Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയും മുഹമ്മദ് ബിൻ സൽമാൻ; പ്രതിരോധ വകുപ്പിന്റെ ചുമതലയിലുള്ളത് ഖാലിദ് ബിൻ സൽമാൻ; എണ്ണ വ്യാപാരം പ്രതിസന്ധിയിൽ ഉഴലുമ്പോൾ ഊർജ്ജ വകുപ്പിന്റെ മന്ത്രിയായി എത്തിയത് അബ്ദുൽ അസീസ് ബിൻ സൽമാനും; സൗദി ഭരണത്തിൽ സൽമാൻ രാജാവിന്റെ മക്കൾ പിടിമുറുക്കുന്നു; നിർണ്ണായക പദവികളിലുള്ളത് മൂന്ന് പുത്രന്മാർ; ലക്ഷ്യം അഴിമതി രഹിത സൗദിയും: പരിഷ്‌കരണത്തിന് പുതുവേഗം നൽകാനുള്ള നീക്കത്തിന് പിന്നിൽ എംബിഎസ് തന്നെ

കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയും മുഹമ്മദ് ബിൻ സൽമാൻ; പ്രതിരോധ വകുപ്പിന്റെ ചുമതലയിലുള്ളത് ഖാലിദ് ബിൻ സൽമാൻ; എണ്ണ വ്യാപാരം പ്രതിസന്ധിയിൽ ഉഴലുമ്പോൾ ഊർജ്ജ വകുപ്പിന്റെ മന്ത്രിയായി എത്തിയത് അബ്ദുൽ അസീസ് ബിൻ സൽമാനും; സൗദി ഭരണത്തിൽ സൽമാൻ രാജാവിന്റെ മക്കൾ പിടിമുറുക്കുന്നു; നിർണ്ണായക പദവികളിലുള്ളത് മൂന്ന് പുത്രന്മാർ; ലക്ഷ്യം അഴിമതി രഹിത സൗദിയും: പരിഷ്‌കരണത്തിന് പുതുവേഗം നൽകാനുള്ള നീക്കത്തിന് പിന്നിൽ എംബിഎസ് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: സൗദി ഭരണത്തിൽ സൽമാൻ കുടുംബം കൂടുതൽ പിടിമുറുക്കുന്നു. രാജ്യത്തെ പരിഷ്‌കരണത്തിലൂടെ പുതിയ മുഖം നൽകാനാണ് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ശ്രമം. ഇതിന് കരുത്ത് പകരാനാണ് സൗദിയുടെ പുതിയ ഊർജമന്ത്രിയായി സൽമാൻ രാജാവിന്റെ മകൻ അബ്ദുൽ അസീസ് ബിൻ സൽമാൻ അൽ സൗദ് രാജകുമാരനെ നിയമിച്ചത്.

കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അർധസഹോദരനായ അബ്ദുൽ അസീസ് ബിൻ സൽമാൻ വർഷങ്ങളായി ഊർജമന്ത്രാലയത്തിന്റെ വിദഗ്ധ സമിതിയിലുണ്ട്. സുപ്രധാന വകുപ്പുകളും ഭരണ തീരുമാനങ്ങളും മുഹമ്മദ് ബിൻ സൽമാനും പ്രതിരോധവകുപ്പ് സഹോദരൻ ഖാലിദ് ബിൻ സൽമാൻ രാജകുമാരനുമാണ് കൈകാര്യം ചെയ്യുന്നത്. പ്രതിരോധ മന്ത്രിയായുള്ള മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ്. ഖാലിദ് ബിൻ സൽമാൻ ഉപ മന്ത്രിയാണ്. സൗദിയുടെ ഭരണത്തിൽ കൂടുതൽ ഉത്തരവാദിത്തങ്ങളുള്ളതിനാൽ ഖാലിദാണ് പ്രതിരോധ വകുപ്പിനെ പൂർണ്ണമായും സഹമന്ത്രിയെങ്കിലും നിയന്ത്രിക്കുന്നത്.

ഊർജ്ജ മന്ത്രിയായി അബ്ദുൽ അസീസ് ബിൻ സൽമാൻ കൂടി എത്തിയതോടെ ഭരണത്തലപ്പത്ത് സൽമാൻ രാജാവിന്റെ 3 മക്കളായി. ഖാലിദ് അൽ ഫലീഹിനെ മാറ്റിയാണു ഊർജ്ജ മന്ത്രിയായി അബ്ദുൽ അസീസ് ബിൻ സൽമാൻ അലിനെ നിയമിച്ചത്. സൗദി എണ്ണക്കമ്പനി അരാംകോയുടെ ചെയർമാൻ സ്ഥാനത്തുനിന്ന് ഫലീഹിനെ മാറ്റിയതിനു പിന്നാലെയാണു മന്ത്രിസ്ഥാനവും നഷ്ടമായത്. ലോകത്തിലെ ഏറ്റവും വലിയ ഐപിഒ (പ്രഥമ ഓഹരി വിൽപന) എന്ന ഖ്യാതിയോടെ ഓഹരി വിപണിയിലേക്ക് അരാംകോ ചുവടുവയ്ക്കാനൊരുങ്ങുന്നതിനിടെയാണു നിർണായക മാറ്റം. ദീർഘകാലം എണ്ണമന്ത്രിയായിരുന്ന അലി അൽ നുഐമിയെ മാറ്റി 2016ലായിരുന്നു ഫലീഹിന്റെ നിയമനം.

മുഹമ്മദ് ബിൻ സൽമാൻ ആണ് സൗദി അറേബ്യയുടെ അടുത്ത കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയും. എംബിഎസ് എന്നാണ് ഇദ്ദേഹത്തെ അറിയപ്പെടുന്നത്. മുഹമ്മദ് ബിൻ സൽമാനാണ് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിരോധ മന്ത്രിയും. സൽമാൻ രാജാവിന്റെ അധികാരത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്നതും ഇദ്ദേഹമാണ്. മുഹമ്മദ് ബിൻ സൽമാനെ കിരീടാവകാശിയായി 2017 ജൂണിൽ പ്രഖ്യാപിച്ചിരുന്നു. മുഹമ്മദ് ബിൻ നായിഫിനെ എല്ലാ സ്ഥാനങ്ങളിൽനിന്നും നീക്കിയാണ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിനെ തന്റെ പിന്മുറക്കാരനായ കിരീടാവകാശിയാക്കി വാഴിച്ചത്. ഇതിന് ശേഷമാണ് കൂടുതൽ മക്കൾക്ക് ഉത്തരവാദിത്തങ്ങൾ നൽകുന്നത്.

സൗദിയിലെ ഏറ്റവും പ്രധാനപ്പെട്ട വകുപ്പാണ് ഊർജ വകുപ്പ്. കിരീടവകാശിയായ മുഹമ്മദ് ബിൻ സൽമാന്റെ മൂത്ത അർദ്ധ സഹോദരനാണ് അബ്ദുൽ അസീസ്. 1960ന് ശേഷം അഞ്ച് മന്ത്രിമാരാണ് വകുപ്പ് കൈകാര്യം ചെയ്തത്. ഇതുവരെ ഒറ്റ രാജകുടുംബാംഗവും ചുമതല വഹിച്ചിട്ടില്ല.ഊർജ്ജ സഹമന്ത്രി അബ്ദുൽ അസീസ് അൽ കരീമിനെയും സൗദി മാറ്റിയിട്ടുണ്ട്. പുതിയ ആളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 1985 ൽ ഊർജ്ജ വകുപ്പ് മന്ത്രിയുടെ ഉപദേശകനായി അബ്ദുൽ അസീസ് 1995ൽ ഡെപ്യൂട്ടി ഓയിൽ മിനിസ്റ്ററായി. പിന്നീട് പത്തു വർഷത്തോളം പദവിയിലിരുന്നിരുന്നു. 2017 വരെ അസിസ്റ്റന്റ് ഓയിൽ മിനിസ്റ്ററായിരുന്നു. ഏറെക്കാലമായി ഒപെകിലെ സൗദിയുടെ പ്രതിനിധിയുമാണ്.

നേരത്തെ സൗദി മന്ത്രിസഭ പുനഃസംഘടിപ്പിച്ച് സൽമാൻ രാജാവ് ഉത്തരവിറക്കിയിരുന്നു. വ്യവസായ-ധാതുവിഭവ മേഖലയ്ക്കായി പുതിയ മന്ത്രാലയം രൂപീകരിച്ചു. ഒപ്പം നിലവിലുള്ള ഊർജ-വ്യവസായ മന്ത്രാലയത്തിന്റെ പേരുമാറ്റി, ഊർജ മന്ത്രാലയം എന്നാക്കി. ഇതുവരെ ഒറ്റ മന്ത്രാലയത്തിന് കീഴിലായിരുന്ന ഊർജ, വ്യവസായ മേഖലകൾ വിഭജിച്ച് രണ്ട് പ്രത്യേക മന്ത്രാലയങ്ങളാക്കുകയാണ് ചെയ്തത്. ഇതിന് ശേഷമാണ് മകനെ മന്ത്രിയാക്കിയത്. റിയാദിലെ വൻകിട പദ്ധതികളുടെയും ചുമതലകൾക്കായി റോയൽ കമ്മീഷൻ രൂപീകരിക്കുകയും ചെയ്തു. നിലവിലുള്ള റിയാദ് വികസന അതോരിറ്റിയെ റോയൽ കമ്മീഷനാക്കുകയാണ് ചെയ്തത്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് റിയാദ് റോയൽ കമ്മീഷൻ അധ്യക്ഷൻ. അതായത് വികസന പ്രക്രിയ വേഗത്തിലാക്കാനും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് ഉത്തരവാദിത്തങ്ങൾ നൽകിയത്.

സൗദി അറേബ്യയിൽ എണ്ണവകുപ്പിൽ കാതലായ മാറ്റം വരുത്തുകയാണ് ഭരണകൂടം. സൗദി രാജാവിന്റെ മകൻ അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനാണ് പുതിയ എണ്ണ വകുപ്പ് മന്ത്രി. നേരത്തെ ഈ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഖാലിദ് അൽ ഫാലിഹിനെ മാറ്റിയാണ് രാജാവ് മകനെ നിയമിച്ചിരിക്കുന്നത്. കിരീടവകാശി മുഹമ്മദ് ബിൻ സൽമാന്റെ അർധ സഹോദരനാണ് അബ്ദുൽ അസീസ് രാജകുമാരൻ. പെട്രോളിയം മേഖലയിൽ ഏറെ കാലത്തെ പരിചയ സമ്പത്തുള്ള വ്യക്തിയാണ് അബ്ദുൽ അസീസ്. ഇദ്ദേഹത്തിന്റെ നിയമനം സൗദിയുടെ എണ്ണവകുപ്പിന് കുതിപ്പേകാൻ സഹായിക്കുമെന്നാണ് ഭരണകൂടത്തിന്റെ വിലയിരുത്തൽ. എണ്ണയ്ക്ക് ആഗോള തലത്തിൽ വില ഇടിയുന്ന സാഹചര്യത്തിലാണ് സൗദിയിലെ മാറ്റം. ബാരലിന് 60 ഡോളർ ഒരു ബാരലിന് 60 ഡോളറിൽ താഴെയാണ് പുതിയ വില. സൗദി ബജറ്റ് സന്തുലിതമാകണമെങ്കിൽ എണ്ണ ബാരലിന് 80നും 85 ഡോളറിനുമിടയിൽ വില വേണം. ഈ സാഹചര്യത്തിലാണ് 60ൽ താഴെ എത്തിയിരിക്കുന്നത്. സൗദിയിലെ എല്ലാ നിക്ഷേപങ്ങൾക്കും സാമ്പത്തിക പദ്ധതികൾക്കും ചുക്കാൻ പിടിക്കുന്നത് വെൽത്ത് ഫണ്ട് ആണ്. ഇതിലേകുള്ള പ്രധാന വരുമാന സ്രോതസ് അരാംകോ കമ്പനിയായിരുന്നു. എണ്ണവില കുറഞ്ഞത് അരാംകോയുടെ വരുമാനത്തിൽ കുറവ് വരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മാറ്റങ്ങൾ.

അരാംകോ മേധാവിയെ മാറ്റിയതോടെ തന്നെ മാറ്റങ്ങളെ കുറിച്ച് സൂചനകൾ പുറത്തു വന്നു. മാത്രമല്ല, ഊർജ വകുപ്പ് വിഭജിക്കുകയും ചെയ്തു. സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാന്റെ നിർദ്ദേശ പ്രകാരമാണ് മാറ്റങ്ങൾ വരുത്തിയത് എന്നാണ് റിപ്പോർട്ടുകൾ. അരാംകോയുടെ ഓഹരികൾ വിപണിയിൽ വിൽക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ നടപടികൾ ത്വരിതപ്പെടുത്തുകയും പുതിയ മാറ്റങ്ങളുടെ ലക്ഷ്യമാണ്. ഏറെ കാലമായി സൗദി ഊർജ മന്ത്രി ഖാലിദ് അൽ ഫാലിഹ് ആയിരുന്നു അരാംകോയുടെ മേധാവി. ഇദ്ദേഹത്തെ മാറ്റിയാണ് യാസിർ അൽ റുമയ്യാനെ ചെയർമാനാക്കിയിരിക്കുന്നത്. സൗദി സോവറിൻ വെൽത്ത് ഫണ്ടിന്റെ മേധാവിയായിരുന്നു യാസിർ അൽ റുമയ്യാൻ. അരാംകോയുടെ ബോർഡ് അംഗമായിരുന്നു നേരത്തെ യാസിർ. അരാംകോയുടെ അഞ്ച് ശതമാനം ഓഹരിയാണ് വിപണിയിൽ വിൽക്കാൻ നിശ്ചയിച്ചിരിക്കുന്നത്. പരമാവധി വിലയ്ക്ക് വിൽക്കാനാണ് നീക്കം. ഈ നടപടികൾ വേഗത്തിലാക്കുകയാണ് പുതിയ മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

സൗദ്യ രാജകുടുംബത്തിൽ വലിയ സ്വാധീന ശക്തിയുള്ള സൽമാൻ രാജകുമാരനടക്കമുള്ള ഏഴു സഹോദരങ്ങളെ 'സുദൈരി സെവൻ' എന്നാണ് അറിയപ്പെടുന്നത്. 2015 ൽ അബ്ദുള്ള രാജാവ് അന്തരിച്ചപ്പോൾ, സൽമാൻ സൗദി അറേബ്യയുടെ രാജാവായി നിയമിതനായി. അതിന് ശേഷം നിരവധി പരിഷ്‌കരണങ്ങൾക്ക് സൗദി സാക്ഷ്യം വഹിച്ചു. നാടകീയമായാണ് മകനെ കിരീടാവകാശിയായി പ്രഖ്യാപിച്ചത്. അതിന് ശേഷമാണ് കൂടുതൽ മക്കൾക്ക് നിർണ്ണായക സ്ഥാനങ്ങൾ സൽമാൻ നൽകിയത്. തന്റെ പത്തൊൻപതാമത്തെ വയസിൽ തന്നെ സൽമാൻ രാജാവ് ഔദ്യോഗിക ജീവിതം ആരംഭിച്ചിരുന്നു. 1935 ഡിസംബർ 31ന് ജനിച്ച സൽമാൻ രാജകുമാരൻ രണ്ടു തവണയായി 48 വർഷം റിയാദ് ഗവർണർ പദവി അലങ്കരിച്ചു. ആദ്യം 1955 മുതൽ 1960വരെയും പിന്നീട് 1963 മുതൽ 2011വരെയുമായിരുന്നു. കിരീടവകാശി സുൽത്താൻ രാജകുമാരന്റെ മരണത്തെ തുടർന്നാണ് പ്രതിരോധ മന്ത്രിയായി ചുമതലയേറ്റത്.

2012 ജൂണിലാണ് സൽമാനെ കിരീടവകാശിയായി അബ്ദുല്ല രാജാവ് പ്രഖ്യാപിച്ചത്. ആരോഗ്യ കാരണങ്ങളാൽ ഔദ്യോഗിക കൃത്യനിർവഹണത്തിൽ നിന്നും അബ്ദുല്ല രാജാവ് വിട്ടുനിന്നപ്പോഴെല്ലാം പകരം ഭരണചുമതല വഹിച്ചിരുന്നത് സഹോദരനായ 79കാരനായ സൽമാൻ രാജകുമാരനായിരുന്നു. പ്രായോഗിക വാദിയെന്ന് അറിയപ്പെടുന്ന സൽമാൻ രാജകുടുംബത്തിലെ തർക്കങ്ങളും മറ്റും പരിഹരിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന വ്യക്തികൂടിയാണ്. സൗദി അറേബ്യയിലെ പ്രമുഖ ദിനപത്രമായ അശ്ശർക് അൽ ഔസാത്ത് പത്രം സൽമാന്റെ ഉടമസ്ഥതയിലാണ്. സൗദി അറേബ്യ പൂർണമായും അഴിമതി നിർമ്മാർജന യജ്ഞത്തിന് തയ്യാടെടുക്കുന്നു. അഴിമതിക്കെതിരേയുള്ള പോരാട്ടത്തിന് സൂപ്പർവൈസറി കമ്മിറ്റി രുപവത്കരിച്ചിട്ടുണ്ട്. കമ്മിറ്റി സമയാസമയങ്ങളിൽ റിപ്പോർട്ട് സമർപ്പിക്കും. അഴിമതിരഹിതരാഷ്ട്രം എന്ന ലക്ഷ്യവുമായി അഴിമതി തുടച്ചുനീക്കാനാണ് സൂപ്പർവൈസറി കമ്മിറ്റി. അഴിമതിക്കെതിരായ പോരാട്ടത്തിന് കൂടുതൽ കരുത്ത് നൽകാനാണ് മക്കളെ തന്നെ ഭരണകാര്യങ്ങൾ സൽമാൻ ഏൽപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP