Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അബദ്ധം തിരുത്താനും ഐൻസ്റ്റൈനെ തന്നെ കൂട്ട് പിടിച്ച് പിയൂഷ് ഗോയൽ; 'ഒരിക്കലും തെറ്റു വരുത്താത്ത ഒരാൾ ഒരിക്കലും പുതുതായി ഒന്നും ചെയ്യാൻ ശ്രമിക്കുന്നില്ല' എന്ന വാചകം ഉദ്ധരിച്ച് കേന്ദ്രമന്ത്രി; ഗുരുത്വാകർഷണ സിദ്ധാന്തം കണ്ടെത്തിയത് ഐൻസ്റ്റൈൻ എന്ന പ്രസ്താവനയിലെ തെറ്റ് മനസ്സിലാക്കിയ നിമിഷം തന്നെ തിരുത്തിയെന്നും വിശദീകരണം

അബദ്ധം തിരുത്താനും ഐൻസ്റ്റൈനെ തന്നെ കൂട്ട് പിടിച്ച് പിയൂഷ് ഗോയൽ; 'ഒരിക്കലും തെറ്റു വരുത്താത്ത ഒരാൾ ഒരിക്കലും പുതുതായി ഒന്നും ചെയ്യാൻ ശ്രമിക്കുന്നില്ല' എന്ന വാചകം ഉദ്ധരിച്ച് കേന്ദ്രമന്ത്രി; ഗുരുത്വാകർഷണ സിദ്ധാന്തം കണ്ടെത്തിയത് ഐൻസ്റ്റൈൻ എന്ന പ്രസ്താവനയിലെ തെറ്റ് മനസ്സിലാക്കിയ നിമിഷം തന്നെ തിരുത്തിയെന്നും വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ആൽബർട്ട് ഐൻസ്റ്റൈന്റെ പേരിൽ പറ്റിയ അബദ്ധം തിരുത്താൻ ഐൻസ്റ്റൈന്റെ തന്നെ വാക്കുകളുമായി കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. ഗുരുത്വാകർഷണം കണ്ടെത്തിയത് ഐൻസ്‌റ്റൈൻ ആണെന്ന പ്രസ്താവനയുടെ പേരിൽ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നതിന് പിന്നാലെയാണ് തെറ്റിനെ ന്യായീകരിച്ച് മന്ത്രി രംഗത്തെത്തിയത്. ''നമ്മളെല്ലാവരും തെറ്റുകൾ വരുത്തുന്നവരാണ്. ന്യൂട്ടൺ എന്നതിനു പകരം ഐൻസ്‌റ്റൈൻ എന്നാണ് ഞാൻ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ, 'ഒരിക്കലും തെറ്റു വരുത്താത്ത ഒരാൾ ഒരിക്കലും പുതുതായി ഒന്നും ചെയ്യാൻ ശ്രമിക്കുന്നില്ല' എന്ന് ഇതേ ഐൻസ്‌റ്റൈൻ തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്'', പിയൂഷ് ഗോയൽ ചൂണ്ടിക്കാട്ടി.

മുംബൈയിൽ ഒരു ചടങ്ങിൽ സംസാരിക്കുമ്പോഴായിരുന്നു ഐൻസ്റ്റൈനെക്കുറിച്ച് താൻ നടത്തിയ പ്രസ്താവന സംബന്ധിച്ച് അദ്ദേഹം വിശദീകരണം നൽകിയത്. തെറ്റ് മനസ്സിലാക്കിയ നിമിഷംതന്നെ അതിൽ വ്യക്തത വരുത്തിയതായും തെറ്റുകൾ വരുത്തുന്നതിനെ പേടിക്കുന്ന ഒരാളല്ല താനെന്നും അദ്ദേഹം പറഞ്ഞു.

പ്രത്യേക സാഹചര്യത്തിലാണ് അത്തരമൊരു പ്രസ്താവന നടത്തിയതെന്നും, എന്നാൽ ചിലർ അതിനെ സാഹചര്യത്തിൽനിന്ന് അടർത്തി മാറ്റി ഒരു വരി മാത്രമെടുത്ത് അനാവശ്യമായ വാർത്തകൾ സൃഷ്ടിക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ വാണിജ്യ-വ്യവസായ മേഖലയെ പ്രചോദിപ്പിക്കുകയായിരുന്നു തന്റെ പ്രസ്താവനയുടെ ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം മോദി സർക്കാരിന്റെ സാമ്പത്തിക രംഗത്തെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനിടെയാണ് ഐൻസ്റ്റൈനാണ് ഗുരുത്വാകർഷണ സിദ്ധാന്തം കണ്ടെത്തിയതെന്ന തരത്തിൽ പിയൂഷ് ഗോയൽ പ്രസ്താവന നടത്തിയത്. സാമ്പത്തിക രംഗത്തെക്കുറിച്ച് ടെലിവിഷനിൽ കാണുന്ന കണക്കുകൾ വിശ്വസിക്കരുതെന്നും, കണക്ക് കൂട്ടിക്കൊണ്ടിരുന്നെങ്കിൽ ഐൻസ്റ്റൈൻ ഗുരുത്വാകർഷണം കണ്ടുപിടിക്കില്ലായിരുന്നുവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും ഇടയാക്കിയിരുന്നു. തന്റെ പ്രസ്താവന സംബന്ധിച്ച് വിശദീകരണവുമായി പിന്നീട് പിയൂഷ് ഗോയൽ രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP