Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മധ്യപ്രദേശിൽ ശക്തമായ മഴ; ഹർദ ജില്ലാ ജയിലിനുള്ളിൽ വെള്ളം കയറി; ജയിലിലെ അന്തേവാസികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയെന്ന് ജയിൽ അധികൃതർ; അഴുക്കുചാലിൽ വീണ് രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം; കാളിയസോട്ട് ഡാമിന്റെ 13 ഷട്ടറുകളിൽ അഞ്ചെണ്ണം ഉയർത്തി; സംസ്ഥാനത്ത് അടിയന്തര സാഹചര്യം

മധ്യപ്രദേശിൽ ശക്തമായ മഴ; ഹർദ ജില്ലാ ജയിലിനുള്ളിൽ വെള്ളം കയറി; ജയിലിലെ അന്തേവാസികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയെന്ന് ജയിൽ അധികൃതർ; അഴുക്കുചാലിൽ വീണ് രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം; കാളിയസോട്ട് ഡാമിന്റെ 13 ഷട്ടറുകളിൽ അഞ്ചെണ്ണം ഉയർത്തി; സംസ്ഥാനത്ത് അടിയന്തര സാഹചര്യം

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: മധ്യപ്രദേശിൽ മഴ വലിയതോതിൽ ശക്തമായി. കനത്ത മഴയെത്തുടർന്ന് ഹർദ ജില്ലാ ജയിലിനുള്ളിൽ വെള്ളം കയറി. ജയിലിലെ അന്തേവാസികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി ജയിൽ അധികൃതർ അറിയിച്ചു. ഇന്ന് ഉച്ചയോടെയാണ് അന്തേവാസികളെ ജയിലിൽ നിന്ന് മാറ്റിയത്.

സേഹോർ ജില്ലകളിലെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു സംസ്ഥാനത്തെ 32 ജില്ലകളിൽ അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത് സിയോണിയിൽ വൈഗംഗ നദിയിൽ മൂന്ന്‌പേർ ഒഴുക്കിൽപെട്ടു. ഒരാളെ പരിക്കുകളോടെ രക്ഷപ്പെടുത്തി. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്. ബയിൻ ഗംഗം നദി മുറിച്ച് കടക്കുന്നതിനിടെ ബിജെപി നേതാവടക്കം രണ്ട് പേർ അപകടത്തിൽപ്പെട്ടു. ഇവരെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സിയോണി ജില്ലയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്.

ജലപരിധി ഉയർന്നതിനെ തുടർന്ന് കാളിയസോട്ട് ഡാമിന്റെ 13 ഷട്ടറുകളിൽ അഞ്ചെണ്ണം ഉയർത്തി. ശനിയാഴ്ച മുതൽ മധ്യപ്രദേശിൽ കനത്ത മഴ തുടരുകയാണ്?. ഭോപ്പാൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്.ഭോപ്പാലിൽ അഴുക്കുചാലിൽ വീണ് രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം. അനുഷ്‌ക സെൻ ആണ് മരിച്ചത്. അഴുക്കുചാലിൽ കുരുങ്ങിയ നിലയിൽ കണ്ടെത്തിയ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP