Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കവലയിൽ ചായകുടിച്ചിരിക്കുമ്പോൾ ആ ഇത്ത ഓടി വന്ന് പറഞ്ഞത് എന്റെ കുഞ്ഞിനെ രക്ഷിക്കണേ എന്ന്; ഓടി പുഴക്കരയിലെത്തിയപ്പോൾ കുത്തൊഴുക്ക് കണ്ടിട്ടും എടുത്ത് ചാടിയത് അപ്പോൾ തോന്നിയ ധൈര്യത്തിൽ; മുന്നോട്ട് നീന്തിയപ്പോൾ കണ്ടത് മരച്ചില്ലയിൽ കുടുങ്ങിയ തുണി; നിമിഷങ്ങളുടെ വ്യത്യാസത്തിൽ പുഴ കവരുമായിരുന്ന ജീവൻ രക്ഷിച്ചത് അതിസാഹസികമായി; എട്ടുവയസ്സുകാരിയെ രക്ഷപ്പെടുത്തിയ കഥ മറുനാടനോട് പറഞ്ഞ് ജയ്‌മോൻ

കവലയിൽ ചായകുടിച്ചിരിക്കുമ്പോൾ ആ ഇത്ത ഓടി വന്ന് പറഞ്ഞത് എന്റെ കുഞ്ഞിനെ രക്ഷിക്കണേ എന്ന്; ഓടി പുഴക്കരയിലെത്തിയപ്പോൾ കുത്തൊഴുക്ക് കണ്ടിട്ടും എടുത്ത് ചാടിയത് അപ്പോൾ തോന്നിയ ധൈര്യത്തിൽ; മുന്നോട്ട് നീന്തിയപ്പോൾ കണ്ടത് മരച്ചില്ലയിൽ കുടുങ്ങിയ തുണി; നിമിഷങ്ങളുടെ വ്യത്യാസത്തിൽ പുഴ കവരുമായിരുന്ന ജീവൻ രക്ഷിച്ചത് അതിസാഹസികമായി; എട്ടുവയസ്സുകാരിയെ രക്ഷപ്പെടുത്തിയ കഥ മറുനാടനോട് പറഞ്ഞ് ജയ്‌മോൻ

പ്രകാശ് ചന്ദ്രശേഖർ

കോതംമഗലം: അമ്മയ്‌ക്കൊപ്പം കുളിക്കാൻ പോയി പുഴയിൽ കാൽ വഴുതി വീണ് എട്ടുവയസ്സുകാരിയെ അതി സാഹസികമായി രക്ഷപ്പെടുത്തി യുവാവ്. പുഴയിൽ കുളിക്കാനെത്തിയ 8 വയസ്സുകാരി കാൽവഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു. ഒഴുക്കിൽപ്പെട്ട ഭാഗത്തുനിന്നും ഏദേശം 400 മീറ്ററോളം താഴെ രണ്ടാൾ താഴ്ചയും ശക്തമായ അടിയൊഴുക്കുമുള്ള ഭാഗത്തുനിന്നാണ് ഏറെ പണിപ്പെട്ട് ജയ്മോൻ കുട്ടിയെ കരയ്ക്കെത്തിച്ചത്.

കണ്ടെത്തുമ്പോൾ കുട്ടിക്ക് അനക്കമില്ലായിരുന്നെന്നും ഉടൻ വയറിൽ ഞെക്കി വെള്ളം പുറത്തേയ്ക്ക് കളായൻ ശ്രമിച്ചെന്നും പിന്നാലെ കൃതൃമ ശ്വാസം നൽകിയെന്നും തുടർന്നാണ് കുട്ടി മിഴിതുറന്നതെന്നും ജയ്മോൻ മറുനാടനോട് പറഞ്ഞു.ഡ്രൈവറാണെങ്കിലും ഇടയ്യ്ക്കൊക്കെ പുഴയിൽ ചൂണ്ട ഇടാനും പോവാറുണ്ട്.ചെറുപ്പത്തിലെ മുതൽ ഈ പുഴിയിൽ നീന്തിക്കളിച്ചാണ് വളർന്നത.ഇതുതന്നെയാണ് ഇന്നലെ ആ കുട്ടിയെ രക്ഷിക്കുന്നതിന് മനക്കരുത്ത് പകർന്നത്. ജയ്മോൻ കൂട്ടിച്ചേർത്തു.

പുഴയിൽ ചൂണ്ടയിടാൻ ലക്ഷ്യമിട്ടാണ് വീട്ടിൽ നിന്നും ഇറങ്ങിയത്.കവലയിൽ ചായകുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒരു ഇത്ത മോള് ഒഴുക്കിൽപ്പെട്ടു ,രക്ഷിക്കണം എന്നും പറഞ്ഞ് നിലവിളിച്ച് കവലയിൽ എത്തിയത്.പിന്നെ ഒന്നും ആലോചിച്ചില്ല .ഒരോട്ടമായിരുന്നു.തീരത്തെത്തിയപ്പോൾ ഒഴുക്ക് ശക്തമാണെന്ന് ബോദ്ധ്യമായി.ഒരു നിമിഷം പാഴാക്കാതെ പുഴയിൽച്ചാടി ,താഴ്ഭാഗത്തേയ്ക്ക് നീന്തി.കുറച്ച് നീന്തിയപ്പോൾ മരച്ചില്ലയിൽ കുരുങ്ങിയ നിലയിൽ ഒരു തുണിക്കഷണം കണ്ടു.

ചെന്നുനോക്കിയപ്പോൾ അത് കൂട്ടിയായിരുന്നു. കുത്തൊഴുക്ക് കാരണം പാടുപെട്ടാണ് കുട്ടിയെ കരയ്ക്കെത്തിത്.വയറിൽ ഞെക്കി വെള്ളം കളയുകയും പിന്നാലെ കൃതൃമ ശ്വാസം നൽകുകയും ചെയ്തതോടെ കുട്ടി കണ്ണുകൾ തുറന്നു.പിന്നാലെ ഓടിക്കൂടിയവർ ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ച കുട്ടി .സുഖമായിരിക്കുന്നു എന്നറിഞ്ഞപ്പോഴാണ് സമാധാനമായത്.

കുട്ടിയെ രക്ഷപെടുത്തിയ ജയ്മോന്റെ ഫോണിലേയ്ക്ക് അഭിനന്ദമറിയിച്ച് നിരവധി കോളുകളെത്തുന്നുണ്ട്.നാട്ടുകാരും സുഹൃത്തുക്കളും ജയ്മോനെ അഭിനന്ദനമറിയിക്കാൻ കൂറ്റംവേലിക്കവലയിൽ ഒത്തുകൂടിയിരുന്നു,. സാമൂഹിക മാധ്യമങ്ങളിലും ജയ്മോന്റെ രക്ഷാപ്രവർത്തനം ഇടംപിടിച്ചിരുന്നു.വാടാസാപ് ,എഫ് ബി ഗ്രൂപ്പുകളിൽ ആശംസകൾ നേർന്നും അഭനന്ദനമറിയിച്ചും മറ്റുമുള്ള പോസ്റ്റുകൾ വൈറലായിക്കഴിഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP