Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അവസാന ദിവസം വിജയപ്രതീക്ഷ സജീവമാക്കി ഓസ്‌ട്രേലിയ; രണ്ടാമിന്നിങ്‌സിൽ ഇംഗ്ലണ്ടിന് മോശം തുടക്കം; വിജയത്തിന് ആറ് വിക്കറ്റ് മാത്രം അകലെ കങ്കാരുപ്പട; ആഷസ് മോഹങ്ങൾ സജീവമാക്കാൻ ഇംഗ്ലണ്ടിന് പിടിച്ചുനിൽക്കേണ്ടത് രണ്ട് സെഷനുകൾ; ഇംഗ്ലീഷ് മുൻനിരയെ തകർത്ത് പാറ്റ് കമ്മിൻസ്; മാഞ്ചസ്റ്ററിൽ മുന്നിലെത്താൻ ഓസീസ്

അവസാന ദിവസം വിജയപ്രതീക്ഷ സജീവമാക്കി ഓസ്‌ട്രേലിയ; രണ്ടാമിന്നിങ്‌സിൽ ഇംഗ്ലണ്ടിന് മോശം തുടക്കം; വിജയത്തിന് ആറ് വിക്കറ്റ് മാത്രം അകലെ കങ്കാരുപ്പട; ആഷസ് മോഹങ്ങൾ സജീവമാക്കാൻ ഇംഗ്ലണ്ടിന് പിടിച്ചുനിൽക്കേണ്ടത് രണ്ട് സെഷനുകൾ; ഇംഗ്ലീഷ് മുൻനിരയെ തകർത്ത് പാറ്റ് കമ്മിൻസ്; മാഞ്ചസ്റ്ററിൽ മുന്നിലെത്താൻ ഓസീസ്

സ്പോർട്സ് ഡെസ്‌ക്

മാഞ്ചസ്റ്റർ: ആഷസ് നാലാം ക്രിക്കറ്റ് ടെസ്റ്റിൽ വിജയപ്രതീക്ഷ സജീവമാക്കി ഓസ്‌ട്രേലിയ. 383 റൺസ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ടിന് അഞ്ചാം ദിവസം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 87 റൺസ് എടുക്കുന്നതിനിടയിൽ നാല് വിക്കറ്റുകൾ നഷ്ടമായി കഴിഞ്ഞു. രണ്ട് മുഴുവൻ സെഷനുകൾ അവശേഷിക്കെ ആറ് വിക്കറ്റ് മാത്രം മതി ഓസീസിന്. ജോണി ബെയ്‌സ്‌റ്റോ 2*(11), ജോ ഡെൻലി 48*(106) എന്നിവരുമാണ് ക്രീസിൽ. നാലാം ദിവസം കളി അവസാനിക്കുമ്പോൾ 18-2 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. റോറി ബേൺസ് 0(3) ജോ റൂട്ട് 0(1) ജോസൺ റോയ് 31(67) കഴിഞ്ഞ മത്സരത്തിലെ ഹീറോ ബെൻ സ്‌റ്റോക്‌സ് 1(17) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലീഷുകാർക്ക് നഷ്ടമായത്.

ഓസീസ് ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസിനാണ് എല്ലാ വിക്കറ്റുകളും ലഭിച്ചത്. നേരത്തെ ആദ്യ ഇന്നിങ്‌സിൽ 196 റൺസിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് സ്വന്തമാക്കിയ ഓസ്‌ട്രേലിയ 186ന് 6 എന്ന സ്‌കോറിൽ അവരുടെ രണ്ടാം ഇന്നിങ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ആദ്യ ഇന്നിങ്‌സിൽ ഇരട്ട സെഞ്ച്വറി നേടിയ സ്റ്റീവ് സ്മിത് രണ്ടാം ഇന്നിങ്‌സിൽ 82 റൺസ് നേടി വീണ്ടും ഓസ്‌ട്രേലിയയെ ബാറ്റിങ് തകർച്ചയിൽ നിന്നും രക്ഷിക്കുകയായിരുന്നു.ജയിച്ചാൽ ഓസ്‌ട്രേലിയക്ക് പരമ്പരയിൽ 2-1ന് മുന്നിലെത്താം. ഒപ്പം തന്നെ ആഷസ് കിരീടം കൈയിൽ നിന്ന് നഷ്ടമാകില്ല എന്ന് ഉറപ്പിക്കുകയും ചെയ്യാം.

ഓസ്‌ട്രേലിയ 497-8 ഡിക്ലയേഡ്, 186-6

ഇംഗ്ലണ്ട് 301,

87-4 (അഞ്ചാം ദിനം ലഞ്ചിന് പിരിയുമ്പോൾ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP