Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രവർത്തകരെ അകാരണമായി അറസ്റ്റ് ചെയ്യുന്നതിനെതിരായ ടിഡിപിയുടെ മഹാറാലിക്ക് പൊലീസ് അനുമതിയില്ല; ഗുണ്ടൂരിൽ 144 പ്രഖ്യാപിച്ച് ജഗൻ മോഹൻ റെഡ്ഡി; ചന്ദ്രബാബു നായിഡു വീട്ടുതടങ്കലിൽ; നിരോധനാജ്ഞയ്ക്ക് പിന്നാലെ മകൻ നാരാ ലോകേഷും നിരവധി ടിഡിപി നേതാക്കളും വീടുകളിൽ കുടുങ്ങി; അനുമതിയില്ലെങ്കിൽ സംസ്ഥാന വ്യാപകമായി നിരാഹാരമെന്ന് പ്രതികരിച്ച് നായിഡു

പ്രവർത്തകരെ അകാരണമായി അറസ്റ്റ് ചെയ്യുന്നതിനെതിരായ ടിഡിപിയുടെ മഹാറാലിക്ക് പൊലീസ് അനുമതിയില്ല; ഗുണ്ടൂരിൽ 144 പ്രഖ്യാപിച്ച് ജഗൻ മോഹൻ റെഡ്ഡി; ചന്ദ്രബാബു നായിഡു വീട്ടുതടങ്കലിൽ; നിരോധനാജ്ഞയ്ക്ക് പിന്നാലെ മകൻ നാരാ ലോകേഷും നിരവധി ടിഡിപി നേതാക്കളും വീടുകളിൽ കുടുങ്ങി; അനുമതിയില്ലെങ്കിൽ സംസ്ഥാന വ്യാപകമായി നിരാഹാരമെന്ന് പ്രതികരിച്ച് നായിഡു

മറുനാടൻ മലയാളി ബ്യൂറോ

ഗുണ്ടൂർ: ആന്ധപ്രദേശ് മുൻ മുഖ്യമന്ത്രിയുമായി ചന്ദ്രബാബു നായിഡുവും മകൻ നാര ലോകേഷും വീട്ടുതടങ്കലിൽ. സംസ്ഥാന സർക്കാരിനെതിരെ ഇന്ന് വൈകീട്ട് ടി.ഡി.പി നേതൃത്വത്തിൽ റാലി നടത്താനിരിക്കെയാണ് ടി.ഡി.പിയുടെ നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് പൊലീസ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. ഗുണ്ടൂരിലെ നാരാസാരോപേട്ട, സട്ടൻപള്ളെ, പാൽനാട്, ഗുരാജാല എന്നിവിടങ്ങളിൽ 144 പ്രഖ്യാപിച്ചിട്ടുള്ളത്.ജഗൻ മോഹൻ റെഡ്ഢിയുടെ നേതൃത്വത്തിലുള്ള വൈ.എസ്.ആർ കോൺഗ്രസ് ഭരണത്തിൽ ടി.ഡി.പി പ്രവർത്തകരെ അകാരണമായി വേട്ടയാടുന്നെന്നാരോപിച്ചാണ് നായിഡു ഇന്ന് റാലി നടത്താനിരുന്നത്. ഗുണ്ടൂരിലെ ടി.ഡി.പി ഓഫീസിൽ നിന്ന് റാലി ആരംഭിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.

റാലി നടക്കാതിരിക്കുകയാണെങ്കിൽ സംസ്ഥാനവ്യാപകമായി പ്രവർത്തകർ നിരാഹാരമിരിക്കുമെന്ന് നായിഡു അറിയിച്ചു. ജനാധിപത്യപരമായ എല്ലാ അവകാശങ്ങളേയും സർക്കാർ അട്ടിമറിക്കുകയാണെന്നും പ്രതികാര നടപടികൾ മാത്രമാണ് ജഗന്റെ അജണ്ഡയെന്നും നായിഡു കുറ്റപ്പെടുത്തി. ഒരു കാരണവശാലും റാലിക്ക് അനുമതി നൽകില്ലെന്നാണ് സംസ്ഥാന ഡിജിപി അറിയിച്ചിരിക്കുന്നത്.

ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തി 100 ദിവസത്തിനിടെ എട്ട് ടിഡിപി പ്രവർത്തകർ കൊല്ലപ്പെട്ടുവെന്നാണ് ചന്ദ്രബാബു നായിഡു ആരോപിക്കുന്നത്. ഇത് ജനാധിപത്യത്തിന്റെ ഇരുണ്ട ദിനമാണെന്നും ഇന്ന് രാത്രി എട്ട് മണിവരെ ഉപവാസമിരിക്കുമെന്നും നായിഡു പറഞ്ഞു.

വിഷയം ചന്ദ്രബാബു നായിഡു എട്ട് കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച കെട്ടിടം പൊളിച്ച് മാറ്റാൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ഉത്തരവിട്ടിരുന്നു.ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എട്ട് കോടി ചെലവിട്ട് നിർമ്മിച്ച പ്രത്യേക ഓഫീസ് കെട്ടിടം പൊളിക്കാൻ ഉത്തരവിട്ടിരുന്നു മുൻപ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. ചട്ടങ്ങൾ പാലിക്കാതെയാണ് കെട്ടിടം നിർമ്മിച്ചതെന്ന് വിശദീകരിച്ചാണ് തീരുമാനം. അമരാവതിയിലെ ഔദ്യോഗിക വസതിയോട് ചേർന്നാണ് നായിഡു പ്രജാ വേദികെ എന്ന കെട്ടിടം പണിതിരുന്നത്. കെട്ടിടത്തിൽ കളക്ടർമാരുടെ യോഗം വിളിച്ച ജഗൻ മോഹൻ റെഡ്ഡി, ഈ കെട്ടിടത്തിലെ അവസാന യോഗമായിരിക്കും ഇതെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

പ്രതികാര രാഷ്ട്രീയം കളിക്കുകയാണ് വൈഎസ്ആർ കോൺഗ്രസെന്ന് ടിഡിപി കുറ്റപ്പെടുത്തിയിരുന്നു.നിയമസഭാ തെരഞ്ഞെടുപ്പിലെ ടിഡിപിയുടെ പരാജയത്തിന് ശേഷം പ്രതിപക്ഷ നേതാവിന്റെ കീഴിലായി കെട്ടിടം അനുവദിക്കണമെന്നാവശ്യപ്പെട്ട് ചന്ദ്രബാബു നായിഡു ജൂൺ 5ന് ജഗൻ മോഹൻ റെഡ്ഡിക്ക് കത്തെഴുതിയിരുന്നു. മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഉപയോഗിച്ചിരുന്ന പ്രജാവേദിക തനിക്ക് ഇത്തവണയും ഉപയോഗിക്കാൻ അനുവദിച്ചുതരണമെന്ന് നായിഡു മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷനേതാവിന്റെ അനക്സ് ആയി പ്രജാവേദിക അനുവദിക്കണമെന്നും നിലവിൽ പ്രതിപക്ഷനേതാവായ അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു.

എന്നാൽ നായിഡുവിന്റെ അഭ്യർത്ഥനയെല്ലാം തള്ളിക്കൊണ്ടാണ് വൈ.എസ്. ജഗൻ കെട്ടിടം പൊളിച്ചുനീക്കാൻ ഉത്തരവിട്ടത്. അതേസമയം പ്രജാവേദികക്കെതിരായ നടപടി സ്വാഭാവിക നടപടി മാത്രമാണെന്നായിരുന്നു മുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഡിയുടെ പ്രതികരണം. ഒരു സാധാരണക്കാരൻ അനുമതിയില്ലാതെ കെട്ടിടം നിർമ്മിച്ചാൽ ഉദ്യോഗസ്ഥർ അത് പൊളിച്ചുനീക്കുന്നതാണ് പതിവ്. ഈ സർക്കാർ നിയമങ്ങളെ ബഹുമാനിക്കുന്നവരും അത് പിന്തുടരുന്നവരുമാണ് എന്നായിരുന്നു അന്ന് ജഗൻ പ്രതികരിച്ചത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP