Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പണ്ട് നീ എന്നെ ഒന്ന് തല്ലിയതല്ലേ അതങ്ങ് തിരികെ തന്നെക്കാം; വാഹന മോഷണം പരാജയപ്പെടുത്തിയതിന് മോഷ്ടാവിന്റെ പ്രതികാരം എട്ടു വർഷത്തിന് ശേഷം; മർദിച്ചത് പഴയ സംഭവം ഓർമയുണ്ടോയെന്ന് ചോദിച്ച്; കട്ടച്ചിറ സ്വദേശി രാജൻ പരുക്കുകളോടെ ചികിൽസയിൽ; 'മഹേഷിന്റെ പ്രതികാരം' മോഡൽ പകവീട്ടൽ നടന്നത് ചിറ്റാറിൽ

പണ്ട് നീ എന്നെ ഒന്ന് തല്ലിയതല്ലേ അതങ്ങ് തിരികെ തന്നെക്കാം; വാഹന മോഷണം പരാജയപ്പെടുത്തിയതിന് മോഷ്ടാവിന്റെ പ്രതികാരം എട്ടു വർഷത്തിന് ശേഷം; മർദിച്ചത് പഴയ സംഭവം ഓർമയുണ്ടോയെന്ന് ചോദിച്ച്; കട്ടച്ചിറ സ്വദേശി രാജൻ പരുക്കുകളോടെ ചികിൽസയിൽ; 'മഹേഷിന്റെ പ്രതികാരം' മോഡൽ പകവീട്ടൽ നടന്നത് ചിറ്റാറിൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഫഹദ് ഫാസിൽ നായകനായ മഹേഷിന്റെ പ്രതികാരം സിനിമ പറഞ്ഞത് അപൂർവമായ ഒരു പ്രതികാര കഥയായിരുന്നു. അത് പക്ഷേ, നായകന്റെ പ്രതികാരമായിരുന്നു. അതിനോട് സാമ്യം തോന്നും വിധമുള്ള ഒരു പ്രതികാരം ചെയ്യൽ കഴിഞ്ഞ ദിവസം ചിറ്റാർ കട്ടച്ചിറയിൽ നടന്നു. ഇതാകട്ടെ മോഷ്ടാവിന്റെ പ്രതികാരമായിരുന്നു.

എട്ടു വർഷത്തിന് മുൻപ് നടന്ന ഒരു വാഹന മോഷണശ്രമം. വാഹനം ഉടമ തന്നെ അത് പരാജയപ്പെടുത്തി. മോഷ്ടാവിനെ ഒരു അടിയും കൊടുത്ത് മേലാൽ ഇതാവർത്തിക്കരുത് എന്ന് താക്കീത് ചെയ്ത് വിടുകയും ചെയ്തു. എട്ടുവർഷത്തിന് ശേഷം കഴിഞ്ഞ ദിവസം, നമ്മുടെ മോഷ്ടാവും തല്ലു കൊടുത്ത വാഹനം ഉടമയും നേരിൽ കണ്ടു. മോഷ്ടാവ് വെറുതേ ഇരുന്നില്ല.

തന്നെ തല്ലിയ വാഹനം ഉടമയെ പൊതിരേ മർദിച്ചു. വാഹനം ഉടമ ഗുരുതരപരുക്കുകളോടെ ചികിൽസയിലുമാണ്. വടശേരിക്കര ഇടത്തറ സ്വദേശി രാജനാണ് ചിറ്റാറിൽ വച്ച് മർദ്ദനമേറ്റത്. വാഹന മോഷണവും കഞ്ചാവ് കടത്തും ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ ചിറ്റാർ സ്വദേശിയെ എട്ടു വർഷം മുൻപാണ് തന്റെ ബൈക്ക് മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ രാജൻ കൈയൊടെ പിടികൂടിയത്. ബൈക്ക് തിരികെ കിട്ടിയതിനാൽ കേസും നൂലാമാലകളും ഒഴിവാക്കാൻ വേണ്ടി, പരാതി നൽകാതെ മോഷ്ടാവിന് ഒരടിയും കൊടുത്ത് വിട്ടയക്കുകയായിരുന്നുവെന്ന് രാജൻ പറഞ്ഞു.

കഴിഞ്ഞ ദിവസം ചിറ്റാർ കട്ടച്ചിറയിലെ ബന്ധുവീട്ടിലേക്ക് രാജൻ പോകുമ്പോൾ വാഹന മോഷ്ടാവിനെ കണ്ടു മുട്ടി. പണ്ട് നീ എന്നെ ഒന്ന് തല്ലിയതല്ലേ അതങ്ങ് തിരികെ തന്നെക്കാം എന്ന് പറഞ്ഞ് അക്രമിക്കുകയായിരുന്നുവെന്ന് രാജൻ പറഞ്ഞു. ഇവിടുത്തെ കടയിൽ നിന്ന് കൈക്കലാക്കിയ സോഡാക്കുപ്പി പൊട്ടിച്ച് രാജന്റെ തലയിൽ കുത്തുകയായിരുന്നു. സംഭവം കണ്ട് ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് രാജനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സോഡാ കുപ്പി കൊണ്ടുള്ള കുത്തേറ്റ
രാജന്റെ തലക്കും മുഖത്തുമായി 30 തുന്നലുകളാണ് വേണ്ടി വന്നത്. കൈകൾക്കും ശരീരത്തിലും മുറിവേറ്റിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP