Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചരിത്രത്തിൽ ആദ്യമായി പത്മവിഭൂഷന് വനിതയുടെ പേര് നാമനിർദ്ദേശം ചെയ്ത് കായിക മന്ത്രാലയം; പത്മ പുരസ്‌കാരങ്ങൾക്ക് മന്ത്രായലം അയച്ചത് ഒൻപത് പേരുകൾ; മേരി കോം പത്മവിഭുഷന് നാമനിർദ്ദേശം ചെയ്യപ്പെട്ടപ്പോൾ പിവി സിന്ധുവിന് പത്മഭൂഷൻ നിർദ്ദേശവും; ക്രിക്കറ്റർ ഹർമൻപ്രീത് കൗറടക്കം പത്മപുരസ്‌കാരങ്ങൾക്ക് നിർദ്ദേശിച്ചിരിക്കുന്ന ഒൻപതു പേരും വനിതകൾ

ചരിത്രത്തിൽ ആദ്യമായി പത്മവിഭൂഷന് വനിതയുടെ പേര് നാമനിർദ്ദേശം ചെയ്ത് കായിക മന്ത്രാലയം; പത്മ പുരസ്‌കാരങ്ങൾക്ക് മന്ത്രായലം അയച്ചത് ഒൻപത് പേരുകൾ; മേരി കോം പത്മവിഭുഷന് നാമനിർദ്ദേശം ചെയ്യപ്പെട്ടപ്പോൾ പിവി സിന്ധുവിന് പത്മഭൂഷൻ നിർദ്ദേശവും; ക്രിക്കറ്റർ ഹർമൻപ്രീത് കൗറടക്കം പത്മപുരസ്‌കാരങ്ങൾക്ക് നിർദ്ദേശിച്ചിരിക്കുന്ന ഒൻപതു പേരും വനിതകൾ

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി; ചരിത്രത്തിലാദ്യമായി പത്മവിഭൂഷന് ഒരു വനിതയുടെ പേര് നാമനിർദ്ദേശം ചെയ്ത് കായിക മന്ത്രാലയം. ആറു തവണ ലോക ചാമ്പ്യനായ മേരി കോമിന്റെ പേരാണ് രാജ്യത്തെ രണ്ടാമത്തെ ഉയർന്ന ബഹുമതിക്ക് നാമനിർദ്ദേശം ചെയ്തിരിക്കുന്നത്. 2006ൽ പത്മശ്രീ നൽകി ആദരിച്ച മേരിക്ക് രാജ്യം 2013ൽ പത്മഭൂഷണും നൽകിയിരുന്നു. കായിക മന്ത്രാലയം ഇത്തവണ നാമനിർദ്ദേശം ചെയ്തിരിക്കുന്ന ഒൻപത് പേരും വനിതകളെന്നതാണ് മറ്റൊരു വാസ്തവം.

ബാഡ്മിന്റൺ ലോക ചാമ്പ്യൻ പിവി സിന്ധുവിനെ പത്മഭൂഷണ് നാമനിർദ്ദേശം ചെയ്തിരിക്കുന്നു. രാജ്യത്തെ മൂന്നാം ഉയർന്ന ബഹുമതിയാണ് പത്മഭൂഷൺ. 2017ൽ ലിസ്റ്റിൽ ഉണ്ടായിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. 2015 ബാഡ്മിന്റൺ ഇതിഹാസത്തെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. മൂന്നു കായികതാരങ്ങൾക്ക് മാത്രമെ ഇതുവരെ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുള്ളു. അതിൽ മൂന്നു പേരും പുരുഷ താരങ്ങളാണ്. 2007ൽ ചെസ് മാന്ത്രികൻ വിശ്വനാഥൻ ആനന്ദ് നേടിയപ്പോൾ 2008ൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൾക്കറിനും പർവ്വതാരോഹകൻ സര് എഡ്മണ്ട് ഹിലരിക്കുമാണ് ലഭിച്ചത്.

മേരികോമിനും സിന്ദുവിനും പിന്നാലെ ലിസ്റ്റിൽ ഇടംപിടിച്ച 7പേരും വനിതകളാണ്. റെസ്ലർ വിനേഷ് ഫോഗോട്ടും ടെബിൾ ടെന്നീസ് താരം മണികാ ബത്രയും ക്രിക്കറ്റർ ഹർമൻപ്രീത് കൗറും ഹോക്കി ക്യാപ്റ്റൻ റാണി റാംപാലും മുൻ ഷൂട്ടിങ് സ്റ്റാർ സുമ ശ്രീറൂറും പർവതാരോഹക ഇരട്ടകളായ തഷിമാലിക്കും നുങ്ഷി മാലികുമാണ് പത്മശ്രീയ്ക്കായി നാമ നിർദ്ദേശം ചെയ്യപ്പെട്ട വനിതകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP