Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്ലാസ്റ്റിക് ഉപയോഗം തടയാൻ കിടിലൻ പദ്ധതിയുമായി ഇന്ത്യൻ റയിൽവെ; റയിൽവെ സ്റ്റേഷനുകളിലെ യന്ത്രങ്ങളിൽ പ്ലാസ്റ്റിക് കുപ്പികൾ പൊടിച്ചാൽ മൊബൈൽ റീച്ചാർജ്ജ് ചെയ്ത് നൽകും; ആദ്യഘട്ടമായി 400 പ്ലാസ്റ്റിക് ക്രഷിങ് യന്ത്രങ്ങൾ സ്ഥാപിക്കുമെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വി കെ യാദവ്; ഒക്ടോബർ രണ്ട് മുതൽ പ്ലാസ്റ്റിക് നിരോധിത മേഖലയാക്കാനും തീരുമാനം

പ്ലാസ്റ്റിക് ഉപയോഗം തടയാൻ കിടിലൻ പദ്ധതിയുമായി ഇന്ത്യൻ റയിൽവെ; റയിൽവെ സ്റ്റേഷനുകളിലെ യന്ത്രങ്ങളിൽ പ്ലാസ്റ്റിക് കുപ്പികൾ പൊടിച്ചാൽ മൊബൈൽ റീച്ചാർജ്ജ് ചെയ്ത് നൽകും; ആദ്യഘട്ടമായി 400 പ്ലാസ്റ്റിക് ക്രഷിങ് യന്ത്രങ്ങൾ സ്ഥാപിക്കുമെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വി കെ യാദവ്; ഒക്ടോബർ രണ്ട് മുതൽ പ്ലാസ്റ്റിക് നിരോധിത മേഖലയാക്കാനും തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഇന്ത്യൻ റയിൽവേയെ പൂർണമായും പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനൊപ്പം ഇനിമുതൽ യാത്രക്കാരുടെ മൊബൈൽ ബാലൻസ് കൂടും. പ്ലാസ്റ്റിക് കുപ്പികൾ പൊടിച്ചു കളയുന്നവർക്ക് ഫ്രീ മൊബൈൽ റീചാർജ്ജ് ചെയ്യാനൊരുങ്ങി റെയിൽവേ. സ്റ്റേഷനുകൾ പ്ലാസ്റ്റിക് മുക്തമാക്കുന്നതിന്റെ ഭാഗമായി സ്ഥാപിക്കുന്ന യന്ത്രങ്ങളിലിട്ട് പ്ലാസ്റ്റിക് കുപ്പികൾ പൊടിച്ചു കളയുന്നവർക്കാണ് റീചാർജ്ജ് ചെയ്തു നൽകുക.

ഒക്ടോബർ 2 മുതൽ സ്റ്റേഷൻ പരിസരങ്ങളിൽ പ്ലാസ്റ്റിക് നിരോധിച്ച് റെയിൽവേ ഉത്തരവിറക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് കുപ്പികൾക്കു പകരം എന്തു സംവിധാനമേർപ്പെടുത്താമെന്ന് ആലോചിക്കാൻ ഐആർസിടിസിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനുകളിൽ പ്ലാസ്റ്റിക് പൊടിച്ചു കളയുന്ന കൂടുതൽ യന്ത്രങ്ങൾ സ്ഥാപിക്കാനാണ് റെയിൽവേയുടെ തീരുമാനം. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിൽ കുപ്പി പൊടിച്ചു കളയുന്ന യാത്രക്കാരുടെ മൊബൈൽ ഫോണുകൾ റീച്ചാർജ് ചെയ്തുനൽകുന്നതും ആലോചിക്കുന്നതായി റെയിൽവേ ബോർഡ് ചെയർമാൻ വി കെ യാദവ് പറഞ്ഞു. ആദ്യഘട്ടമായി 400 പ്ലാസ്റ്റിക് ക്രഷിങ് യന്ത്രങ്ങൾ സ്ഥാപിക്കും.

യാത്രക്കാർക്ക് മൊബൈൽ ഫോൺ നമ്പർ രേഖപ്പെടുത്തിയ ശേഷം പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിക്കാം. പ്രീ പെയ്ഡ് നമ്പരുകൾ റെയിൽവേ റീ ചാർജ് ചെയ്തു കൊടുക്കുന്നതിനെക്കുറിച്ചാണ് ആലോചന. യാത്രക്കാർക്ക് പ്ലാസ്റ്റിക് പൊടിച്ചുകളയണമെങ്കിൽ യന്ത്രത്തിൽ അവരുടെ മൊബൈൽ ഫോൺ നമ്പർ അടിച്ച ശേഷം കുപ്പികൾ ഇട്ടാൽ മതി. ഈ മൊബൈൽ നമ്പറുകൾ റെയിൽവേ റീച്ചാർജ് ചെയ്യും.

ഇപ്പോൾ 128 സ്റ്റേഷനുകളിലായി 160 പ്ലാസ്റ്റിക് പൊടിക്കുന്ന യന്ത്രങ്ങൾ സ്ഥാപിച്ചുകഴിഞ്ഞു. റെയിൽവേ സ്റ്റേഷനുകളിലും പരിസരങ്ങളിലുമുള്ള എല്ലാ പ്ലാസ്റ്റിക് വസ്തുക്കളും ശേഖരിച്ച് റീസൈക്ലിങ്ങിന് അയക്കണമെന്ന് റെയിൽവേ ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP