Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു മല അപ്പാടെ കൊച്ചി -ധനുഷ്‌കോടി പാതയിലേയ്ക്ക് പതിച്ചു; ബൈക്ക് യാത്രക്കാരുടെ ജീവൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്; ഗതാഗതം തടസ്സപ്പെട്ടത് മൂന്ന് മണിക്കുറിലേറെ; കൂവപ്പാറയ്ക്ക് സമീപം തോണ്ടിമലയിൽ ഉണ്ടായത് വൻ ഉരുൾപൊട്ടൽ

ഒരു മല അപ്പാടെ കൊച്ചി -ധനുഷ്‌കോടി പാതയിലേയ്ക്ക് പതിച്ചു; ബൈക്ക് യാത്രക്കാരുടെ ജീവൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്; ഗതാഗതം തടസ്സപ്പെട്ടത് മൂന്ന് മണിക്കുറിലേറെ; കൂവപ്പാറയ്ക്ക് സമീപം തോണ്ടിമലയിൽ ഉണ്ടായത് വൻ ഉരുൾപൊട്ടൽ

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ: കൂവപ്പാറയ്ക്ക് സമീപം തോണ്ടിമലയിൽ വൻ ഉരുൾപൊട്ടൽ. ഒരു മല അപ്പാടെ കൊച്ചി -ധനുഷ്‌കോടി പാതയിലേയ്ക്ക് പതിച്ചു.ബൈക്ക് യാത്രക്കാരുടെ ജീവൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്.3 മണിക്കുറിലേറെ ഗാതാഗതം മുടങ്ങി.

ഇന്ന് വൈകിട്ട് 4 മണിയോടടുത്താണ് പാതയോരത്തെ മലയിടിഞ്ഞ് റോഡിൽ പതിച്ചത്. ഇതോടൊപ്പം വൻതോതിൽ ജലപ്രവാഹവും ഉണ്ടായി.മുകളിൽ നി്ന്നുമെത്തിയ കല്ലും മണ്ണും മരങ്ങളും റോഡിൽ അടിഞ്ഞുകൂടി. ബോഡിമെട്ടിലേയ്ക്കുള്ള പ്രധാന പാതകളിലൊന്നായ ഇതുവഴി മിക്ക സമയത്തും വാഹനങ്ങൾ കടന്നുപോകുന്നുണ്ട്.ബൈക്കിലെത്തിയ രണ്ട് പേർ മലയിടിഞ്ഞുവരുന്നതിനടിൽപ്പെടാതെ കഷ്ടിച്ചാണ് രക്ഷപെട്ടത്.ഇവരുടെ ബൈക്കുകൾ മണ്ണിനടിയിലാണ്.

അപകടം തിരിച്ചറിഞ്ഞ് ബൈക്ക് യാത്രക്കാർ ഓടുന്നത് കണ്ടതിനാൽ മാത്രമാണ് പുറകെ കാറിൽ വരിയായിരുന്ന അഞ്ചംഗ സംഘത്തിന്റെ ജീവൻ രക്ഷപെട്ടത്.യുവാക്കൾ ഓടി മാറുന്നത് ശ്രദ്ധിയിൽപ്പെട്ട കാർ ഡ്രൈവർ ഉടൻ കാർ നിർത്തുകയായിരുന്നു.കാർ നിർത്തിയതിന് തൊട്ടടുത്തുവരെ മണ്ണു കല്ലും വെള്ളവും എത്തിയിരുന്നു. 4 മണിക്ക് ശേഷമായിരുന്നു ഇരുൾപൊട്ടൽ സംഭവിച്ചതെങ്കിൽ അത് വലിയ ദുരന്തമായി മാറുമായിരുന്നെന്നാണ് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത്.

4 മണിയോടടുക്കുമ്പോൾ മുതൽ നിറയെ തൊഴിലാളികളുമായി ഒന്നിന് പുറകെ ഒന്നായി നൂറിലേറെ ജീപ്പുകാളാണ് തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് തിരിക്കുന്നത്.ഈ സമയത്ത് മലിടിഞ്ഞിരുന്നെങ്കിൽ ചുരുങ്ങിയത് രണ്ട് ജീപ്പെങ്കിലും മണ്ണിനടിയിൽ ആവുമായിരുന്നെന്നാണ് പ്രദേശനാസികൾ വ്യക്തമാക്കി. റോഡിലെ മാർഗ്ഗ തടസ്സം ജെ സി ബിയുടെ സഹായത്തോടെ വൈകുന്നേരം 7 മണിയോടിത്താണ് മാറ്റിയത്.ഇപ്പോൾ ഇതുവഴി ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. കാര്യമായ മഴ ഇല്ലാതിരുന്നിട്ടും മലയിടിഞ്ഞത് പ്രദേശവാസികളെ ഭീതിയിലാഴ്തിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP