Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യു.എസിൽ ട്രെയിൻ തട്ടി മലയാളി ബാലന് ദാരുണാന്ത്യം; 15കാരൻ മരിച്ചത് വീട്ടിൽ നിന്ന് സ്‌കൂളിലേക്ക് പോകവെ; റെയിൽറോഡ് ബാരിയർ കാണാതെ പോയതാണോ എന്ന് തിട്ടപ്പെടുത്താനായിട്ടില്ല; ജോൺ സാബു കുറവിലങ്ങാട് തിരുവല്ല സ്വദേശികളുടെ മകൻ

യു.എസിൽ ട്രെയിൻ തട്ടി മലയാളി ബാലന് ദാരുണാന്ത്യം; 15കാരൻ മരിച്ചത് വീട്ടിൽ നിന്ന് സ്‌കൂളിലേക്ക് പോകവെ; റെയിൽറോഡ് ബാരിയർ കാണാതെ പോയതാണോ എന്ന് തിട്ടപ്പെടുത്താനായിട്ടില്ല; ജോൺ സാബു കുറവിലങ്ങാട് തിരുവല്ല സ്വദേശികളുടെ മകൻ

മറുനാടൻ ഡെസ്‌ക്‌

ന്യുയോർക്ക്; യു.എസിൽ ട്രെയിൻ തട്ടി മലയാളി ബാലന് ദാരുണാന്ത്യംഹ്യൂലെറ്റിൽ ഡോക്ടേഴ്സ് ദമ്പതികളായ ഡോ.സാബുവിന്റെയും ഡോ.മേരി ജോണിന്റെയും മകൻ ജോൺ സാബു (15) ട്രെയിൻ തട്ടി മരിച്ചു. ഹ്യൂലറ്റ് ഹൈസ്‌കൂളിൽ ടെൻത്ത് ഗ്രേഡ് വിദ്യാർത്ഥിയായിരുന്നു.ഡോ.സാബു ജോൺ ആര്യപ്പള്ളിൽ കുറവിലങ്ങാട് സ്വദേശിയാണ്. തിരുവല്ല സ്വദേശിയാണ് ഡോ.മേരി ജോൺ മല്ലപ്പള്ളിൽ. സഹോദരൻ ജേക്കബ്.

ദിവസവും റെയിൽറോഡിന് എതിർവശമുള്ള സ്‌കൂളിൽ ജോണിനെ ഇറക്കിയിട്ടാണ് മാതാപിതാക്കൾ ജോലിക്കു പോകാറുള്ളത്. സംഭവ ദിവസമായ സെപ്റ്റംബർ 6 വെള്ളിയാഴ്ചയും പതിവു പോലെ മകനെ സ്‌കൂളിൽ ഇറക്കിയിട്ട് മാതാപിതാക്കൾ ജോലിക്കു പോയി. പക്ഷേ സ്‌കൂൾ പടിക്കലെത്തിയ ജോൺ ക്ലാസിൽ അത്യാവശ്യം വേണ്ട ഫയൽ മറന്നു.

മാതാപിതാക്കളെ ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതി വീട്ടിലേക്ക് ധൃതിയിൽ നടന്നു പോയി ഫയലെടുത്ത് തിരിച്ചുവന്ന ജോൺ ഏറെ തിടുക്കത്തിൽ റെയിൽ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കവെയാണ് എതിരെ വന്ന ട്രെയിൻ തട്ടിയത്. റെയിൽറോഡ് ബാരിയർ കാണാതെ പോയതാണോ എന്ന് തിട്ടപ്പെടുത്താനായിട്ടില്ല.

സെപ്റ്റംബർ 9 ന് വൈകീട്ട് 5.30 മുതൽ ഒമ്പതുവരെ പാർക് ഫ്യൂണറൽ ഹോമിൽ വേക് സർവീസ് (2175 ജെറീക്കോ ടേൺപൈക്, ന്യൂഹൈഡ് പാർക്, ന്യൂയോർക്ക് 11040).സെപ്റ്റംബർ 10 ന് സംസ്‌കാര ശുശ്രൂഷകൾ ഓൾഡ് ബെത്ത് പേജിലുള്ള സെന്റ് മേരീസ് സീറോ മലബാർ കാത്തലിക് ചർച്ചിൽ. തുടർന്ന് സെന്റ് ചാൾസ് സെമിത്തേരിയിൽ സംസ്‌കാരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP