Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കബഡി... കബഡി... ഓണക്കാലത്തു കേരളത്തിലെ ഗ്രാമങ്ങളിൽ കേട്ട കബഡിവിളി കേൾക്കാൻ തയ്യാറെടുത്തു സ്‌കോട്ട്ലന്റ്; യൂറോപ്യൻ കപ്പിലേക്കുള്ള ഇംഗ്ലീഷ് ടീമിൽ ഇടം കണ്ടെത്തി ആലപ്പുഴക്കാരൻ സജു മാത്യു ബ്രിട്ടീഷ് മലയാളികൾക്കിടയിൽ താരമാകുന്നു; ബ്രിട്ടനിലുള്ള 85 കിലോ തൂക്കമുള്ള മുൻ കബഡി കളിക്കാർക്ക് ഇംഗ്ലീഷ് ടീമിൽ ഇടം പിടിക്കാൻ സുവർണാവസരം

കബഡി... കബഡി... ഓണക്കാലത്തു കേരളത്തിലെ ഗ്രാമങ്ങളിൽ കേട്ട കബഡിവിളി കേൾക്കാൻ തയ്യാറെടുത്തു സ്‌കോട്ട്ലന്റ്; യൂറോപ്യൻ കപ്പിലേക്കുള്ള ഇംഗ്ലീഷ് ടീമിൽ ഇടം കണ്ടെത്തി ആലപ്പുഴക്കാരൻ സജു മാത്യു ബ്രിട്ടീഷ് മലയാളികൾക്കിടയിൽ താരമാകുന്നു; ബ്രിട്ടനിലുള്ള 85 കിലോ തൂക്കമുള്ള മുൻ കബഡി കളിക്കാർക്ക് ഇംഗ്ലീഷ് ടീമിൽ ഇടം പിടിക്കാൻ സുവർണാവസരം

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ആലപ്പുഴക്കാരൻ സജു മാത്യു കൊട്ടാരം ഇപ്പോൾ ബ്രിട്ടീഷുകാരുടെ ആവേശമാണ്. യുകെ മലയാളികളിൽ അധികം പേർക്കും അപരിചിതനും. എന്നാൽ ബർമിങ്ഹാം യൂണിവേഴ്‌സിറ്റിയിൽ എത്തി നിരന്തരം കബഡി പരിശീലനം നടത്തുന്ന സജു മാത്യു ഇപ്പോൾ യുകെയിൽ താരമാണ്. അടുത്തമാസം ഗ്ലാസ്‌കോയിൽ നടക്കുന്ന യൂറോപ്യൻ കബഡി ചാമ്പ്യൻഷിപ്പിൽ ബ്രിട്ടീഷ് ദേശീയ ടീമിലേക്കു സെലക്ഷൻ കിട്ടിയ ഏക മലയാളിയാണ് സജു മാത്യു.

കുട്ടിക്കാലത്തു നാട്ടിലെ പ്രധാന കായിക വിനോദമായ കബഡി കളിക്കാൻ പോയ പരിചയമാണ് ഈ ആലപ്പുഴക്കാരനെ ഇപ്പോൾ ദേശീയ കബഡി ടീമിൽ എത്തിച്ചിരിക്കുന്നത്. കബഡി ഒളിമ്പിക്സ് ഉൾപ്പെടെയുള്ള പ്രധാന മത്സരങ്ങളിൽ ഇനിയും ഇടം പിടിക്കാത്തതിനാൽ ഇന്ത്യക്കാരനായ അശോക് ദേവ് നടത്തുന്ന ഒറ്റയാൾ പോരാട്ടമാണ് സജു ഉൾപ്പെടെയുള്ളവരെ ഇപ്പോൾ ദേശീയ ടീമിൽ വരെ എത്തിച്ചിരിക്കുന്നത്.

യുകെയിലെ റഗ്‌ബി മത്സരവുമായി ഏകദേശ സാദൃശ്യമുള്ള കബഡിയെ അന്താരാഷ്ട്ര മത്സര വേദിയിൽ എത്തിക്കാൻ ദീർഘനാളായി അശോക് ദേവ് നടത്തുന്ന ശ്രമങ്ങളാണ് ഇപ്പോൾ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ എത്തി നിൽക്കുന്നത്. ടീം രൂപീകരിക്കാൻ ഉള്ള നെട്ടോട്ടത്തിലാണ് യാദൃശ്ചികമായി സജു ടീം അധികൃതരുടെ ശ്രദ്ധയിൽ പെടുന്നത്. കഴിഞ്ഞ പത്തു വർഷമായി കബഡിക്കായി കളത്തിലിറങ്ങാത്ത സജു ഇപ്പോൾ രണ്ടു വർഷത്തിലധികമായി നടത്തുന്ന നിരന്തര പരിശീലനമാണ് അദ്ദേഹത്തെ ദേശീയ ടീമിൽ എത്തിച്ചിരിക്കുന്നത്. യുകെയിൽ കബഡിയുടെ പ്രോത്സാഹനത്തിനായി ഇതിനകം അനേകം പ്രദർശന മത്സരങ്ങളിലും അദ്ദേഹം ടീം ഇംഗ്ലണ്ടിനുവേണ്ടി കളിച്ചിട്ടുണ്ട്.

ഷെഫീൽഡ് മേള, ഗ്ലാസ്‌ഗോ മേള എന്നിവയിൽ ഒക്കെ എത്തിയത് കളിയുടെ പ്രചാരണം കൂടി ലക്ഷ്യമിട്ടാണ്. പ്ലസ്ടു വിദ്യാഭ്യസ ശേഷം കബഡി ഗ്രൗണ്ടിൽ ഇറങ്ങാതെ സജു സ്വപ്നത്തിൽ പോലും കരുതിയതല്ല താൻ വീണ്ടും കളിക്കളത്തിൽ ഇറങ്ങുമെന്ന്. അതും പത്തു വർഷത്തെ ഇടവേളയ്ക്കു ശേഷം. എന്നാൽ വിധി സാജുവിനായി കരുതിയത് മറ്റൊന്നാണ്. നഴ്സിങ് പഠിക്കാൻ പോയപ്പോൾ കബഡി കളിയും അദ്ദേഹം കേരളത്തിൽ ഉപേക്ഷിച്ചിരുന്നു. ഇപ്പോൾ കെയറർ ആയി വൂസ്റ്റർ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന സജു നാഷണൽ ടീമിന്റെ ഭാഗമാണെന്നു അടുത്ത സുഹൃത്തുക്കൾ പോലും തിരിച്ചറിയുന്നില്ല. അതൊക്കെ തികച്ചും സ്വകാര്യമാണ് എന്ന് കരുതുവാൻ ആണ് ഈ ചെറുപ്പക്കാരന് ഇഷ്ടം.

എന്നാൽ തനിക്കു ലഭിച്ച സിലക്ഷൻ ഭാഗ്യം മറ്റാർക്കു എങ്കിലും കിട്ടുന്നത് നല്ലതു ആണല്ലോ എന്നാണ് സജു ഇപ്പോൾ ചിന്തിക്കുന്നത്. കബഡിയെ സജീവമായി പരിഗണിക്കുന്ന യുകെ മലയാളികൾക്ക് ഇപ്പോൾ സിലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ അവസരം ഉണ്ടെന്നാണ് സജു പറയുന്നത്. തൂക്കം 85 കിലോയിൽ കൂടരുത് എന്ന നിബന്ധന പാലിക്കണം എന്ന് മാത്രം. സിലക്ഷൻ ലഭിച്ചാൽ ഭാഗ്യമുണ്ടെങ്കിൽ ഇംഗ്ലണ്ടിനു വേണ്ടി ജേഴ്‌സി അണിയാൻ സാധിക്കും. അതും ഒക്ടോബറിൽ നടക്കുന്ന യൂറോപ്യൻ ചാമ്പ്യൻഷിപിൽ തന്നെ. ഇംഗ്ലണ്ട് എ ടീമിന് വേണ്ടി കഴിഞ്ഞ വർഷം ഹാലിഫാക്‌സിൽ കളിച്ചതോടെയാണ് സജുവിന് ദേശീയ ടീമിലേക്കു വഴി തുറക്കുന്നത്.

ഒക്ടോബറിലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് കളിക്കാൻ ഇംഗ്ലണ്ട് സ്‌കോട്ട്ലന്റ്, നോർവേ, ഡെന്മാർക്ക്, ഇറ്റലി, പോളണ്ട്, ജർമനി, ഹോളണ്ട് എന്നീ രാജ്യങ്ങൾ പങ്കെടുക്കും എന്നുറപ്പാണ്. ഇത് കൂടാതെ കോർപറേറ്റുകളുടെ പിന്തുണയോടെ നാലു പ്രൊഫഷണൽ ടീമുകൾ മത്സരത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യം കാട്ടിയിട്ടുണ്ട്. ഇതോടെ 12 ടീമുകളുടെ വാശിയേറിയ മത്സരത്തിനാകും കബഡി ദേശീയ ചാമ്പ്യൻഷിപ് വഴി തുറക്കുക. ഏഴു കളിക്കാരുമായി കളത്തിലിറങ്ങുന്ന ടീമിന് നാലു പകരക്കാരെയാണ് അന്താരാഷ്ട്ര കളിനിയമം അനുവദിക്കുന്നത്. സ്റ്റാൻഡേർഡ്, റൗണ്ട് എന്നീ രണ്ടു ഫോർമാറ്റുകളിലാണ് കബഡി കളിക്കുന്നത്. സ്റ്റാൻഡേർഡ് ഫോർമാറ്റാണ് ഇംഗ്ലണ്ടിലെ മത്സരങ്ങൾ. ഇത്തവണ ഇംഗ്ലണ്ടും സ്‌കോട്ട്ലന്റും സംയുക്തമായിട്ടാണ് ആതിഥേയത്വം വഹിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP