Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐടി കമ്പനി ജീവനക്കാരനായ കാമുകനും കാമുകിയും ഒരുമിച്ച് ജീവിച്ചത് വിവാഹം കഴിക്കാതെ; കല്യാണം നടക്കാനിരിക്കെ കുഞ്ഞ് പിറന്നതോടെ അങ്കലാപ്പിലായി; കുഞ്ഞിനെ കൗമാരക്കാരനായ ബന്ധുവിനെ ഏൽപ്പിച്ച ശേഷം കാമുകനും യുവതിയും കെട്ടു കല്ല്യാണത്തിന് കോട്ടയത്തേക്ക് പോയി; ബോട്ട് ജെട്ടിയിൽ ചോരകുഞ്ഞിനൊപ്പം നിന്ന കൗമാരക്കാരനെ പൊക്കി പൊലീസ്; ഇന്നലെ എറണാകുളത്ത് നടന്ന ഒരു കോട്ടയം അപാരത

ഐടി കമ്പനി ജീവനക്കാരനായ കാമുകനും കാമുകിയും ഒരുമിച്ച് ജീവിച്ചത് വിവാഹം കഴിക്കാതെ; കല്യാണം നടക്കാനിരിക്കെ കുഞ്ഞ് പിറന്നതോടെ അങ്കലാപ്പിലായി; കുഞ്ഞിനെ കൗമാരക്കാരനായ ബന്ധുവിനെ ഏൽപ്പിച്ച ശേഷം കാമുകനും യുവതിയും കെട്ടു കല്ല്യാണത്തിന് കോട്ടയത്തേക്ക് പോയി; ബോട്ട് ജെട്ടിയിൽ ചോരകുഞ്ഞിനൊപ്പം നിന്ന കൗമാരക്കാരനെ പൊക്കി പൊലീസ്; ഇന്നലെ എറണാകുളത്ത് നടന്ന ഒരു കോട്ടയം അപാരത

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആർക്കും വിശ്വസിക്കാനാവാത്തതാണ് ഇന്നലെ എറണാകുളത്തെ ബോട്ട് ജെട്ടിയിൽ നടന്നത്. എറണാകുളം ബോട്ട് ജെട്ടി ബസ് സ്റ്റോപ്പിലെത്തിയ കൗമാരക്കാരന്റെ കയ്യിൽ 10 ദിവസം പോലും പ്രായമാകാത്ത പിഞ്ചു കുഞ്ഞ് ആളുകളിൽ കൗതുകവും അത്ഭുതവും പടർത്തി. ഈ പിഞ്ചു കുഞ്ഞിന്റെ കഥ കണ്ടെത്താൻ ഇറങ്ങിയ പൊലീസും പ്രണയ കഥ കേട്ട് ഞെട്ടി. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തെ പിടികൂടിയെന്ന് കരുതിയ പൊലീസ് എല്ലാം കോപ്ലിമെൻസുമാക്കി.

പത്ത് ദിവസം പ്രായമുള്ള കുട്ടിയുമായി നിന്ന പയ്യൻസിനെ നാട്ടുകാർ തടഞ്ഞു വച്ചു പൊലീസിനെ വിളിച്ചുവരുത്തി കൈമാറി. എന്നാൽ പൊലീസിന്റെ ചോദ്യം ചെയ്യലിൽ ചുരുളഴിഞ്ഞതു ആരും പ്രതീക്ഷിക്കാത്ത കഥയാണ്. കൗമാരക്കാരന്റെ പിതൃസഹോദര പുത്രനാണു കുഞ്ഞിന്റെ പിതാവെന്നും വ്യക്തമായി. നഗരത്തിലെ ഐടി കമ്പനിയിൽ ചെറിയ ജോലിയുള്ള ഇയാളും കുഞ്ഞിന്റെ അമ്മയും വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കുകയായിരുന്നു. അടുത്ത ദിവസം ഇരുവരുടെയും വിവാഹം കോട്ടയത്തു നടക്കാനിരിക്കെയാണു കുഞ്ഞു പിറന്നത്. ഇതോടെയാണ് കൈക്കുഞ്ഞ് പയ്യന്റെ കൈയിലെത്തിയത്.

വിവാഹം വരെ കുഞ്ഞിനെ മാറ്റിനിർത്താനായി സഹോദരനെ ചുമതലയേൽപിച്ച് ഇരുവരും വിവാഹത്തിനായി നാട്ടിലേക്കു പോവുകയായിരുന്നു. വിവാഹം കഴിഞ്ഞാലുടൻ കുട്ടിയുമായി നാട്ടിലെത്താൻ അനുജനു നിർദ്ദേശവും നൽകി. ഒരിടത്തും പോകാനില്ലാത്ത പയ്യൻ കുട്ടിയുമായി എത്തിയത് ബോട്ട് ജെട്ടിയിലാണ്. സംഭവത്തിന്റെ ഗൗരവും ഈ കുട്ടിക്കും അറിയില്ലായിരുന്നു. ഇന്നലെ രാവിലെ 11നാണു കോട്ടയം സ്വദേശിയായ കൗമാരക്കാരൻ നവജാത ശിശുവുമായി ബസ് സ്റ്റോപ്പിൽ എത്തിയത്. കുഞ്ഞിന്റെ മാതാപിതാക്കളുടെ അസാന്നിധ്യവും പയ്യന്റെ പരുങ്ങലും കണ്ടുനിന്നവരിൽ സംശയമുണർത്തി. ഇതോടെയാണ് പൊലീസ് എത്തുന്നതിലേക്ക് കാര്യങ്ങളെത്തിയത്.

പൊലീസ് എത്തുമുമ്പ് തന്നെ പയ്യനെ നാട്ടുകാർ ചോദ്യം ചെയ്തു. പരസ്പര വിരുദ്ധമായി സംസാരിച്ചതോടെ പ്രശ്‌നം റോഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥന്റെ മുന്നിലെത്തുകയായിരുന്നു. കുട്ടിയുടെ അച്ഛന്റേയും അമ്മയുടേയും പ്രണയത്തെ കുറിച്ചും പ്രസവത്തെ കുറിച്ചുമൊന്നും ആദ്യം പയ്യൻ പൊലീസിനോട് പറഞ്ഞില്ല. കുട്ടിയുടെ അച്ഛനും അമ്മയും തലേന്നു രാത്രി ഒരാവശ്യത്തിനു കോട്ടയത്തേക്കു പോയതാണെന്നും തന്റെ ജ്യേഷ്ഠനാണു കുട്ടിയുടെ അച്ഛനെന്നും ഇയാൾ പൊലീസിനോടു പറഞ്ഞു. താനും കോട്ടയത്തേക്കു പോവുകയാണെന്നും സൂചിപ്പിച്ചു.

എന്നാൽ കോട്ടയത്തേക്കു പോകേണ്ട ആൾ എന്തിനാണ് ബോട്ട് ജെട്ടിയിൽ കറങ്ങി നടക്കുന്നതെന്നു ചോദിച്ചപ്പോൾ കാഴ്ച കാണാൻ വന്നതാണെന്നായിരുന്നു മറുപടി. 10 ദിവസം പ്രായമുള്ള കുട്ടിയുമായാണോ കാഴ്ച കാണാനിറങ്ങിയതെന്ന ചോദ്യത്തിനും ഇത്ര ചെറിയ കുഞ്ഞിനെ വിട്ട് എന്തിനാണ് അമ്മ നാട്ടിലേക്കു പോയതെന്ന ചോദ്യത്തിനും കൃത്യമായ ഉത്തരമുണ്ടായില്ല. ഇതോടെയാണ് സംശയങ്ങൾ കൂടിയത്. ഏതോ ആശുപത്രിയിൽ നിന്ന് കുട്ടിയെ തട്ടിയെടുത്തതാണെന്ന് പോലും വിലയിരുത്തലെത്തി. പ്രായം ഏറെയില്ലാത്ത പയ്യനാണോ കുട്ടിയുടെ അച്ഛനെന്ന് പോലും സംശയിച്ചു.

പൊലീസുകാരൻ വയർലെസിലൂടെ കൺട്രോൾ റൂമിൽ വിവരം അറിയിച്ചതോടെ പിങ്ക് പൊലീസ് സംഘമെത്തി കുട്ടിയെയും കൗമാരക്കാരനെയും ഏറ്റെടുത്തു. ഇതോടെയാണ് കഥ പുറത്തായത്. കുട്ടിയുടെ മാതാപിതാക്കളുടെ ഫോൺ നമ്പർ വാങ്ങി ഉടൻ എറണാകുളം സെൻട്രൽ സ്റ്റേഷനിലെത്താൻ നിർദ്ദേശം നൽകി. അടുത്ത ബന്ധുക്കളെയും കൂട്ടി ഇവർ വൈകിട്ടോടെ സെൻട്രൽ സ്റ്റഷൻ ഇൻസ്‌പെക്ടർ എസ്. വിജയശങ്കറിന്റെ മുൻപിലെത്തി. ഇതോടെയാണ് പ്രണയവും കല്യാണവും പ്രസവവുമെല്ലാം പുറംലോകത്ത് എത്തിയത്.

വിവാഹം വരെ കുഞ്ഞിനെ മാറ്റിനിർത്താനായി സഹോദരനെ ചുമതലയേൽപിച്ച് ഇരുവരും വിവാഹത്തിനായി നാട്ടിലേക്കു പോവുകയായിരുന്നു. വിവാഹം കഴിഞ്ഞാലുടൻ കുട്ടിയുമായി നാട്ടിലെത്താൻ അനുജനു നിർദ്ദേശവും നൽകി. കുഞ്ഞും 'സംരക്ഷകനും' പൊലീസ് സ്റ്റേഷൻ കയറിയതോടെ ഇരുവരും എത്തി കുഞ്ഞിനെ ഏറ്റുവാങ്ങി. ശ്വാസം മുട്ടൽ അനുഭവപ്പെട്ട കുരുന്നാകട്ടെ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP