Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹിജാബ് മാറ്റി മുടി അഴിച്ചിട്ട് പാശ്ചാത്യ വേഷം ധരിച്ച് ഷോപ്പിങ്ങ് മാളിലും തെരുവിലും നടന്ന് പ്രതിഷേധക്കാരികളായ യുവതികൾ; മുഹമ്മദ് ബിൻ സൽമാൻ അയഞ്ഞതുകൊണ്ട് അറസ്റ്റ് ചെയ്യാൻ മടിച്ച് മതപൊലീസ്; സൗദിയിൽ ഞെട്ടിക്കുന്ന പുതുകാഴ്‌ച്ചകൾ ഇങ്ങനെ

ഹിജാബ് മാറ്റി മുടി അഴിച്ചിട്ട് പാശ്ചാത്യ വേഷം ധരിച്ച് ഷോപ്പിങ്ങ് മാളിലും തെരുവിലും നടന്ന് പ്രതിഷേധക്കാരികളായ യുവതികൾ; മുഹമ്മദ് ബിൻ സൽമാൻ അയഞ്ഞതുകൊണ്ട് അറസ്റ്റ് ചെയ്യാൻ മടിച്ച് മതപൊലീസ്; സൗദിയിൽ ഞെട്ടിക്കുന്ന പുതുകാഴ്‌ച്ചകൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

റിയാദ്: സൗദി അറേബ്യ അടിമുടി മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരു വർഷമായി രാജ്യത്തെ നിയമങ്ങൾ ചെറിയ തോതിലെങ്കിലും ലഘൂകരിക്കാനുള്ള ശ്രമങ്ങൾ നടന്ന് കൊണ്ടിരിക്കുകയാണ്. എങ്കിലും വസ്ത്രധാരണത്തിന്റെ കാര്യത്തിൽ ഇപ്പോഴും വലിയ മാറ്റങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല. സ്ത്രീകളെല്ലാം ഹിജാബ് ധരിച്ച് വേണം നിരത്തിലിറങ്ങാൻ എന്ന രീതി ഇപ്പോഴും തുടർന്ന് കൊണ്ട് പോരുന്നു. എന്നാൽ പ്രതിഷേധക്കാരായ ചില സ്ത്രീകൾ തലമുണ്ട് ഒഴിവാക്കിക്കൊണ്ട് സാമൂഹ്യസ്വാതന്ത്ര്യം ലക്ഷ്യം വെച്ച് കൊണ്ട് ധൈര്യത്തോടെയാണ് പുറത്തിറങ്ങുന്നത്. ശരിഅത്ത് നിയമം അനുശാസിക്കുന്ന വിധത്തിലാണെങ്കിൽ ഇത് കുറ്റകരമായ കാര്യമാണ്. 

എന്നാൽ, ഇപ്പോൾ പലപ്പോഴും സൗദി റോഡുകളിൽ യുവതികൾ മുഖം കാണിച്ചു കൊണ്ടും മികച്ച വസ്ത്രം ധരിച്ചു പുറത്തിറങ്ങുന്ന അവസ്ഥയുണ്ട്. കുറച്ച് കാലം മുൻപ് ഇങ്ങനെയുള്ളവരെ പൊതുസ്ഥലങ്ങളിൽ പ്രവേശിപ്പിക്കുകയില്ലായിരുന്നു. കൂടാതെ സൗദിയിലെ മത പൊലീസ് അറസ്റ്റ് ചെയ്യുന്നതും സ്ഥിരമായിരുന്നു. എന്നാൽ ഇപ്പോൾ വസ്ത്ര ധാരണത്തിൽ ചെറിയ ഇളവ് വരുത്തുമെന്ന് മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞതോടെ ഇവരെ അറസ്റ്റ് ചെയ്യാനും മടിച്ചിരിക്കുകയാണ് പൊലീസ്. ഇപ്പോഴിതാ റിയാദ് മാളിലൂടെ തലമുണ്ട് ഇല്ലാതെ നടന്ന് പോയ മഷേൽ അൽ ജലൗദിനെപ്പറ്റിയാണ് ചർച്ചകൾ നടക്കുന്നത്.

ഹ്യൂമൻ റിസോഴ്സ് സ്പെഷ്യലിസ്റ്റായ ജലൗദ് ഓറഞ്ച് നിറത്തിലുള്ള ടോപ് മാത്രം ധരിച്ചാണ് പുറത്തിറങ്ങിയത്. ഇതോടെ മാളിലിരുന്നവർ എല്ലാം പുരികം ചുളിച്ചും രൂക്ഷമായും നോക്കാൻ ആരംഭിച്ചു. ചിലർ നിങ്ങൾ സെലിബ്രിറ്റിയാണോ എന്ന് ചോദിച്ചതോടെ അല്ലെന്നും താൻ ഒരു സാധാരണ സൗദി പൗരനാണെന്നും ജലൗദ് പറഞ്ഞു. പക്ഷേ ഇതേ സമയം തന്നെ തനിക്ക് മോശമായ അനുഭവമുണ്ടായെന്നും അവർ പറഞ്ഞു. മാളിൽ കൂടി നടക്കുന്ന സമയത്ത് ഒരു സ്ത്രീ പൊലീസിനെ വിൽക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. എന്നാൽ ജോലി ചെയ്യുന്ന സമയത്ത് താൻ തലമുണ്ട് ധരിക്കാൻ നിർബന്ധയാണെന്നും അല്ലെങ്കിൽ ജോലി പോകുമെന്നും അവർ പറയുന്നു. ഈ അടുത്ത കാലത്ത് സൗദിയിൽ തലമുണ്ട് ഉപേക്ഷിച്ച് പുറത്തിറങ്ങിയ ചുരുക്കം ചില സ്ത്രീകളിൽ ഒരാളാണ് ജലൗദ്. ഇത്തരമൊരു മാറ്റം സൗദിയിലെ യുവസമൂഹത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് വീര്യം പകരുന്നതാണ്.

ഇരുപത്തി അഞ്ച്കാരിയായ മനാഹെൽ അൽ ഒത്തെയ്ബി കഴിഞ്ഞ നാല് മാസങ്ങളായി സൗദിയിൽ തലമുണ്ട് ഇല്ലാതെയാണ് ജീവിക്കുന്നത്. പുറത്തിറങ്ങുന്നതും അങ്ങനെ തന്നെ. താൻ ആഗ്രഹിക്കുന്ന രീതിയിൽ സ്വതന്ത്രമായും നിയന്ത്രണങ്ങൾ ഇല്ലാതെയും ജീവിക്കാൻ ആഗ്രഹിക്കുന്നു. ഇഷ്ടമില്ലാത്ത ഒന്ന് ധരിക്കാൻ ആരും നിർബന്ധിക്കരുത് എന്നാണ് മനാഹെൽ പറയുന്നത്. ആയിരക്കണക്കിനു വർഷങ്ങളായി നിലനിൽക്കുന്നതും എന്നാൽ അടുത്ത കാലങ്ങളായി മാത്രം നിർബന്ധമായിത്തീർന്നതുമായ ഒന്നാണ് സൗദിയിലെ ഈ നിയമം. രാജ്യത്തെ മതപൊലീസാണ് ഇപ്പോൾ ഇത് നിർബന്ധമായും ധരിക്കാൻ ജനങ്ങളോട് ആവശ്യപ്പെടുന്നത്.

വ്യക്തമായ നിയമങ്ങളും സംരക്ഷണവും ഇല്ലാത്തിടത്തോളം തനിക്ക് അപകടസാധ്യത ഉണ്ടാകാമെന്നും രാജ്യത്തെ മതഭ്രാന്തന്മാരിൽ നിന്ന് ആക്രമണത്തിന് വിധേയമാകാമെന്നും ജലൗദ് പറയുന്നു. സൗദി തൊഴിൽ് മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം ജോലി ചെയ്യുന്നവരെല്ലാം ശരീരം പൂർണമായും മൂടിയിരിക്കണം. സുതാര്യമായതൊന്നും തന്നെ ധരിക്കാൻ പാടില്ല. പല രീതിയിൽ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അത് പ്രാബല്യത്തിൽ കൊണ്ട് വരുന്നതിൽ ഇപ്പോഴും കാലതാമസമുണ്ടാകാറുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP