Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാറിൽ ഓട്ടോറിക്ഷ ഉരസിയതോടെ ഡ്രൈവറേയും യാത്രക്കാരായ സ്ത്രീകളേയും കയ്യേറ്റം ചെയ്ത് അഞ്ചംഗ സംഘം; ഓട്ടോ ഡ്രൈവറെ തല്ലുന്നത് തടയാൻ ചെന്ന യുവതിയേയും മകളേയും മർദ്ദിച്ചത് മദ്യലഹരിയിൽ

കാറിൽ ഓട്ടോറിക്ഷ ഉരസിയതോടെ ഡ്രൈവറേയും യാത്രക്കാരായ സ്ത്രീകളേയും കയ്യേറ്റം ചെയ്ത് അഞ്ചംഗ സംഘം; ഓട്ടോ ഡ്രൈവറെ തല്ലുന്നത് തടയാൻ ചെന്ന യുവതിയേയും മകളേയും മർദ്ദിച്ചത് മദ്യലഹരിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കട്ടപ്പന: ഓട്ടോറിക്ഷ കാറിൽ ഉരസി എന്നാരോപിച്ച് കാറിലുണ്ടായിരുന്ന അഞ്ചംഗ സംഘം മദ്യലഹരിയിൽ ഉപദ്രവിച്ചത് ഓട്ടോയിലെ യാത്രക്കാരായ സ്ത്രീകളെയും. ഇടുക്കി ഇരട്ടയാറിലാണ് ഓട്ടോ ഡ്രൈവറെയും യാത്രക്കാരായ സ്ത്രീകളെയും അഞ്ചംഗ സംഘം മർദ്ദിച്ചത്. ഓട്ടോ ഡ്രൈവർ, യാത്രക്കാരായ ചെമ്പകപ്പാറ സ്വദേശി ലൂസി, മകൾ ഫാൻസി എന്നിവർക്കാണ് മർദ്ദനമേറ്റത്. 

ചെമ്പകപ്പാറയിൽ നിന്ന് കട്ടപ്പന ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയും എതിരെ വന്ന കാറും ചെറുതായി ഉരസിയതാണ് സംഭവങ്ങളുടെ തുടക്കം. ഇതേ തുടർന്ന് കാറിലുണ്ടായിരുന്നവർ ഓട്ടോ ഡ്രൈവറോട് തട്ടിക്കയറുകയും തള്ളുകയും ചെയ്തു. ഇത് തടയാനെത്തിയതാണ് ഓട്ടോ യാത്രക്കാരായ ചെമ്പകപ്പാറ സ്വദേശി ലൂസിയും മകൾ ഫാൻസിയും. കാറിലുണ്ടായിരുന്ന വൃദ്ധനടക്കം അഞ്ച് പേർ മൂവരെയും മർദ്ദിച്ചിക്കുകയായിരുന്നു.

വിവരം ഉടൻ തന്നെ കട്ടപ്പന പൊലീസിനെ അറിയിക്കുകയും അവരെത്തി മർദ്ദിച്ചവരിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. മർദ്ദനത്തിൽ പരിക്കേറ്റ ലൂസിയെയും മകളെയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാളെ രാവിലെ തന്നെ ആശുപത്രിയിലെത്തി പരിക്കേറ്റവരിൽ നിന്ന് മൊഴിയെടുക്കുമെന്നും ഇപ്പോൾ സ്റ്റേഷൻ ജാമ്യത്തിൽ വിട്ട പ്രതികളോട് നാളെ ഹാജരാവാൻ ആവശ്യപ്പെട്ടുണ്ടെന്നും കട്ടപ്പന പൊലീസ് പറഞ്ഞു. കാറിലുണ്ടായിരുന്ന അഞ്ചോളം പേരാണ് ആക്രമിച്ചതെന്നും ഇവർ മദ്യപിച്ചിരുന്നതായും മർദ്ദനമേറ്റവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP