Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെടിയേറ്റ് മരിച്ചവരൊക്കെ നിരപരാധികൾ; ഞാൻ നിർലോഭം ലജ്ജിക്കുന്നു; ഇന്ത്യൻ ജനതയോട് മാപ്പിരക്കുന്നു; ജാലിയൻവാലാബാഗ് ദുരന്ത സ്മൃതിക്ക് മുന്നിൽ നിലത്ത് കിടന്ന് മാപ്പ് ചോദിച്ച് ചർച്ച് ഓഫ് ഇംഗ്ലണ്ട് തലവനായ ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി; ഖേദം പ്രകടിപ്പിക്കുമ്പോഴും മാപ്പ് പറയാൻ മടിക്കുന്ന ബ്രിട്ടീഷ് സർക്കാരിന് മാതൃകയായി രാജകുടുംബത്തിന്റെ സ്വന്തം ക്രൈസ്തവ സഭ

വെടിയേറ്റ് മരിച്ചവരൊക്കെ നിരപരാധികൾ; ഞാൻ നിർലോഭം ലജ്ജിക്കുന്നു; ഇന്ത്യൻ ജനതയോട് മാപ്പിരക്കുന്നു; ജാലിയൻവാലാബാഗ്  ദുരന്ത സ്മൃതിക്ക് മുന്നിൽ നിലത്ത് കിടന്ന് മാപ്പ് ചോദിച്ച് ചർച്ച് ഓഫ് ഇംഗ്ലണ്ട് തലവനായ ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി; ഖേദം പ്രകടിപ്പിക്കുമ്പോഴും മാപ്പ് പറയാൻ മടിക്കുന്ന ബ്രിട്ടീഷ് സർക്കാരിന് മാതൃകയായി രാജകുടുംബത്തിന്റെ സ്വന്തം ക്രൈസ്തവ സഭ

മറുനാടൻ മലയാളി ബ്യൂറോ

അമൃത്സർ: ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാർഷികത്തിൽ സ്മാരകം സന്ദർശിച്ച കാന്റർബറി ആർച്ച് ബിഷപ് റവ. ജസ്റ്റിൻ വെൽബിയുടെ പ്രവർത്തി കണ്ട് നിന്നവരിൽ കൗതുകമുയർത്തി. സ്മാരകത്തിന് മുന്നിൽ നിലത്ത് കിടന്ന് സാഷ്ടാംഗം പ്രണമിച്ചാണ് ബിഷപ്പ് പ്രാർത്ഥിച്ചത്. ജാലിയൻ വാല ബാഗ് കൂട്ടക്കൊലയിൽ വെടിയേറ്റ് വീണവരെല്ലാാം തന്നെ നിരപരാധികളാണ്. അന്ന് അങ്ങനെ ഒരു സംഭവം ഉണ്ടായതിൽ ഇന്ന് ലജ്ജിക്കുന്നു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒരു കാര്യമായിരുന്നു അതെന്നും ഇന്ത്യക്കാരോട് മുഴുവൻ മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സ്മാരകം സന്ദർശിച്ചത് തന്നെ പിടിച്ചുലച്ച അനുഭവമായിരുന്നുവെന്നും 10 ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനെത്തിയ അദ്ദേഹം സന്ദർശക ഡയറിയിൽ കുറിച്ചു.'ഞാൻ ബ്രിട്ടിഷ് സർക്കാരിന്റെ പ്രതിനിധിയല്ലാത്തതിനാൽ എനിക്കു ബ്രിട്ടനുവേണ്ടി സംസാരിക്കാനാവില്ല. എന്നാൽ എനിക്കു ക്രിസ്തുവിന്റെ നാമത്തിൽ സംസാരിക്കാൻ കഴിയും. ഇതു പാപത്തിന്റെ സ്ഥലമാണ്. എന്നാൽ ഇതു വീണ്ടെടുപ്പിനു വേണ്ടിയാണ്' ആർച്ച് ബിഷപ് പറഞ്ഞു.

1919 ഏപ്രിൽ 13 നാണ് വൈശാഖി ആഘോഷങ്ങൾക്കായി ജാലിയൻവാലാബാഗിൽ കൂടിയ ജനങ്ങൾക്കു നേരെ കേണൽ റെജിനാൾഡ് ഡയറിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടിഷ് പട്ടാളം വെടിവയ്പു നടത്തിയത്. 379 പേർ മരിച്ചുവീണുവെന്ന് കണക്കുകൾ ഔദ്യോഗികമായി സ്ഥിരീകരിക്കുന്ന സംഭവത്തിൽ 1600 പേർ രക്തസാക്ഷികളായതായാണ് അനൗദ്യോഗിക കണക്ക്. ദുരന്തത്തിന്റെ നൂറാം വാർഷികത്തിൽ ബ്രിട്ടൻ മാപ്പുപറയണമെന്ന് ലോകവ്യാപകമായി ആവശ്യമുയർന്നെങ്കിലും ഖേദപ്രകടനം നടത്താൻ മാത്രമേ അവർ തയാറായുള്ളൂ.

ചർച്ച് ഓഫ് ഇംഗ്ലണ്ട് സഭയുടെ തലവനാണ് ജസ്റ്റിൻ വെൽബി. രാജകുടുംബത്തിന്റ സ്വന്തം സഭ. ഇത്രയും അധികം ആളുകൾ കൊല്ലപ്പെട്ട ഒരു സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും മാപ്പ് പറയാൻ ഒരിക്കലും ബ്രിട്ടീഷ് സർക്കാർ നൂറ് വർഷങ്ങൾക്ക് ഇപ്പുറവും തയ്യാറായിട്ടില്ല. ലോകം മുഴുവൻ ആവശ്യപ്പെട്ടിട്ടും അത് ചെയ്യാതിരുന്ന സർക്കാരിന് ഇപ്പോൾ സ്വന്തം നാട്ടിലെ രാജകുടുംബത്തിന്റഎ സ്വന്തം സഭയിൽ നിന്ന് തന്നെ വലിയ മാതൃക കിട്ടിയിരിക്കുന്നു. ഈ നൂറാം വാർഷികത്തിലെങ്കിലും അതിന് ബ്രിട്ടീഷ് സർക്കാർ തയ്യാറാകുമോ എന്നതാണ് പ്രധാനമായ ചോദ്യം.

മാപ്പപേക്ഷിച്ചതു ആത്മാർത്ഥമായിട്ടാണ് എങ്കിലും സർക്കാരിന്റെ വക്താവ് അല്ല താനെന്നും ബിഷപ്പ് പറയുന്നുണ്ട്. പക്ഷേ ഇത് ക്രിസ്തുവിന് വേണ്ടിയാണ് പറയുന്നത് എന്ന് അദ്ദേഹം വെളിപ്പെടുത്തുമ്പോൾ അതിൽ സത്യവും നന്മയുമുണ്ടെന്ന് വിശ്വസിക്കാനാണ് ഇന്ത്യക്കാർ തയ്യാറാവുക എന്നും വിൽബി വിശ്വസിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP