Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൃശ്ശൂർ മാപ്രാണത്ത് കാർ പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിൽ ലോട്ടറി വിൽപ്പനക്കാരനെ കുത്തിക്കൊന്ന് തീയ്യറ്റർ നടത്തിപ്പുകാരൻ; കത്തിയും വടിവാളുകളുമായി വീട്ടിൽ കയറിയ അക്രമിസംഘം രാജനെ മരുമകനെയും ആക്രമിച്ചു; കുത്തേറ്റ് രാജൻ രക്തം വാർന്ന് മരിച്ചു; കൊല നടത്തി ശേഷം വർണ തീയറ്റർ നടത്തിപ്പുകാരനും ജീവനക്കാരും ഒളിവിൽ പോയി

തൃശ്ശൂർ മാപ്രാണത്ത് കാർ പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിൽ ലോട്ടറി വിൽപ്പനക്കാരനെ കുത്തിക്കൊന്ന് തീയ്യറ്റർ നടത്തിപ്പുകാരൻ; കത്തിയും വടിവാളുകളുമായി വീട്ടിൽ കയറിയ അക്രമിസംഘം രാജനെ മരുമകനെയും ആക്രമിച്ചു; കുത്തേറ്റ് രാജൻ രക്തം വാർന്ന് മരിച്ചു; കൊല നടത്തി ശേഷം വർണ തീയറ്റർ നടത്തിപ്പുകാരനും ജീവനക്കാരും ഒളിവിൽ പോയി

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: തൃശ്ശൂരിനെ നടക്കി കൊണ്ടു മാപ്രാണത്തുകൊലപാതകം. മാപ്രാണത്ത് പാർക്കിംഗിനെ ചൊല്ലിയുള്ള നിസ്സാരമായ തർക്കാണ് ഒരാളുടെ ജീവൻ എടുത്തത്. മാപ്രാണം സ്വദേശിയായ ലോട്ടറി വിൽപ്പനക്കാരൻ രാജനാണ് (65) ആണ് മരിച്ചത്. സിനിമാ തീയേറ്ററിനു മുന്നിലെ പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടെ തിയേറ്റർ നടത്തിപ്പുകാരനും ജീവനക്കാരനുമാണ് രാജനെ വീടു കയറി ആക്രമിച്ചത്.

രാജന്റെ മരുമകൻ വിനുവിനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. തീയേറ്ററിനു സമീപമാണ് രാജനും കുടുംബവും താമസിക്കുന്നത്. മാപ്രാണം വർണ തിയേറ്ററിനു സമീപം വെള്ളിയാഴ്ച അർധ രാത്രിയായിരുന്നു സംഭവം. സിനിമ കാണാൻ വരുന്നവർ തൊട്ടടുത്ത വഴിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഇവിടെ നേരത്തേ പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരുന്നു. ഈ വിഷയത്തിൽ പൊലീസിൽ പരാതിയും നൽകിയിരുന്നു. മരിച്ച രാജന്റെ വീട് തിയേറ്ററിനു സമീപത്താണ്. രാജനും മരുമകൻ വിനുവും പാർക്കിങ്ങിനെ ചൊല്ലി പരാതി ഉന്നയിച്ചു.

അടുത്തിടെ ഇതേചൊലലി തർക്കവും ഉണ്ടായി. അതിനു ശേഷമാണ് തിയേറ്റർ നടത്തിപ്പുകാരനും 3 ജീവനക്കാരും ചേർന്ന് ഇവരുടെ വീട്ടിൽ കയറി അക്രമം നടത്തിയത്. കത്തിയും വടിവാളുകളുമായി വീട്ടിൽ കയറിയ സംഘം രാജനെയും വിനുവിനെയും ആക്രമിക്കുകയായിരുന്നു. രാജന് കുത്തേറ്റു. ഏറെ നേരം രക്തം വാർന്നുകിടന്ന രാജൻ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. മരുമകൻ വിനുവിന് ബിയർ കുപ്പികൊണ്ടു തലയ്ക്ക് അടിയേറ്റു. സംഭവത്തിനു ശേഷം തിയേറ്റർ നടത്തിപ്പുകാർ ഒളിവിലാണ്. ഇവരെ പിടികൂടുന്നതിന് പൊലീസ് തിരച്ചിൽ ഊർജിതമാക്കി. ഇരിങ്ങാലക്കുട ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

തിയറ്റർ ഉടമ തിയറ്ററിൽ വരുന്ന പലരേയും ഇതിന് മുൻപും മർദ്ദിക്കുകയും, അസഭ്യം പറയുകയും ചെയ്തിട്ടുണ്ട്. ആനന്ദൻ എന്ന മുൻ തിയറ്റർ തൊഴിലാളിയുടെ സാധന-വസ്തുക്കൾ പിടിച്ച് വെക്കുകയും അയാളെ മർട്ടിക്കുകയും ചെയ്തിട്ടുണ്ട്. പ്രതികൾ ഒളിവിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP