Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിക്രത്തിന് സംഭവിച്ചത് ഹാർഡ് ലാൻഡിങ് തന്നെയെന്ന് ഇസ്രോ സ്ഥിരീകരിക്കുമ്പോൾ ആശയവിനിമയം വീണ്ടെടുക്കാനുള്ള പരിശ്രമം വിജയിക്കാൻ സാധ്യത കുറവ്; സമയം കടന്നുപോകും തോറും ബന്ധം അകലുമെന്ന് ബഹിരാകാശ വിദഗ്ദ്ധർ; വിക്രം ലാൻഡ് ചെയ്തത് നാല് കാലിൽ അല്ലാത്തതുകൊണ്ട് തകരാറിനുള്ള സാധ്യത ഏറെ; ലാൻഡറിന്റെ ബന്ധം അറ്റത് 2.1 കിലോമീറ്റർ അകലെ വച്ചല്ല 350 മീറ്ററിൽ വച്ചായിരുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ട്; പാക്കിസ്ഥാന് ഈ സങ്കീർണ ദൗത്യമൊന്നും മനസ്സിലാകില്ലെന്ന് ഡിആർഡിഒ ചെയർമാന്റെ മറുപടി

വിക്രത്തിന് സംഭവിച്ചത് ഹാർഡ് ലാൻഡിങ് തന്നെയെന്ന് ഇസ്രോ സ്ഥിരീകരിക്കുമ്പോൾ ആശയവിനിമയം വീണ്ടെടുക്കാനുള്ള പരിശ്രമം വിജയിക്കാൻ സാധ്യത കുറവ്; സമയം കടന്നുപോകും തോറും ബന്ധം അകലുമെന്ന് ബഹിരാകാശ വിദഗ്ദ്ധർ; വിക്രം ലാൻഡ് ചെയ്തത് നാല് കാലിൽ അല്ലാത്തതുകൊണ്ട് തകരാറിനുള്ള സാധ്യത ഏറെ; ലാൻഡറിന്റെ ബന്ധം അറ്റത് 2.1 കിലോമീറ്റർ അകലെ വച്ചല്ല 350 മീറ്ററിൽ വച്ചായിരുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ട്; പാക്കിസ്ഥാന് ഈ സങ്കീർണ ദൗത്യമൊന്നും മനസ്സിലാകില്ലെന്ന് ഡിആർഡിഒ ചെയർമാന്റെ മറുപടി

മറുനാടൻ ഡെസ്‌ക്‌

 ബെംഗളൂരു: ചന്ദ്രയാൻ-2 ദൗത്യത്തിന്റെ ഭാഗമായ ലാൻഡർ വിക്രമിനെ അതിവേഗം കണ്ടെത്തിയെങ്കിലും ആശയവിനിമയം പുനഃ സ്ഥാപിക്കാനുള്ള സാധ്യത വിരളം. 14 ദിവസത്തേക്ക് ലാൻഡറുമായുള്ള ബന്ധം വീണ്ടെടുക്കാൻ ഇസ്രോ ശ്രമം തുടരുമെന്നാണ് ചെയർമാൻ കെ.ശിവൻ ഞായറാഴ്ച അറിയിച്ചത്. എന്നാൽ, ആ ശ്രമത്തിന് ഫലം കാണാൻ സാധ്യത കുറവാണെന്ന് ബഹിരാകാശ ശാസ്ത്രജ്ഞർ തന്നെ വിലിയരുത്തുന്നു.

സോഫ്റ്റ് ലാൻഡിങ് അല്ല ഹാർഡ് ലാൻഡിങ് ആണ് സംഭവിച്ചതെന്നാണ് ഇസ്രോ ചെയർമാൻ വ്യക്തമാക്കിയത്. ലാൻഡറിന് തകരാർ സംഭവിച്ചുവോയെന്ന് ചോദിച്ചപ്പോൾ, അതറിയില്ലെന്നായിരുന്നു മറുപടി. എന്നാൽ, നിശ്ചയിച്ച വെലോസിറ്റിയിൽ ആയിക്കില്ല വിക്രം ലാൻഡ് ചെയ്തതെന്നും, അതുകൊണ്ട് തകരാർ സംഭവിച്ചിരിക്കാമെന്നും വിദഗ്ദ്ധർ പറയുന്നു. അത് നാല് കാലിൽ ആയിരിക്കില്ല ലാൻഡ് ചെയതത്. ആ ആഘാതത്തിൽ ലാൻഡറിന് തകരാർ സംഭവിച്ചിരിക്കാൻ സാധ്യത ഏറെയാണ്. സംവിധാനം നന്നായി പ്രവർത്തിക്കാതെ വരുമ്പോൾ, ലാൻഡർ ഇടിച്ചിറങ്ങിക്കാണമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല.

ഏതായാലും സമയം കടന്നുപോകും തോറും ലാൻഡറുമായി ആശയവിനിമയം പുനഃ സ്ഥാപിക്കാനുള്ള സാധ്യതകൾ കുറയുകയാണ്. എന്നാൽ, ശരിയായ ക്രമീകരണം വഴി ലാൻഡറിന് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിഞ്ഞേക്കുമെന്നും സൗരോർജ്ജ പാനലുകളെ റീചാർജ് ചെയ്യാൻ ആയേക്കുമെന്നും ചിലർ പറയുന്നുണ്ട്. അതിനിടെ, ലാൻഡർ ചന്ദ്രന്റെ 350 മീറ്റർ വരെ അടുത്തെത്തിയെന്നും അവിടെ വച്ചാണ് ബന്ധം നഷ്ടമായതെന്നും കണ്ടെത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ചന്ദ്രനിലേക്ക് സോഫ്റ്റ് ലാൻഡ് ചെയ്യുമ്പോൾ 2.1 കിലോമീറ്റർ അകലെ വച്ച് ഭൂമിയുമായുള്ള ബന്ധം അറ്റുവെന്നാണ് ഔദ്യോഗിക വിവരം. എന്നാൽ ഐഎസ്ആർഒയുടെ പരിശോധനയിൽ ചന്ദ്രോപരിതലത്തിന് 350 മീറ്റർ മുകളിൽ നിന്നാണ് ലാൻഡറിൽ നിന്നുള്ള അവസാനസന്ദേശം എത്തിയതെന്നാണ് പുതിയ വിവരം. അതുവരെയുള്ള സന്ദേശങ്ങൾ കൃത്യമായി ലഭിച്ചിട്ടുണ്ട്. അതിന് ശേഷം ലാൻഡർ നിയന്ത്രണം വിട്ട് നിലത്തുപതിച്ചെന്നാണ് കരുതുന്നത്.

100 കിലോമീറ്റർ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ 2379 കിലോഗ്രാം ഭാരമുള്ള ഓർബിറ്റർ ചന്ദ്രനെ വലംവെക്കുകയാണ്. ചന്ദ്രനെ കുറിച്ചുള്ള വിവരങ്ങൾ ഓർബിറ്ററിലുള്ള ഉപകരണങ്ങൾ ശേഖരിച്ച് ഭൂമിയിലെ കൺട്രോൾ റൂമിന് കൈമാറും. ചന്ദ്രോപരിതലത്തിന്റെ ത്രിമാന ചിത്രങ്ങളെടുക്കാനുള്ള കാമറയും ധാതുപഠനത്തിന് കോളിമേറ്റഡ് ലാർജ് അറേ സോഫ്റ്റ് എക്സ്റേ സ്പെക്ട്രോമീറ്ററും അന്തരീക്ഷഘടനയെ കുറിച്ച് പഠിക്കാൻ 'ചേസ് 2'വും സൂര്യനിൽ നിന്നുള്ള എക്സ്റേ വികിരണങ്ങളെപ്പറ്റി പഠിക്കാൻ സോളർ എക്സ്റേ മോണിറ്ററും ഓർബിറ്ററിലുണ്ട്. ഈ ഓർബിറ്ററാണ് വിക്രം ലാൻഡറിനേയും കണ്ടെത്തുന്നത്.

റേഡിയോ തരംഗങ്ങൾ ഉപയോഗിച്ച് ചന്ദ്രനെ സ്‌കാൻ ചെയ്യാൻ സിന്തറ്റിക് റഡാറും ചന്ദ്രോപരിതലത്തിലെ ജലസാന്നിധ്യം അളക്കാൻ ഇമേജിങ് ഇൻഫ്രാറെഡ് സ്പെക്ട്രോമീറ്ററും സ്ഥലം കൃത്യമായി അടയാളപ്പെടുത്താൻ ഓർബിറ്റർ ഹൈ റെസല്യൂഷൻ ക്യാമറയും ഓർബിറ്ററിൽ ഘടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വിക്രം ലാൻഡറിനെ കുറിച്ച് വ്യക്തമായി തന്നെ പഠിക്കാനും നിരീക്ഷിക്കാനും ഇസ്രോയ്ക്ക് കഴിയും. ചിത്രങ്ങളിലൂടെ വിക്രം ലാൻഡറിനുണ്ടായ കേടുപാടുകൾ കണ്ടെത്താനാകും ഇസ്രോ ശ്രമിക്കുക. ഇതിന് ശേഷം ലാൻഡറിലേക്ക് ആശയ വിനിമയം സാധ്യമാക്കാനാകും പദ്ധതി. അങ്ങനെ പുതിയ പ്രതീക്ഷകളിലേക്ക് ഇസ്രോ മാറുകയാണ്. ചന്ദ്രയാൻ ഒന്നിൽ നിന്നും വ്യത്യസ്തമായി രണ്ടാമത്തെ ദൗത്യത്തിൽ രണ്ട് തരംഗദൈർഘ്യത്തിലുള്ള ഓർബിറ്ററുകളാണ് ഉപയോഗിച്ചത്. ഓർബിറ്ററുകളിലുള്ള പേലോഡുകളിൽ നിന്നും വരും വർഷങ്ങളിൽ നിരവധി വിവരങ്ങൾ നമുക്ക് ലഭിക്കും.

ശാസ്ത്രീയമായി നോക്കുമ്പോൾ ചന്ദ്രയാൻ രണ്ട് നൂറു ശതമാനവും വിജയമായിരുന്നു. എന്നാൽ സാങ്കേതികമായി മാത്രമാണ് പരാജയപ്പെട്ടത്. ഓർബിറ്ററിന് ഏഴര വർഷത്തോളം ചന്ദ്രനെ ഭ്രമണം ചെയ്യാൻ സാധിക്കും. നേരത്തെ അത് ഒരു വർഷമെന്നാണ് കണക്കാക്കിയിരുന്നത്. ഇതിലൂടെ ചന്ദ്രനെ പൂർണമായും നമ്മുടെ നിരീക്ഷണ വലയത്തിലാക്കാൻ സാധിക്കും. സെപ്റ്റംബർ ഏഴിന് സോഫ്റ്റ് ലാൻഡിങ്ങിനിടെ ചന്ദ്രനിൽ നിന്ന് 2.1 കിലോ മീറ്റർ അകലെവച്ചാണ് ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായത്. ശനിയാഴ്ച പുലർച്ചെ 1.52ഓടെ ലാൻഡിങ് പ്രക്രിയ തുടങ്ങിയെങ്കിലും പിന്നീട് സിഗ്നൽ ലഭിക്കാതാവുകയായിരുന്നു. 37 ശതമാനം മാത്രം വിജയസാധ്യത കണക്കാക്കിയ സോഫ്റ്റ് ലാൻഡിങ് (മൃദുവിറക്കം) ഏറെ ശ്രമകരമായ ഘട്ടമായിരുന്നു. ഇതിനിടെയാണ് പാളീച്ച പറ്റിയത്.

ഇതുവരെ ആരും കടന്നുചെല്ലാത്ത ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലെ രഹസ്യങ്ങൾ തേടിയുള്ള ചന്ദ്രയാൻ-രണ്ടിന്റെ വിക്ഷേപണത്തിനു ശേഷം 47 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ചന്ദ്രയാൻ 2 ലാൻഡിങ്ങിന് ശ്രമിച്ചത്. സോഫ്റ്റ് ലാൻഡിങ്ങിനായി ചന്ദ്രനിൽ നിന്ന് 35 കിലോമീറ്റർ പരിധിയിലാണ് ലാൻഡറിനെ എത്തിച്ചിരുന്നത്. മൈനസ് 13 ഡിഗ്രി ശരാശരി താപനിലയുള്ള ദക്ഷിണ ധ്രുവത്തിലെ മൻസിനസ് സി, സിംപിലിയൻ എൻ ഗർത്തങ്ങളുടെ മധ്യ ഭാഗത്താണ് ലാൻഡിങ് തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് പിഴവുണ്ടായത്. 48 ദിവസം നീണ്ട ചന്ദ്രയാൻ 2 ദൗത്യത്തിൽ ഭൂമിയിൽ നിന്ന് 3,84,000 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിയത്. ജൂലൈ 22നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ചന്ദ്രയാൻ രണ്ട് പേടകവുമായി ജിഎസ്എൽവി മാർക്ക് ത്രീ റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചത്.

ചാന്ദ്ര ദൗത്യം 90 മുതൽ 95 ശതമാനം വരെയാണ് ലക്ഷ്യം കണ്ടതെന്ന് ഇസ്രോ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇത് ചന്ദ്രനെക്കുറിച്ചുള്ള കൂടുതൽ പഠനത്തിന് ഓർബിറ്റർ സഹായകമാകും,മുൻ നിശ്ചയിച്ചതിൽ നിന്ന് വ്യത്യസ്തമായി ഓർബിറ്റർ ഏഴു വർഷം കൂടുതൽ ആയുസ് ലഭിക്കും. ഓർബിറ്ററിന് ഒരു വർഷത്തെ ആയുസാണ് നേരത്തെ കണക്കാക്കിയിരിക്കുന്നത്. സാങ്കേതികമായി ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു ഈ ദൗത്യം. 'ആശങ്കയുടെ 15 മിനിറ്റുകൾ' എന്നാണ് ഐഎസ്ആർഒ ചെയർമാൻ കെ.ശിവൻ ലാൻഡിനു മണിക്കൂറുകൾക്ക് മുമ്പ് പ്രതികരിച്ചിരുന്നു. ചന്ദ്രന്റെ ഉപരിതലത്തിലെ ജലസാന്നിധ്യം, പാറകളുടെ ഘടന, രാസഘടന എന്നിവ പഠിക്കുക എന്ന ഉദ്ദേശ്യത്തോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ലാൻഡ് ചെയ്യിക്കുകയായിരുന്നു ലക്ഷ്യം.

പേടകത്തിൽ നിന്ന് വേർപ്പെട്ട ഉടനെ വിക്രം ലാൻഡറുമായുള്ള ബന്ധം നഷ്ടമായത് ചന്ദ്രയാൻ ദൗത്യം പരാജയപ്പെടുമോ എന്ന ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ശുഭ പ്രതീക്ഷയുണ്ടെന്ന് ശാസ്ത്രലോകം പറയുന്നു. ഇനി വിക്രം ലാൻഡറുമായി ബന്ധം പുനഃസ്ഥാപിക്കാൻ സാധിച്ചാൽ ദൗത്യത്തിന് പുതുജീവൻ ലഭിക്കും. ഇതിനുള്ള ശ്രമത്തിലാണ് ഐഎസ്ആർഒ. ദൗത്യം പരാജയപ്പെടുമോ എന്ന ആശങ്ക പരന്നതോടെ ഐഎസ്ആർഒ ചെയർമാൻ ശിവൻ വിങ്ങിപ്പൊട്ടിയതും പ്രധാനമന്ത്രി നരേന്ദ്ര മോദി ആശ്വസിപ്പിച്ചതും വൻ വാർത്താ പ്രാധാന്യം ലഭിച്ചിരുന്നു. പ്രധാനമന്ത്രിയുടെ പ്രവൃത്തി ശാസ്ത്രജ്ഞരുടെ വീര്യം വർദ്ധിപ്പിക്കുന്നതായിരുന്നുവെന്ന് ഡിആർഡിഒ ചെയർമാൻ ഡോ.ജി.സതീഷ് റെഡ്ഡി പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ഇസ്രോ ശാസ്ത്രജ്ഞർ പരിശോധിച്ചുവരികയാണ്. റോവറിനെയും കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പാക്കിസ്ഥാൻ മന്ത്രി ദൗത്യത്തെ പരിഹസിക്കുന്നതിൽ കഴമ്പില്ല. ചന്ദ്രയാൻ-2 സങ്കീർണമായ ദൗത്യമാണ്. ഇത്തരം ദൗത്യങ്ങൾ ഏറ്റെടുത്ത് ചെയ്തിട്ടുള്ളവർക്ക് മാത്രമേ അത് മനസ്സിലാക്കാൻ കഴിയില്ലെന്നും സതീഷ് റെഡ്ഡി തിരിച്ചടിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP