Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രവാസി കലാകാരന്മാർ ചേർന്ന് ഒരുക്കിയ ദൃശ്യാവിഷ്‌കാരം പെരുന്നാൾ ചേല് പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്നു

പ്രവാസി കലാകാരന്മാർ ചേർന്ന് ഒരുക്കിയ ദൃശ്യാവിഷ്‌കാരം പെരുന്നാൾ ചേല് പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്നു

സ്വന്തം ലേഖകൻ

 

അബുദാബി : പ്രവാസി കലാകാരന്മാർ ചേർന്ന് ഒരുക്കിയ ദൃശ്യാവിഷ്‌കാരം 'പെരുന്നാൾ ചേല്' സംഗീത പ്രേമികളുടെ മികച്ച പിന്തുണയോടെ മുന്നേറുന്നു. മാപ്പിളപ്പാട്ടിന്റെ തനിമ ചോർന്നു പോകാതെ ഒരുക്കിയ ഈ സൃഷ്ടി, ലോജിക് മീഡിയ യു ട്യൂബ് ചാനൽ വഴിയാണ് റിലീസ് ചെയ്തത്.

കവിയും ഗാനരചയിതാവുമായ ഫത്താഹ് മുള്ളൂർക്കരയുടെ അർത്ഥ സമ്പുഷ്ടമായ വരികൾക്ക് സംഗീതം ഒരുക്കിയത് കഥാപ്രസംഗ കല യിലെ അറിയപ്പെടുന്ന കാഥികനും സംഗീത സംവിധായകനു മായ തവനൂർ മണികണ്ഠൻ. 'പെരുന്നാൾ ചേല്' ആസ്വാദ്യകരമായി ഓർക്കസ്ട്രയും പ്രോഗ്രാമിംഗും നിർവ്വഹിച്ചത് കമറുദ്ധീൻ കീച്ചേരി.

ഗായകരായ ഷംസുദ്ധീൻ കുറ്റിപ്പുറം, നിജാ നിഷാൻ എന്നിവർ ഭാവ സമ്പുഷ്ടമായി ആലപിച്ച ഗാനം എല്ലാത്തരം പ്രേക്ഷകരെയും ആകർഷി ക്കും വിധം ദൃശ്യാവിഷ്‌കാരം ചെയ്ത് ഒരുക്കിയത് പി. എം. അബ്ദുൽ റഹിമാൻ.

ഈദ് ആഘോഷങ്ങളുടെ ഭാഗമായി പ്രവാസ ലോകത്തെ ഒരു സൗഹൃദ ക്കൂട്ടായ്മയിൽ അവതരിപ്പി ക്കുന്ന ഗാനാലാപന രംഗത്ത് ഗായകർ തന്നെ പാടി അഭിനയിക്കുന്നു.

യു. എ. ഇ. യിലെ പ്രമുഖ വാദ്യ കലാകാരന്മാരായ മുഹമ്മദലി കൊടുമുണ്ട (തബല), കരീം സെയ്ത് താണിക്കാട് (ഹാർമോണിയം), അൻസർ വെഞ്ഞാറമൂട് (റിഥം പാഡ്), ശ്രീധർഷൻ സന്തോഷ് (കീ ബോർഡ്) എന്നിവർക്ക് കൂടെ ഷഫീഖ് ചിറക്കൽ (ഫ്‌ളൂട്ട്), നിയാസ് അഹമ്മദ് (ഗിറ്റാർ) എന്നിങ്ങനെ മൂന്നു തലമുറയിലെ കലാകാരന്മാരെ ഈ ദൃശ്യ ആവിഷ്‌ക്കാരത്തിനായി അണിനിരത്തിയിട്ടുണ്ട്.

ക്യാമറ : മുജീബ് വളാഞ്ചേരി, സുബിൻ ചന്ദ്രൻ, സനീബ് ഹനീഫ്, ഏഡിറ്റിങ് : വിഷ്ണു വാമദേവൻ, സ്റ്റുഡിയോ : ക്രിയേറ്റിവ് ഈവന്റ് മാനേജ് മെന്റ് അബുദാബി, റെക്കോർഡിങ് : അൻസർ വെഞ്ഞാറമൂട്, പോസ്റ്റർ ഡിസൈൻ : സാൻഡ് ആർട്ടിസ്റ്റ് ഉദയൻ എടപ്പാൾ. കോഡിനേഷൻ : പി. ടി. കുഞ്ഞുമോൻ മദിരശേരി, ഹാരിസ് കൊലാത്തൊടി, നിർമ്മാണം : യാസിർ യൂസുഫ്.

ബലി പെരുന്നാൾ ദിനത്തിൽ റിലീസ് ചെയ്യുവാൻ തയ്യാറാക്കിയ 'പെരുന്നാൾ ചേല്' നാട്ടിലെ മഴയും പ്രളയ ദുരന്തങ്ങളും കാരണം റിലീസിങ് നീട്ടി വെക്കുകയും പിന്നീട് ഡിസംബർ 22 നാണ് പുറത്തിറ ക്കിയത് എങ്കിലും സംഗീത പ്രേമികൾ കൈയടിച്ചു സ്വീകരിച്ച ഈ ദിശ്യാവിഷ്‌കാരം ഇപ്പോൾ പതിനായിരത്തിൽ കൂടുതൽ പേർ യു ട്യൂബിൽ മാത്രം കണ്ടു കഴിഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP