയില്ലെന്നുമാണ് ശശി വിശദീകരണം നൽകിയിരുന്നത്. സിപിഎമ്മിന്റെ ഭരണഘടന അനുസരിച്ച് താക്കീത്, ശാസന, പരസ്യ ശാസന, പാർട്ടിയിൽ വഹിക്കുന്ന സ്ഥാനത്തുനിന്നു നീക്കം ചെയ്യൽ, ഒരു കൊല്ലത്തിൽ കവിയാത്ത കാലയളവിലേക്ക് അംഗത്വം സസ്പെൻഡ് ചെയ്യൽ, പാർട്ടിയിൽനിന്ന് പുറത്താക്കൽ എന്നിങ്ങനെ ആറ് തരത്തിലുള്ള അച്ചടക്ക നടപടികളാണ് പാർട്ടി അംഗത്തിനെതിരെ സ്വീകരിക്കാൻ കഴിയുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP