Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എത്ര നാടനും ഓർഗാനിക്കും ആയ അരിയാണെങ്കിലും ഒരു കുന്ന് ചോറ് കഴിക്കുന്നത് നല്ലതല്ല; കൂർക്ക ഇട്ടു വരട്ടിയ പോർക്കിറച്ചിയുടെയും പാലട പ്രഥമന്റെയും ആരോഗ്യ പ്രശ്‌നങ്ങൾ എന്തൊക്കെ? എണ്ണയിൽ മുങ്ങിക്കുളിക്കുന്ന ഉഴന്നുവട കഴിക്കാമോ? മൂന്നു കൂട്ടം പായസം കൂട്ടി ഊണ് കഴിക്കുന്നതിലും നല്ലതല്ലേ മൂന്ന് പൊറോട്ട; കേരളത്തിലെ ഭക്ഷണ ശീലം ഒട്ടും ആരോഗ്യകരമല്ല; മുരളി തുമ്മാരുകുടി എഴുതുന്നു

എത്ര നാടനും ഓർഗാനിക്കും ആയ അരിയാണെങ്കിലും ഒരു കുന്ന് ചോറ് കഴിക്കുന്നത് നല്ലതല്ല; കൂർക്ക ഇട്ടു വരട്ടിയ പോർക്കിറച്ചിയുടെയും പാലട പ്രഥമന്റെയും ആരോഗ്യ പ്രശ്‌നങ്ങൾ എന്തൊക്കെ? എണ്ണയിൽ മുങ്ങിക്കുളിക്കുന്ന ഉഴന്നുവട കഴിക്കാമോ? മൂന്നു കൂട്ടം പായസം കൂട്ടി ഊണ് കഴിക്കുന്നതിലും നല്ലതല്ലേ മൂന്ന് പൊറോട്ട; കേരളത്തിലെ ഭക്ഷണ ശീലം ഒട്ടും ആരോഗ്യകരമല്ല; മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

വാലില്ലാത്ത നട്ടുകൾ

കേരളത്തിലെ ഭക്ഷണ ശീലം ഒട്ടും ആരോഗ്യകരമല്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഇതിലെ ഒന്നാം പ്രതി കഴിക്കുന്ന ഭക്ഷണത്തിന്റെ അളവാണ്. എത്ര നാടൻ അരിയാണെങ്കിലും ഓർഗാനിക്ക് ആയി വിളയിച്ചതാണെങ്കിലും ഒരു കുന്നു ചോറ് കഴിക്കുന്നത് ആരോഗ്യകരമല്ല.ഈ പൊറോട്ടയേയും അങ്ങനെ ആണ് കാണേണ്ടത്. ദിവസം മൂന്നു പ്രാവശ്യം ബീഫും പോർക്കും കൂട്ടി പൊറോട്ട അല്ല തെർമ്മോ കോൾ കഴിച്ചാലും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകും.

കേരളത്തിലെ ഡയറ്റെഷ്യന്മാരെ പറ്റിയുള്ള എന്റെ പ്രധാന പരാതി അവർ കേരളത്തിലെ ഭക്ഷണ വസ്തുക്കളേയും ശീലങ്ങളേയും പറ്റി ഒരു ഗവേഷണവും നടത്തുന്നില്ല എന്നതാണ്. നമ്മുടെ നാടൻ ഊണ് ആരോഗ്യത്തിന് നല്ലതാണോ ?, കൂർക്ക ഇട്ടു വരട്ടിയ പോർക്കിറച്ചിയുടെ ആരോഗ്യ പ്രശ്‌നങ്ങൾ എന്തൊക്കെ ?. പാലട പ്രഥമന്റെ ആരോഗ്യ പ്രശ്‌നങ്ങൾ എന്തൊക്കെയാണ് ?. ഒരു ഉഴുന്ന് വടയിൽ എത്ര എണ്ണയുണ്ട് ?

പോട്ടെ, പൊറോട്ടക്കെതിരായ ഈ യുദ്ധം എത്ര നാളായി നാം കേൾക്കുന്നു, എന്നാൽ കേരളത്തിൽ പൊറോട്ട കൂടുതൽ കഴിക്കുന്നവർക്ക് പൊറോട്ട കഴിക്കാത്തവരെ അപേക്ഷിച്ച് ഏതൊക്കെ ആരോഗ്യ പ്രശ്‌നങ്ങൾ ആണ് ഉള്ളതെന്നുള്ള ആധികാരികമായ ശാസ്ത്രീയ പഠനങ്ങൾ വല്ലതും നടത്തിയിട്ടുണ്ടെങ്കിൽ ഞാൻ കണ്ടിട്ടില്ല.

പൊറോട്ടക്ക് ചോദിക്കാനും പറയാനും ആരുമില്ല എന്നും വച്ച് അതിന്റെ മേലോട്ട് കുതിര കയറേണ്ട. മറ്റുള്ള ഭക്ഷണങ്ങൾ പോലെ മിതമായ അളവിൽ, പ്രത്യേകിച്ചും ബീഫും കൂട്ടി, പൊറോട്ട കഴിക്കുന്നത് മൂന്നു കൂട്ടം പായസവും കൂട്ടി മൂക്കറ്റം വെജിറ്റേറിയൻ സദ്യ കഴിക്കുന്നതിലും മോശമല്ല എന്ന ചിന്തയാണ് എനിക്കുള്ളത്. അങ്ങനെ അല്ല എന്നുള്ള തെളിവുകളും ആയി ഇനി ഉപദേശിക്കാൻ വന്നാൽ മതി.

ഇതിന്റെ കൂടെ ഉള്ള ഉപദേശങ്ങൾ ആണ് സഹിക്കാൻ പറ്റാത്തത്.

'നാം ലഘുഭക്ഷണമായി ഉപയോഗിക്കുന്ന പലതും ഊർജ്ജം കൂടുതലുള്ളവയും പോഷകങ്ങൾ കുറവുള്ളതും സംസ്‌കരിച്ചവയുമാണ്. സംസ്‌കരിച്ച ഭക്ഷണത്തിനു പകരം സംസ്‌കരിക്കാത്ത, പ്രകൃതിയിൽ നിന്നും കിട്ടുന്ന, ഓർഗാനിക് ആയി കൃഷി ചെയ്ത ഭക്ഷ്യവസ്തുക്കൾ മാത്രം ഭക്ഷിക്കുക. ബദാം, കശുവണ്ടിപ്പരിപ്പ്, വാൾനട്‌സ്, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഏറെ ആരോഗ്യദായകമാണ്.'

ബ്രെഡ് ഇല്ലെങ്കിൽ കേക്ക് കഴിച്ചോളൂ എന്ന് പറഞ്ഞ രാജ്ഞി പാവം, ചുരുങ്ങിയത് എന്താണ് കേക്ക് എന്ന് കേട്ടവർക്ക് മനസ്സിലാവുകയെങ്കിലും ചെയ്തു. ഈ വാൾനട്ട് എന്നൊക്കെ പറയുമ്പോ.. ?റിട്ടയർ ആയി വെങ്ങോലയിൽ എത്തുമ്പോൾ ഈ വാൽനട്ട് ഒക്കെ എവിടെ കണ്ടുപിടിക്കും എന്ന ചിന്തയിലാണിപ്പോൾ ഞാൻ. വാലില്ലാത്ത നാട്ടുകളെ ചുറ്റും കാണുന്നുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP