Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കരിപ്പൂർ വിമാനത്തവളം വഴി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 30 ലക്ഷം രൂപയുടെ സ്വർണം; കോഴിക്കോട് സ്വദേശി ജുനൈദ് സ്വർണം ഒളിപ്പിച്ചത് ഗർഭനിരോധന ഉറക്കുള്ളിൽ ക്യാപ്സൂൾ രൂപത്തിലാക്കി; 25കാരൻ ഇത്രയധികം സ്വർണം ഒളിപ്പിച്ചത് കണ്ട് അത്ഭുതപ്പെട്ട് കസ്റ്റംസ്

കരിപ്പൂർ വിമാനത്തവളം വഴി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 30 ലക്ഷം രൂപയുടെ സ്വർണം; കോഴിക്കോട് സ്വദേശി ജുനൈദ് സ്വർണം ഒളിപ്പിച്ചത് ഗർഭനിരോധന ഉറക്കുള്ളിൽ ക്യാപ്സൂൾ രൂപത്തിലാക്കി; 25കാരൻ ഇത്രയധികം സ്വർണം ഒളിപ്പിച്ചത് കണ്ട് അത്ഭുതപ്പെട്ട് കസ്റ്റംസ്

ജംഷാദ് മലപ്പുറം

മലപ്പുറം: കരിപ്പൂർവിമാനത്തവളം വഴി കോഴിക്കോട് അയിലോട്ടുപാടം കൊമ്മനേരി ജുനൈദ്(25) മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻശ്രമിച്ചത് 30ലക്ഷംരൂപയുടെ സ്വർണം.സ്വർണം ഗർഭ നിരോധന ഉറക്കുള്ളിൽ ഒളിപ്പ് അഞ്ച് ക്യാപ്സൂൾ രൂപത്തിലാക്കിയാണ് മലദ്വാരത്തിൽ ഒളിപ്പിച്ചത്. 25വയസ്സുകാരനായ പ്രതി മസ്‌ക്കറ്റിൽനിന്നായി സ്വർണം കരിപ്പൂർ വിമാനത്തവളം വഴി കടത്താൻ ശ്രമിച്ചത്. ഇന്നു രാവിലെ ഒമ്പതുമണിയോടെയാണ് കരിപ്പൂരിൽ വിമാനം ഇറങ്ങിയത്. തുടർന്നു കസ്റ്റംസ് നടത്തിയ പരിശോധനയിൽ ജുനൈദിനെ സംശയം തോന്നി ചോദ്യംചെയ്യുകയായിരുന്നു. കൂടുതൽ ചോദ്യംചെയ്തതോടെ പ്രതി സ്വർണം ഒളിപ്പിച്ചത് സമ്മതിക്കുകയായിരുന്നു. തുടർന്നു ബാത്റൂമിൽ കൊണ്ടുപോയാണ് സ്വർണം പുറത്തെടുത്തത്.

ജുനൈദ് ചോദ്യംചെയ്യലിൽതന്നെ കുറ്റം സമ്മതിച്ചതോടെ കസ്റ്റംസ് അധികൃതർക്ക് കൂടുതൽ ജോലിയുണ്ടായില്ല. ക്യാപ്സൂൾ രൂപം ഉൾപ്പെടെ സ്വർണത്തിന് 1058 ഗ്രാം തൂക്കമുണ്ടായിരുന്നെങ്കിലും പിന്നീട് സ്വർണം വേർതിരിച്ചെടുത്തപ്പോഴാണ് 835.5 ഗ്രാം തൂക്കമുള്ളതായി കണ്ടെത്തിയത്. അഞ്ച് ക്യാപ്സൂളുകളാക്കിയാണ് സ്വർണം മലദ്വാരത്തിൽ ഒളിച്ചത്. ഇത്തരത്തിൽ ഒളിപ്പിക്കുന്ന സ്വർണം പലപ്പോഴും വയറിനകത്തേക്കുപോകുന്ന സാഹചര്യം ഉണ്ടാകുന്നതിനാലാണ് സ്‌കാനിംഗിന് കൊണ്ടുപോകുന്നതെന്നും കസ്റ്റംസ് അധികൃതർ പറഞ്ഞു. അതേ സമയം 30ലക്ഷം രൂപ വിലവരുന്ന സ്വർണം ഒരു വ്യക്തിയുടെ മലദ്വാരത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ചത് കസ്റ്റംസ് അധികൃതർക്ക് അത്ഭുതമായി.

കാരണം മുമ്പെല്ലാം ഈ രീതിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പിടിച്ചെടുത്തത് ഇതിന്റെ പകുതിയോളമെയുണ്ടായിരുന്നുള്ളു. മാക്സിമം 500 ഗ്രാംവരെയാണ് സാധാരണ മലദ്വാരത്തിൽ പ്രതികൾ കടത്താൻ ശ്രമിക്കാറുള്ളതെന്നും കസ്റ്റംസ് അധികൃതർ വ്യക്തമാക്കി. എന്നാൽ ജുനൈദിന് പണത്തിന്റെ അത്യാവശ്യമുണ്ടായതിനാലാണ് ഇത്തരത്തിൽ സ്വർണം കടത്താൻ ശ്രമിച്ചതെന്നാണ് കസ്റ്റംസ് അധികൃതർക്ക് നൽകിയ മൊഴി. 15ലക്ഷംരൂപവരെയുള്ള സ്വർണമാണ് നേരത്തെ പിടക്കപ്പെട്ട പ്രതികളിൽ ഭൂരിഭാഗം പേരിൽനിന്നും കണ്ടെത്തിയതെന്നും കസ്റ്റംസ് അധികൃതർ പറയുന്നു.

അതേ സമയം കഴിഞ്ഞ ദിവസം ഗൾഫിൽനിന്നും കരിപ്പൂർ വിമാനത്തവളം വഴി കാർബോഡ് പെട്ടിയിൽ സ്വർണം കോയിൽ രൂപത്തിലാക്കി ഒളിപ്പിച്ചും കടത്താനുള്ള ശ്രമം നടന്നിരുന്നു. കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് ഇത്തരത്തിൽ ഒളിപ്പിച്ച 11 ലക്ഷത്തിന്റെ സ്വർണമാണ് കഴിഞ്ഞ ദിവസം എയർകസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്. കാസർക്കോട് തേക്കിൽകുളിയൻ മൂട്ട ബഷീർ(25)എന്ന യാത്രക്കാരനിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. കാർബോഡ് പെട്ടിയിൽ സ്വർണം കോയിൽ രൂപത്തിലാക്കി ഒളിപ്പിച്ചു കടത്താനാണ് ഇയാൾ ശ്രമിച്ചത്.കസ്റ്റംസ് പരിശോധനയിൽ സംശയം തോന്നയ അധികൃതർ പെട്ടി പൊളിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.പിടികൂടിയ 315 ഗ്രാം സ്വർണത്തിന് 11 ലക്ഷം രൂപ വില ലഭിക്കും.

നിലവിൽ ഗൾഫിനിന്നും ഒരുകിലോ സ്വർണം കടത്തിക്കൊണ്ടുവന്നാൽ ലാഭം മൂന്നരലക്ഷംരൂപയോളമാണ് ലാഭം ലഭിക്കുന്നത്. സാധാരണഗതിയിൽ ജുലൈ, ഓഗസ്റ്റ് മാസങ്ങളിൽ യു.എ.ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ അവധിക്കാലമായതിനാൽ വിമാനടിക്കറ്റ് വില വർധിക്കുന്നതിനാൽ സ്വർണക്കടത്ത് കാര്യമായി നടക്കാറില്ല, എന്നാൽ മൂൻവർഷങ്ങളിനെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ കേസുകളാണ് ഈസമയത്ത് കരിപ്പൂരിൽ ഉൾപ്പെടെ പിടികൂടിയത്.നേരിട്ട് സ്വർണക്കട്ടികളും ബിസ്‌ക്കറ്റുകളും കൊണ്ടുവരുന്നതിനു പകരും കഷ്ണങ്ങളാക്കി നുറുക്കിയും പൊടിച്ചും പരത്തിയും ലോഹത്തിൽ കലർത്തിയും അതിവിദഗ്ധ തന്ത്രങ്ങളിലൂടെയാണ് കള്ളക്കടത്തുകാർ കാരിയർമാർ മുഖേന സ്വർണം കടത്തുന്നത്.കരിപ്പൂർ, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ അടുത്തകാലത്തായി പിടിക്കപ്പെട്ട സ്വർണക്കടത്തിന്റെ രീതികളാണ് കസ്റ്റംസ് ഉന്നതരേയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്. അടുത്തകാലത്താണ് സ്വർണം മണ്ണ് രൂപത്തിലുള്ള മിശ്രിതമാക്കിയുള്ള കടത്ത് വ്യാപകമായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP