Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബേപ്പൂരിൽ നിന്ന് വന്ന കാറും എതിർ ദിശയിൽ നിന്ന് പാൽ വിതരണത്തിന് വന്ന മിനി പിക്കപ്പും കൂട്ടിയിടിച്ചു; പുലർച്ചെ ഉണ്ടായ അപകടത്തിൽ രണ്ട് മരണം; നാല് പേർക്ക് ഗുരുതര പരിക്ക്; തിരുവോണ നാളിൽ അപകടമുണ്ടായത് കോഴിക്കോട് പന്നിയങ്കരയിൽ

ബേപ്പൂരിൽ നിന്ന് വന്ന കാറും എതിർ ദിശയിൽ നിന്ന് പാൽ വിതരണത്തിന് വന്ന മിനി പിക്കപ്പും കൂട്ടിയിടിച്ചു; പുലർച്ചെ ഉണ്ടായ അപകടത്തിൽ രണ്ട് മരണം; നാല് പേർക്ക് ഗുരുതര പരിക്ക്; തിരുവോണ നാളിൽ അപകടമുണ്ടായത് കോഴിക്കോട് പന്നിയങ്കരയിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കാറും മിനി പിക്കപ്പും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. കോഴിക്കോട് പന്നിയങ്കരയിൽ ആണ് സംഭവം.നാല് പേർ ഗുരുതരാവസ്ഥയിലാണ്. പുലർച്ചെ നാലരയോടെയാണ് അപകടമുണ്ടായത്. ബേപ്പൂരിൽ നിന്ന് വരികയായിരുന്ന കാറും പാൽ വിതരണത്തിനായി എത്തിയ വാഹനവും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് പേർ വാഹനത്തിൽ നിന്ന് തെറിച്ച് വീണു. ബാക്കിയുള്ളവരെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി മുനവർ, ബേപ്പൂർ സ്വദേശി ഷാഹിദ് ഖാൻ എന്നിവരാണ് മരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP