Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമേരിക്കയിൽ വൈദ്യശാസ്ത്രരംഗത്ത് മികവ് തെളിയിച്ച വ്യക്തിയെ ഇന്ത്യ പ്രസ്സ്‌ ക്ലബ്‌ അദരിക്കും

അമേരിക്കയിൽ വൈദ്യശാസ്ത്രരംഗത്ത് മികവ് തെളിയിച്ച വ്യക്തിയെ ഇന്ത്യ പ്രസ്സ്‌ ക്ലബ്‌ അദരിക്കും

സുനിൽ തൈമറ്റം

ന്യൂജേഴ്സി: അമേരിക്കയിൽ വൈദ്യശാസ്ത്ര രംഗത്ത് പ്രാവീണ്യം തെളിയിച്ച വ്യക്തിയെ ഇന്ത്യ പ്രസ്സ് ക്ല്ബ് ആദരിക്കും .ഇന്ത്യാപ്രസ്സ് ക്ലബിന്റെ എട്ടാമത് കോൺഫറൻസിൽ നടക്കുന്ന അവാർഡ് നിശയിലായിരിക്കും പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്യുന്നത് .കേരളത്തിൽ നിന്നും അമേരിക്കയിൽ എത്തിയും ,അതു പോലെ അമേരിക്കയിൽ ജനിച്ച് വളർന്നതുമായ നിരവധി മലയാളികൾ വൈദ്യശാസ്ത്രരംഗത്ത് പ്രാവീണ്യം തെളിയിച്ചവരായിട്ടുണ്ട്.ഇങ്ങനെ വൈദ്യശാസ്ത്ര രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ നിങ്ങൾക്ക് നിർദ്ദേശിക്കാം .

നോമിനേറ്റ് ചെയ്യുന്ന വ്യക്തിയുടെ വിശദാംശങ്ങൾ [email protected] എന്ന ഈ മെയിലിൽ സെപ്റ്റംബർ 30ന് മുമ്പ് അയക്കുക.ഡോക്ടർ എം. വി പിള്ള, ഡോക്ടർ റോയ് തോമസ്, ഡോക്ടർ ലീന ജോൺസ് എന്നിവരാണു ജൂറി അംഗങ്ങൾ.ഒക്ടോബർ 10, 11, 12 തീയതികളിൽ ന്യൂജഴ്സിയിലെ എഡിസനിലുള്ള E ഹോട്ടലിൽ നടക്കുന്ന കോൺഫറൻസിൽ കേരളത്തിൽ നിന്ന് മന്ത്രി കെ ടി ജലീൽ, രമ്യ ഹരിദാസ് എം പി മാധ്യമപ്രവർത്തകരായ ഏഷ്യാനെറ്റിലെ എം ജി രാധാകൃഷ്ണൻ (News Editor) , ജോണി ലൂക്കോസ് (News Director ,Manorama) മാതൃഭൂമിയിലെ വേണു ബാലകൃഷ്ണൻ, വിനോദ് നാരായണൻ തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുക്കുന്നതാണ്.ഇന്ത്യ പ്രസ്സ് കള്ബിന്റെ ഏട്ടാമത് കോൺ ഫറൻ സിൽ പൊതു ജനങ്ങൾ ക്കും പങ്കെടുക്കാം . കോൺഫറൻ സിന്റെ തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. എട്ടാമത് ദേശീയ കോൺ ഫ്രൻസിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP