Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എംസി റോഡിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ടാങ്കർ ലോറി ഇടിച്ച് തെറിപ്പിച്ചത് മൂന്ന് വാഹനങ്ങളെ; ലോറിക്കും മറ്റ് വാനുകൾക്കും ഇടയിൽപ്പെട്ട് നിശേഷം തകർന്നത് കാർ

എംസി റോഡിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ടാങ്കർ ലോറി ഇടിച്ച് തെറിപ്പിച്ചത് മൂന്ന് വാഹനങ്ങളെ; ലോറിക്കും മറ്റ് വാനുകൾക്കും ഇടയിൽപ്പെട്ട് നിശേഷം തകർന്നത് കാർ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേറ്റു. എംസി റോഡിൽ തുരുത്തി മിഷൻ പള്ളിക്കു സമീപമാണ് അപകടം നടന്നത്. കുറിച്ചി തെങ്ങനാടിയിൽ അശോകന്റെ മകൻ ആദിനാഥാണ് മരിച്ചത്. അമ്മ പ്രമീളയെ ഗുരുതരമായ പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ 1.15നാണ് സംഭവം നടന്നത്. കാറിൽ ഉണ്ടായിരുന്നവർ തകഴിയിലെ ഒരു മരണ വീട്ടിൽ പോയി മടങ്ങുകയായിരുന്നു.

ചങ്ങനാശേരിയിൽ നിന്ന് കോട്ടയത്തേക്ക് പോയ ടാങ്കർ ലോറിയെ മറികടക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നു ചങ്ങനാശേരി പൊലീസ് പറഞ്ഞു. ഇടിയെത്തുടർന്നു നിയന്ത്രണം വിട്ട ടാങ്കർ ലോറി റോഡരികിൽ പാർക്ക് ചെയ്തിരുന്ന മറ്റു മൂന്ന് വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചു. ടാങ്കർ ലോറിക്കും മറ്റ് വാനുകൾക്കും ഇടയിൽപ്പെട്ട് കാർ നിശേഷം തകരുകയും ചെയ്തു. അപകടത്തെ തുടർന്ന് എംസി റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ചങ്ങനാശേരിയിൽ നിന്ന് പൊലീസും അഗ്‌നി സുരക്ഷാ സേനയും നാട്ടുകാരും ചേർന്നു കാർ വെട്ടിപ്പൊളിച്ചാണ് ആദിയെയും പ്രമീളയെയും പുറത്തെടുത്തത്. ഇരുവരും അബോധാവസ്ഥയിലായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആദിനാഥിനെ രക്ഷിക്കാൻ കഴിഞ്ഞില്ല.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP