Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബസ് സ്റ്റാൻഡിന് സമീപം യുവതിയും യുവാവും സംസാരിച്ചത് കണ്ടപ്പോൾ പിടിച്ചില്ല; വിവാഹം കഴിക്കാൻ പോകുന്നവരാണെന്ന് പറഞ്ഞപ്പോൾ അരയിൽ നിന്ന് കത്തിയൂരി സദാചാര പൊലീസ് കളിയും; ജീവൻ രക്ഷിക്കാൻ ഗതികെട്ട് കത്തി പിടിച്ചുവാങ്ങി തിരിച്ചാക്രമിച്ച് യുവാവും; മദ്യ ലഹരിയിൽ ഗുണ്ടായിസം കാട്ടാനെത്തിയ ലിബിന് കിട്ടിയത് ഉഗ്രൻ കുത്ത്; കത്തിയൂരിയത് കോലഞ്ചേരിയിലെ മെഡിക്കൽ കോളേജിൽ കൊണ്ടു വന്നും; തൊടുപുഴയെ ഞെട്ടിച്ച സദാചാര ആക്രമത്തിന്റെ ആന്റി ക്ലൈമാക്‌സ് ഇങ്ങനെ

ബസ് സ്റ്റാൻഡിന് സമീപം യുവതിയും യുവാവും സംസാരിച്ചത് കണ്ടപ്പോൾ പിടിച്ചില്ല; വിവാഹം കഴിക്കാൻ പോകുന്നവരാണെന്ന് പറഞ്ഞപ്പോൾ അരയിൽ നിന്ന് കത്തിയൂരി സദാചാര പൊലീസ് കളിയും; ജീവൻ രക്ഷിക്കാൻ ഗതികെട്ട് കത്തി പിടിച്ചുവാങ്ങി തിരിച്ചാക്രമിച്ച് യുവാവും; മദ്യ ലഹരിയിൽ ഗുണ്ടായിസം കാട്ടാനെത്തിയ ലിബിന് കിട്ടിയത് ഉഗ്രൻ കുത്ത്; കത്തിയൂരിയത് കോലഞ്ചേരിയിലെ മെഡിക്കൽ കോളേജിൽ കൊണ്ടു വന്നും; തൊടുപുഴയെ ഞെട്ടിച്ച സദാചാര ആക്രമത്തിന്റെ ആന്റി ക്ലൈമാക്‌സ് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: യുവതിക്കൊപ്പം പോയ യുവാവിനെ അക്രമിക്കാൻ ശ്രമിച്ച സംഘത്തിലെ ഒരാൾക്ക് കുത്തേറ്റതിന് കാരണം സദാചാര ഗുണ്ടായിസം. കുത്തിൽ പരിക്കേറ്റത് സാദാചാര പൊലീസ് ചമയാൻ എത്തിയ വ്യക്തിക്കും. ഇതേ തുടർന്നുണ്ടായ സംഘർഷത്തിൽ നാലുപേർക്ക് പരിക്കേറ്റു. തൊടുപുഴ ടൗണിലാണ് സംഭവം.

തൊടുപുഴയിലെ സ്വകാര്യ ബസ് സ്റ്റാന്റിന് സമീപം സംസാരിച്ചു നിൽക്കുകയായിരുന്ന മൂന്നംഗ അക്രമി സംഘം ചോദ്യം ചെയ്യുന്നതിനിടെയാണ് ഇതേ സംഘത്തിൽപ്പെട്ട മലങ്കര പ്ലാന്റേഷൻ ചേലത്തിൽ ലിബിൻ ബേബി (27)ന് തോളിൽ കുത്തേറ്റത്. സദാചാര പൊലീസ് കളിക്കാൻ പോയതാണ് ലിബിൻ. എന്നാൽ നിവർത്തി കേടിൽ മറുഭാഗം പ്രതികരിച്ചപ്പോൾ കുത്തേറ്റത് ലിബിനും. ലിബിനായിരുന്നു അക്രമി സംഘത്തിന്റെ തലവൻ.

ലിബിന്റെ തോളിൽ നാല് സെന്റീമീറ്ററോളം കത്തി തുളച്ചുകയറിയ നിലയിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കത്തി ഊരിയെടുക്കാൻ പ്രായാസം ആയതിനാൽ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവിനെ കുത്താൻ ലിബിൻ എടുത്ത കത്തി പിടിച്ചുവാങ്ങിയാണ് യുവാവ് കുത്തിയത്. യുവതിയും യുവാവും വഴിയിലൂടെ യാത്ര ചെയ്യുകയും ഇത് ചോദ്യം ചെയ്യാൻ അക്രമി സംഘം എത്തിയതോടെ സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. അക്രമി സംഘം മദ്യലഹരിയിൽ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അക്രമി സംഘത്തിനെതിരെ പൊലീസ് കേസെടുത്തു.

ബസ്റ്റാന്റിന് സമീപം പെൺകുട്ടിയുമായി സംസാരിച്ചു നിന്ന യുവാവിനെ മൂന്ന് അക്രമി സംഘം ചോദ്യം ചെയ്തതവണ് സംഘർഷത്തിന് ഇടയാക്കിയത്. വിവാഹം കഴിക്കാൻ പോകുന്നവരാണ് തങ്ങളെന്ന് പറഞ്ഞുവെങ്കിലും സംഘം പിന്മാറിയില്ല. തുടർന്ന് പെൺകുട്ടിക്കൊപ്പമുള്ള യുവാവിനെ കുത്താൻ സംഘത്തിലൊരാൾ കത്തി വീശുകയും യുവാവ് ആ കത്തി പിടിച്ചു വാങ്ങി തിരികെ കുത്തുകയുമായിരുന്നു. മലങ്കര സ്വദേശി ലിബിനാണ് കുത്തേറ്റത്. അക്രമിസംഘം മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

യുവതിയും സുഹൃത്തായ യുവാവും വഴിയിലൂടെ സഞ്ചരിക്കുന്നതിനിടെ വാക്കു തർക്കം ഉണ്ടായത് മൂന്നംഗ സംഘം ചോദ്യം ചെയ്യുകയും വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നുവെന്നും വാദമുണ്ട്. എല്ലാ വശവും പൊലീസ് പരിശോധിക്കുകയാണ്. എന്നാൽ യുവാവിനെതിരെ യുവതിക്ക് പരാതികളൊന്നുമില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP