Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തെലങ്കാന മുഖ്യമന്ത്രിയുടെ വളർത്തുനായ ചത്തതോടെ പണി കിട്ടിയത് രണ്ട് വെറ്ററിനറി ഡോക്ടർമാർക്ക്; നായ ചത്തതിന് കാരണം ഡോക്ടർമാരാണെന്ന് പറഞ്ഞ് പരിപാലകൻ നൽകിയ പരാതിയിൽ കേസ് എടുത്തത് പൊലീസ്; പ്രഗതി ഭവനിലെ നായകൾക്ക് മാത്രമല്ല മനുഷ്യജീവനും വിലയുണ്ടെന്ന് പറഞ്ഞ് പ്രതിഷേധവുമായെത്തി പ്രമുഖർ

തെലങ്കാന മുഖ്യമന്ത്രിയുടെ വളർത്തുനായ ചത്തതോടെ പണി കിട്ടിയത് രണ്ട് വെറ്ററിനറി ഡോക്ടർമാർക്ക്; നായ ചത്തതിന് കാരണം ഡോക്ടർമാരാണെന്ന് പറഞ്ഞ് പരിപാലകൻ നൽകിയ പരാതിയിൽ കേസ് എടുത്തത് പൊലീസ്; പ്രഗതി ഭവനിലെ നായകൾക്ക് മാത്രമല്ല മനുഷ്യജീവനും വിലയുണ്ടെന്ന് പറഞ്ഞ് പ്രതിഷേധവുമായെത്തി പ്രമുഖർ

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ വളർത്തുനായ ചത്തതോടെ പൊല്ലാപ്പിലായത് രണ്ട് വെറ്ററിനറി ഡോക്ടർമാരാണ്. നായയുടെ മരണത്തിനിടയാക്കിയെന്ന കാരണം പറഞ്ഞ് ഇരുവർക്കുമെതിരെ കേസ് എടുത്തിരിക്കുകയാണ് പൊലീസ്. നായയുടെ പരിപാലകന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 11 മാസം പ്രായമുണ്ടായിരുന്ന ഈ വളർത്തുനായ കെ. ചന്ദ്രശേഖർ റാവുവിന്റെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനിലായിരുന്നു ഉണ്ടായിരുന്നത്. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയുന്ന നിയമമനുസരിച്ചാണ് ബഞ്ചാരാ ഹിൽസിൽ സ്വകാര്യ ക്ലിനിക് നടത്തുന്ന രഞ്ജിത്തിനെതിരേയും ലക്ഷ്മിക്കെതിരേയും ഹൈദരാബാദ് പൊലീസ് കേസ് എടുത്തത്.

പ്രഗതി ഭവനിലെ ഒൻപത് വളർത്തുനായ്ക്കളിൽ ഒന്നാണ് ഹസ്‌കി എന്ന് പേരുള്ള ഈ നായ. പ്രഗതിയിലെ നായ്ക്കളെ എല്ലാം നോക്കി വളർത്തിയിരുന്ന ആസിഫ് അലി ഖാൻ എന്നയാൾ പറയുന്നത് സെപ്റ്റംബർ 10 ന് ഹസ്‌കിക്ക് പെട്ടെന്ന് പനി പിടിക്കുകയും ശരീരോഷ്മാവ് വർദ്ധിക്കുകയും ചെയ്തു. അടുത്ത ദിവസം രാവിലെ കൊടുത്ത പാല് കുടിക്കാതിരുന്നതോടെ ഉടൻ തന്നെ ഇവിടത്തെ നായ്ക്കളെ എപ്പോഴും പരിചരിക്കുന്ന മൃഗ ഡോക്ടറെ വിളിച്ചു. പരിശോധിച്ചതിന് ശേഷം മരുന്നായി നൽകിയത് ഒരു ടോണിക് ആയിരുന്നു. എന്നാൽ ഇത് നൽകിയതിന് പിന്നാലെ നായയുടെ അവസ്ഥ മോശമാകാൻ തുടങ്ങി. തുടർന്ന് സെപ്റ്റംബർ 11 ന് രാത്രി 9.30 ഓടെ നായയെ അനിമൽ കെയർ ക്ലിനിക്കിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് ശ്വാസതടസ്സം അനുഭവപ്പെടുകയും് ചികിത്സയ്ക്കിടെ ചാകുകയും ചെയ്തു.

എന്നാൽ സംഭവത്തിനെതിരെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രഗതി ഭവനിലെ വളർത്തുമൃഗങ്ങളുടെ ജീവിതം വിലപ്പെട്ടതാണെന്ന് കണക്കാക്കുമ്പോൾ തെലങ്കാനയിൽ മനുഷ്യജീവിതത്തിന് യാതൊരു വിലയുമില്ലെന്ന് ഡോക്ടർമാർക്കെതിരെ കേസ് എടുത്ത വിഷയത്തെക്കുറിച്ച് കോൺഗ്രസ് നേതാവ് രേവന്ത് റെഡ്ഡി പറഞ്ഞു. തെലങ്കാനയെ ഭീതിയിവലാഴ്‌ത്തിയിരിക്കുന്ന ഡെങ്കിപ്പനിയെപ്പറ്റി സർക്കാർ യാതൊന്നും പറയുന്നില്ലെന്നുള്ളത് കഷ്ടമാണെന്ന് ബിജെപി നേതാവ് കൃഷ്ണസാഗർ പറഞ്ഞു. ജനങ്ങളോട് കുറച്ചെങ്കിലും സ്‌നേഹമുണ്ടായിരുന്നുവെങ്കിൽ ഇത്തരത്തിൽ കുട്ടികൾ ഡെങ്കിപ്പനി ബാധിച്ച് മരിക്കുകയില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP