Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇനിയും കുറേ കഷ്ടപ്പെട്ടാലേ ഇതിന്റെ ലോൺ ഒക്കെ അടയ്ക്കാൻ പറ്റൂ: നിരാശ മറയ്ക്കാതെ സൗബിൻ പ്രതിഷേധ പോരാട്ടത്തിന് തന്നെ; നമ്മളാരും പ്രകൃതിക്ക് വിരുദ്ധമായി ഒന്നും ചെയ്യുന്നവരല്ലെന്ന് പറഞ്ഞ് പൊളിക്കലിനെ ചോദ്യം ചെയ്ത് ബ്ലെസി; രാഷ്ട്രപതിയെ സമീപിക്കാൻ മേജർ രവിയും; മരടിലെ ഫ്‌ളാറ്റുകൾ തൽകാലം സർക്കാർ പൊളിക്കില്ല; ചീഫ് സെക്രട്ടറിയുടെ ശ്രമം സുപ്രീംകോടതിയെ അനുനയിപ്പിക്കൽ; മരട് നഗരസഭയുടെ നോട്ടീസ് നൽകലും രക്ഷപ്പെടൽ തന്ത്രം മാത്രം; താമസക്കാരുടെ എതിർപ്പുയർത്തി പൊളിക്കൽ വൈകിപ്പിക്കും

ഇനിയും കുറേ കഷ്ടപ്പെട്ടാലേ ഇതിന്റെ ലോൺ ഒക്കെ അടയ്ക്കാൻ പറ്റൂ: നിരാശ മറയ്ക്കാതെ സൗബിൻ പ്രതിഷേധ പോരാട്ടത്തിന് തന്നെ; നമ്മളാരും പ്രകൃതിക്ക് വിരുദ്ധമായി ഒന്നും ചെയ്യുന്നവരല്ലെന്ന് പറഞ്ഞ് പൊളിക്കലിനെ ചോദ്യം ചെയ്ത് ബ്ലെസി; രാഷ്ട്രപതിയെ സമീപിക്കാൻ മേജർ രവിയും; മരടിലെ ഫ്‌ളാറ്റുകൾ തൽകാലം സർക്കാർ പൊളിക്കില്ല; ചീഫ് സെക്രട്ടറിയുടെ ശ്രമം സുപ്രീംകോടതിയെ അനുനയിപ്പിക്കൽ; മരട് നഗരസഭയുടെ നോട്ടീസ് നൽകലും രക്ഷപ്പെടൽ തന്ത്രം മാത്രം; താമസക്കാരുടെ എതിർപ്പുയർത്തി പൊളിക്കൽ വൈകിപ്പിക്കും

മറുനാടൻ മലയാളി ബ്യൂറോ

മരട്: തീരദേശനിയമം ലംഘിച്ചു നിർമ്മിച്ച 5 ഫ്‌ളാറ്റ് സമുച്ചയങ്ങൾ സുപ്രീം കോടതി വിധി അനുസരിച്ച് ഉടൻ പൊളിച്ച് മാറ്റില്ല. ഈ മാസം 20ന് മുമ്പ് പൊളിക്കണമെന്നാണ് സുപ്രീംകോടതി നിർദ്ദേശം. എന്നാലും സാങ്കേതിക പ്രശ്‌നങ്ങൾ ഉയർത്തി ഫ്‌ളാറ്റ് പൊളിക്കാതിരിക്കാനാണ് നീക്കം. മരട് ഫ്‌ളാറ്റുകൾ പൊളിക്കാനുള്ള നടപടികൾക്കു തുടക്കം കുറിച്ചു സർക്കാരും മരട് നഗരസഭയും രംഗത്ത് വന്നത് കോടതി അലക്ഷ്യ നടപടികൾ നേരിടാതിരിക്കാനാണ്,. ഫ്‌ളാറ്റുകൾ ഒഴിയില്ലെന്ന നിലപാടെടുത്ത താമസക്കാർ കടുത്ത പ്രതിഷേധത്തിലാണ്. സന്ദർശനം നടത്തിയ ചീഫ് സെക്രട്ടറി ടോം ജോസിനോടു ഫ്‌ളാറ്റുകൾ പൊളിക്കാൻ അനുവദിക്കില്ലെന്നു താമസക്കാർ വ്യക്തമാക്കി. ഇക്കാര്യം കോടതിയെ സർക്കാർ അറിയിക്കും. പൊതുജന എതിർപ്പുകാരണം പൊളിക്കാനാകില്ലെന്ന് വ്യക്തമാക്കും.

കുണ്ടന്നൂർ ഹോളിഫെയ്ത് എച്ച്ടുഒ ഫ്‌ളാറ്റിലെ താമസക്കാർ ചീഫ് സെക്രട്ടറിയെ തടയാൻ ശ്രമിച്ചതു നേരിയ സംഘർഷത്തിനിടയാക്കി. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ പ്ലക്കാർഡുമായി മുദ്രാവാക്യം വിളിച്ചാണു പ്രതിഷേധിച്ചത്. പൊലീസ് ഇടപെട്ടു പ്രതിഷേധക്കാരെ ശാന്തരാക്കി. പ്രതിഷേധത്തിന്റെ മുൻ നിരയിൽ സിനിമാക്കും ഉണ്ടായിരുന്നു. സംവിധായകൻ ബ്ലെസിയും നടൻ സൗബിൻ ഷാഹിറും ഉൾപ്പെടെയുള്ള ചില സിനിമാപ്രവർത്തകരും നിർമ്മാണത്തിൽ നിയമലംഘനം ആരോപിക്കപ്പെട്ട ഫ്ളാറ്റുകളിലെ താമസക്കാരാണ്. മേജർ രവി, ആൻ അഗസ്റ്റിൻ തുടങ്ങിയ പ്രമുഖരും താമസക്കാർ. ഇവരെല്ലാം പ്രതിഷേധത്തിന്റെ മുമ്പിലുണ്ട്. ഇതോടെ മരടിലെ പ്രതിഷേധത്തിന് വെള്ളിത്തിരയിലെ നക്ഷ്ത്ര തിളക്കം വരികയാണ്.

'മാധ്യമങ്ങളിലൂടെ വാർത്തകൾ അറിയുന്നതല്ലാതെ നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ കാര്യം കൂടെ നോക്കേണ്ടെ? ഇത്രയധികം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നതെന്നും വികാരാധീനനായി സൗബിൻ പറയുന്നു. 'ഫ്ളാറ്റ് വാങ്ങുന്നതിന് മുൻപ് നേരത്തേ ഇവിടെ താമസിക്കുന്ന സുഹൃത്തുക്കളോടൊക്കെ അന്വേഷിച്ചിരുന്നു. വാങ്ങുന്നതിന് മുൻപ് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല ഇവിടെ. അതൊക്കെ നോക്കിയിട്ടാണല്ലോ ഒരാൾ ഒരു വീട് വാങ്ങുന്നത്. ഇനിയും കുറേ കഷ്ടപ്പെട്ടാലേ ഇതിന്റെ ലോൺ ഒക്കെ അടയ്ക്കാൻ പറ്റൂ. മാധ്യമങ്ങളിലൂടെ അറിയുന്നതല്ലാതെ ഞങ്ങൾക്ക് ഇതുവരെ നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ല. നടപടി എടുക്കുമ്പോൾ ഞങ്ങളുടെ കാര്യംകൂടി നോക്കണ്ടേ? എത്രയോ അധികം കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്?'. സൗബിൻ ചോദിക്കുന്നു

ഇതേ നിലപാടിൽ തന്നെയാണ് സംവിധായകൻ ബ്ലെസിയും. 'നിയമനടപടികൾ എന്ന് പറയുമ്പൊ എന്താണ് നിയമനടപടി? അത് ആർക്കും അറിയാത്ത കാര്യമാണോ? നമ്മൾ ഇവിടെ താമസിക്കുമ്പൊ മിനിമം ഒരു നോട്ടീസ് എങ്കിലും തരണം. വർഷങ്ങളായി നികുതി അടയ്ക്കുന്നതല്ലേ? രജിസ്റ്റ്രേഷൻ ഫീസ് അടച്ചതല്ലേ? നിയമം നടപ്പിലാക്കുന്നവർ ഇവിടെ ജീവിക്കുന്ന ആളുകളെക്കൂടി ഒന്ന് പരിഗണിക്കണം. വെറുതെ എവിടുന്നെങ്കിലും വന്ന് ഫ്ളാറ്റ് വാങ്ങിയവരല്ല. ഹൈക്കോടതിയിൽ നിന്ന് അനുകൂലമായ വിധി സമ്പാദിച്ചതിന് ശേഷം നിയമോപദേശം എടുത്തതിന് ശേഷമാണ് ഫ്ളാറ്റ് വാങ്ങിയത്. നമ്മളാരും പ്രകൃതിക്ക് വിരുദ്ധമായി ഒന്നും ചെയ്യുന്നവരല്ല.' ബ്ലെസി പറയുന്നു. വിധിയിൽ രാഷ്ട്രപതിയെ സമീപിക്കണമെങ്കിൽ അത് ചെയ്യുമെന്ന് മേജർ രവിയും കൂട്ടിച്ചേർത്തു.

മരടിൽ പൊളിച്ചുമാറ്റേണ്ട ഫ്‌ളാറ്റുകളിലെ താമസക്കാർക്ക് ഒഴിഞ്ഞുപോകാനുള്ള നോട്ടിസ് കൊടുക്കാൻ ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചിട്ടുണ്ട്. കലക്ടർ, സിറ്റി പൊലീസ് കമ്മിഷണർ, മരട് നഗരസഭ ഭരണാധികാരികൾ എന്നിവർ പങ്കെടുത്തു. ഇന്നു രാവിലെ 10.30നു നഗരസഭ അടിയന്തര കൗൺസിൽ ചേരും. കൗൺസിൽ അംഗീകാരത്തോടെയാകും നോട്ടിസ് നൽകുക. 20നു മുൻപ് 5 ഫ്‌ളാറ്റും പൊളിച്ചു റിപ്പോർട്ട് നൽകാൻ സുപ്രീം കോടതി അന്ത്യശാസനം നൽകിയതിനു പിന്നാലെ ഉത്തരവു നടപ്പാക്കണമെന്നാവശ്യപ്പെട്ടു മരട് നഗരസഭയ്ക്കു സർക്കാർ നോട്ടിസ് നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടി ക്രമങ്ങൾ. എന്നാൽ നോട്ടീസ് നൽകിയ ശേഷം മരടിൽ പൊളിക്കാൻ ഇവർ ശ്രമിക്കും. താമസക്കാർ തടയുകയും ചെയ്യും. ഇതോടെ പ്രശ്‌നമുണ്ടാകാതിരിക്കാൻ സർക്കാർ തത്കാലം മടങ്ങും. അതിന് ശേഷം പ്രതിഷേധവും അതിലെ പ്രശ്‌നങ്ങളും സുപ്രീംകോടതിയെ അറിയിക്കും.

തീരദേശപരിപാലന ചട്ടം ലംഘിച്ചാണ് ഫ്‌ളാറ്റുകളുടെ നിർമ്മാണമെന്നും അതിനാൽ ഫ്‌ളാറ്റുകൾ പൊളിച്ച് നീക്കാൻ സുപ്രീംകോടതി ഉത്തരവുണ്ടെന്നും സ്വമേധയാ ഒഴിഞ്ഞുപോകണമെന്നുമാകും നോട്ടീസിൽ ഉണ്ടാകുക. ഇതാദ്യമായിട്ടാണ് ഫ്‌ളാറ്റുകളിലെ ഉടമകൾക്ക് നഗരസഭ ഒദ്യോഗികമായി നോട്ടീസ് നൽകുന്നത്. അതിനിടെ ഫ്‌ളാറ്റ് പൊളിക്കേണ്ടി വന്നാൽ അതിന് കണക്കാക്കുന്ന 30 കോടിയോളം രൂപ സർക്കാർ നൽകണമെന്ന് ആവശ്യപ്പെടാനാണ് മരട് നഗരസഭയുടെ തീരുമാനം. ഈ തുക ഒറ്റയ്ക്ക് താങ്ങാനാകില്ലെന്ന് ന?ഗരസഭ ചെയർപേഴ്‌സൺ നേരത്തെ വ്യക്തമാക്കിയിരുന്നു. ഫ്‌ളാറ്റുകൾ പൊളിച്ച് മാറ്റുക എന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാൻ ന?ഗരസഭ ബാധ്യസ്ഥരാണ്. എന്നാൽ, ഫ്‌ളാറ്റുകൾ പൊളിക്കാനുള്ള ബാധ്യത നഗരസഭയ്ക്ക് ഏറ്റെടുക്കാനാകില്ല. ഫ്‌ളാറ്റിലെ താമസക്കാരുടെ പുനരധിവാസ കാര്യത്തിലും സർക്കാർ സഹായം വേണമെന്നും മരട് നഗരസഭ ചെയർപേഴ്‌സൺ ടി എച്ച് നദീറ അറിയിച്ചിരുന്നു.

അതേസമയം, നഗരസഭയുടെ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയേയോ സുപ്രീംകോടതിയേയോ മറ്റൊരു ഹർജിയുമായി സമീപിക്കാൻ ഫ്‌ളാറ്റ് ഉടമകളുടെ അസോസിയേഷൻ ആലോചിക്കുന്നുണ്ട്. നാല് ഫ്‌ളാറ്റ് സമുച്ചയങ്ങളിലുമായി അഞ്ഞൂറോളം കുടുംബങ്ങളാണ് ഒഴിപ്പിക്കൽ ഭീഷണി നേരിടുന്നത്. ചീഫ് സെക്രട്ടറി ഇന്നലെ ഫ്‌ളാറ്റുകൾ സന്ദർശിച്ചപ്പോൾ കലക്ടർ എസ്.സുഹാസ് ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. കണ്ണാടിക്കാട് ഗോൾഡൺ കായലോരം അപ്പാർട്‌മെന്റിലാണു സംഘം ആദ്യമെത്തിയത്. തുടർന്നു കുണ്ടന്നൂർ ഹോളി ഫെയ്ത് എച്ച്ടുഒ, നെട്ടൂർ ആൽഫാ വെഞ്ചേഴ്‌സിന്റെ ഇരട്ട ഫ്‌ളാറ്റ് സമുച്ചയം, നെട്ടൂർ കേട്ടേഴത്ത് കടവ് ജെയ്ൻ കോറൽ കോവ് എന്നിവിടങ്ങളും സന്ദർശിച്ചു.അതിനിടെ എറണാകുളം മരടിൽ തീരദേശ നിയന്ത്രണ മേഖലാ ചട്ടം ലംഘിച്ചു നിർമ്മിച്ച ഫ്‌ളാറ്റുകൾ പൊളിക്കണമെന്ന വിധിക്കെതിരെ ഗോൾഡൻ കായലോരം റസിഡന്റ്‌സ് അസോസിയേഷനും 15 ഫ്‌ളാറ്റുടമകളും നാളെ പിഴവുതിരുത്തൽ ഹർജി നൽകിയേക്കും. ഹോളി ഫെയ്ത്ത് ബിൽഡേഴ്‌സ് നിർമ്മിച്ച ഫ്‌ളാറ്റുകളിലെ 4 താമസക്കാർ നേരത്തേ നൽകിയ റിട്ട് ഹർജിക്ക് നമ്പർ ലഭിച്ചിട്ടുണ്ടെന്ന് അഭിഭാഷകൻ പറഞ്ഞു.

നമ്പർ ലഭിച്ച സ്ഥിതിക്ക് വൈകാതെ, പരിഗണിക്കാനുള്ള ഹർജികളുടെ പട്ടികയിൽ ഉൾപ്പെടുത്തും. എന്നാൽ, നേരത്തേ പലരും നൽകിയ റിട്ട് ഹർജികളും പുനഃപരിശോധനാ ഹർജികളും കോടതി തള്ളിയിരുന്നു. ഫ്‌ളാറ്റുകൾ പൊളിക്കുന്നതിനു നിർദ്ദേശിച്ച സമയപരിധി നീട്ടണമെന്നും ചീഫ് സെക്രട്ടറി, മരട് മുനിസിപ്പാലിറ്റിക്കു നൽകിയ നോട്ടിസ് ചോദ്യം ചെയ്തും ഹർജി നൽകിയേക്കുമെന്നു സൂചനയുണ്ട്. വിഷയത്തിൽ സുപ്രീം കോടതിയെ സർക്കാരും നഗരസഭയും കൃത്യമായി കാര്യങ്ങൾ ധരിപ്പിച്ചില്ലെന്നാണ് ഫ്‌ളാറ്റുടമകൾ ആരോപിക്കുന്നത്. അപ്പാർട്‌മെന്റുകളിൽ താമസക്കാരുണ്ടെന്ന് ആരും സുപ്രീം കോടതിയെ ധരിപ്പിച്ചില്ലെന്നും ഫ്‌ളാറ്റുടമകൾ ആരോപിക്കുന്നു. ഫ്‌ളാറ്റ് പൊളിക്കുന്നത് ഏത് വിധേനയും പ്രതിരോധിക്കുമെന്ന് നിലപാടിലാണ് ഇവർ. സർക്കാരും ന?ഗരസഭയും ഇപ്പോഴും യാതൊരു വിധ സഹായവും നൽകുന്നില്ലെന്നും ഫ്‌ളാറ്റുടമകൾ ആരോപിക്കുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഫ്‌ളാറ്റുടമകൾ മുഖ്യമന്ത്രിക്ക് കത്തും നൽകിയിരുന്നു.

സുപ്രീം കോടതിയിൽ നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായി കഴിഞ്ഞുവെന്നും സർക്കാർ നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത്. ഫ്‌ളാറ്റ് ഉടമകളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാനും നീതി ഉറപ്പാക്കാനും സർക്കാരിന്റെ ഉത്തരവാദിത്തമല്ലേയെന്ന് മരട് ഭവന സംരക്ഷണ സമിതി കത്തിൽ ആരാഞ്ഞു.

തിരുവോണം പ്രമാണിച്ച് ഓഫീസ് അവധി ആണെങ്കിലും നാളെ(11/09/2019) മറുനാടൻ മലയാളിയും മറുനാടൻ ടിവിയിലും പ്രധാനപ്പെട്ട വാർത്തകൾ അപ്‌ഡേറ്റ് ചെയ്യുന്നതാവും. എല്ലാ വായനക്കാർക്കും മറുനാടൻ ടീമിന്റെ ഓണാശംസകൾ-എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP