Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശിവസേനയിൽ ചേർന്ന പൊലീസ് ഓഫീസർ ഔദ്യോഗിക ജീവിതത്തിൽ കൊലപ്പെടുത്തിയത് 150ഓളം പേരെ; എൻകൗണ്ടർ സ്‌പെഷലിസ്റ്റായിരുന്ന പ്രദീപ് ശർമയുടെ പാർട്ടി പ്രവേശം ഉദ്ധവ് താക്കറെയുടെ സാന്നിധ്യത്തിൽ

ശിവസേനയിൽ ചേർന്ന പൊലീസ് ഓഫീസർ ഔദ്യോഗിക ജീവിതത്തിൽ കൊലപ്പെടുത്തിയത് 150ഓളം പേരെ; എൻകൗണ്ടർ സ്‌പെഷലിസ്റ്റായിരുന്ന പ്രദീപ് ശർമയുടെ പാർട്ടി പ്രവേശം ഉദ്ധവ് താക്കറെയുടെ സാന്നിധ്യത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഔദ്യോഗിക ജീവിതത്തിനിടെ 150 ഓളം പേരെ എൻകൗണ്ടറിലൂടെ കൊലപ്പെടുത്തിയ മുൻ പൊലീസ് ഓഫീസർ ശിവസേനയിൽ ചേർന്നത് ജോലി രാജിവെച്ച്. മഹാരാഷ്ട്രയിലെ എൻകൗണ്ടർ സ്‌പെഷലിസ്റ്റായിരുന്ന പ്രദീപ് ശർമയാണ് ശിവസേനയിൽ ചേർന്നത്. ജൂലൈ മാസത്തിലാണ് മഹാരാഷ്ട്ര പൊലീസിൽ നിന്ന് പ്രദീപ് ശർമ രാജിവച്ചത്. താനെ ക്രൈം ബ്രാഞ്ചിൽ ഇൻസ്‌പെക്ടറായിരിക്കെയാണ് രാജി.

ഉദ്ധവ് താക്കറെ പങ്കെടുത്ത ചടങ്ങിൽ വച്ചാണ് പ്രദീപ് ശർമ്മ ശിവസേനയിൽ ചേർന്നത്. മുംബൈയുടെ പ്രാന്തപ്രദേശമായ നലസൊപര മണ്ഡലത്തിൽ നിന്ന് ഇദ്ദേഹം ജനവിധി തേടിയേക്കും എന്നും റിപ്പോർട്ടുണ്ട്.

പ്രദീപ് ശർമ പൊലീസിലായിരുന്നപ്പോൾ തോക്കാണ് സംസാരിച്ചതെന്നും ഇനി അദ്ദേഹത്തിന്റെ മനസാവും സംസാരിക്കുകയെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. സർവ്വീസിലായിരുന്നപ്പോൾ തനിക്കേറെ പ്രേരണയായിരുന്നു ബാലാസാഹബ് താക്കറെയെന്നും അദ്ദേഹം എന്നും തങ്ങൾക്കൊപ്പം നിന്നിട്ടുണ്ടെന്നും പ്രദീപ് ശർമ പറഞ്ഞു.

ഗുണ്ടാനേതാവായ ലഖൻ ബയ്യയുടെ വ്യാജ എൻകൗണ്ടർ കൊലപാതകത്തിൽ കുറ്റാരോപിതനായ ഇദ്ദേഹം ദീർഘകാലം സർവ്വീസിന് പുറത്തായിരുന്നു. കേസിൽ 2013ൽ കുറ്റവിമുക്തനാക്കപ്പെട്ട ഇദ്ദേഹത്തെ സർവ്വീസിൽ തിരിച്ചെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP