Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അന്തരിച്ച ഡോക്ടറുടെ ഡോക്ടറുടെ വീട്ടിൽ നിന്നും കണ്ടെടുത്തത് 2246 ഭ്രൂണ അവശിഷ്ടങ്ങൾ; ഞെട്ടൽ മാറാതെ പൊലീസ്; മൂന്ന് അബോർഷൻ ക്ലിനിക്കുകൾ നടത്തിയ ഡോക്ടറെ കുറിച്ച് വിശദമായ അന്വേഷണം

അന്തരിച്ച ഡോക്ടറുടെ ഡോക്ടറുടെ വീട്ടിൽ നിന്നും കണ്ടെടുത്തത് 2246 ഭ്രൂണ അവശിഷ്ടങ്ങൾ; ഞെട്ടൽ മാറാതെ പൊലീസ്; മൂന്ന് അബോർഷൻ ക്ലിനിക്കുകൾ നടത്തിയ ഡോക്ടറെ കുറിച്ച് വിശദമായ അന്വേഷണം

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: അന്തരിച്ച ഡോക്ടറുടെ വീട്ടിൽ പരിശോധന നടത്തിയ പൊലീസ് ശരിക്കും ഞെട്ടി. വീട്ടിൽ നിന്ന് കണ്ടെടുത്തത് 2246 ഭ്രൂണത്തിന്റെ അവശിഷ്ടങ്ങളായിരുന്നു. അമേരിക്കിയിലെ ഇല്ലിനോസിലെ വിൽകൗണ്ടിലുള്ള ഡോ. അൾറിക് ക്ലോഫറുടെ വീട്ടിൽ നിന്നാണ് ഭ്രൂണ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

ഇന്ത്യാനയിൽ അബോർഷൻ ക്ലിനിക്ക് നടത്തിയിരുന്ന ഡോ. അൾറിക് ക്ലോഫർ സെപ്റ്റംബർ 3 നാണ് മരിച്ചത്.ഡോക്ടറുടെ മരണശേഷം വിൽകൗണ്ടിയിലെ അദ്ദേഹത്തിന്റെ വസതിയിൽ കുടുംബാംഗങ്ങളും അഭിഭാഷകനും സ്വകാര്യ വസ്തുക്കൾ പരിശോധിക്കുന്നതിനിടെയാണ് ഭ്രൂണ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഉടൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

അവശിഷ്ടങ്ങൾ കണ്ടുകെട്ടിയ പൊലീസ്, അന്വേഷണം ആരംഭിച്ചു. ഇന്ത്യാനയിലെ മൂന്ന് അബോർഷൻ ക്ലിനിക്കുകളിലായി ഡോ. ക്ലോഫർ പതിറ്റാണ്ടുകളോളം ഗർഭച്ഛിദ്രം നടത്തിയിരുന്നു. 2015 ൽ സംസ്ഥാന മെഡിക്കൽ ബോർഡ് ക്ലിനിക്കിന്റെ ലൈസൻസ് റദ്ദാക്കിയതോടെയാണ്, ക്ലിനിക്ക് പൂട്ടിയത്. സർക്കാർ നിർദേശിച്ച മാനദണ്ഡങ്ങൾ പാലിക്കാതെയും, അബോർഷന് എത്തിയവരുടെ രേഖകൾ സൂക്ഷിക്കാതെയുമാണ് ഡോക്ടർ ഗർഭച്ഛിദ്രം നടത്തുന്നതെന്ന് പരാതികൾ ഉയർന്നതിനെത്തുടർന്നാണ് ക്ലിനിക്കിനെതിരെ നടപടിയെടുത്തത്.

അധികൃതർ അവശിഷ്ടങ്ങൾ കണ്ടുകെട്ടി അന്വേഷണം തുടരുകയാണ്. അന്വേഷണവുമായി ഡോക്ടറുടെ കുടുംബം പൂർണമായും സഹകരിക്കുന്നുണ്ടെന്ന് അന്വേഷണ സംഘം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP