Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കരീബിയൻ പ്രീമിയർ ലീഗ് ടീമിന്റെ ഒപ്പമുള്ള ചിത്രം; ബിസിസിഐയോട് നിരുപാധികം മാപ്പ് പറഞ്ഞ് ദിനേശ് കാർത്തിക്; ട്രിബാംഗോ നൈറ്റ് റൈഡേഴ്‌സുമായി ഒരു ബന്ധവുമില്ലെന്നും താരത്തിന്റെ വിശദീകരണം

കരീബിയൻ പ്രീമിയർ ലീഗ് ടീമിന്റെ ഒപ്പമുള്ള ചിത്രം; ബിസിസിഐയോട് നിരുപാധികം മാപ്പ് പറഞ്ഞ് ദിനേശ് കാർത്തിക്; ട്രിബാംഗോ നൈറ്റ് റൈഡേഴ്‌സുമായി ഒരു ബന്ധവുമില്ലെന്നും താരത്തിന്റെ വിശദീകരണം

സ്പോർട്സ് ഡെസ്‌ക്‌

മുംബൈ: ബി.സി.സിഐയിൽ നിന്നും അനുമതി വാങ്ങാതെ കരീബിയൻ പ്രീമിയർ ലീഗ് ടീമായ ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സിന്റെ ഡ്രസിങ് റൂമിൽ കയറിയതിന് മാപ്പ് പറഞ്ഞ് ഇന്ത്യൻ താരം ദിനേശ് കാർത്തിക്. ബ്രണ്ടൻ മക്കല്ലത്തിന് ഒപ്പം നൈറ്റ്‌സ് ഡ്രസിങ് റൂമിൽ ഇരിക്കുന്ന ചിത്രം പുറത്ത് വന്നതോടെയാണ് ബി.സി.സിഐ താരത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. മാപ്പപേക്ഷയിൽ ടീമിന്റെ ഒരു ആക്ടിവിറ്റിയിലും താൻ പങ്കെടുത്തില്ലെന്നും ടീമിൽ ഒരു റോളും തനിക്കില്ലെന്നും കാർത്തിക് വ്യക്തമാക്കി. താരത്തിന്റെ നിരുപാധിക മാപ്പപേക്ഷയ്ക്ക് പിന്നാലെ ഇനി കൂടുതൽ നടപടി എടുക്കാൻ സാധ്യതയില്ല എന്നാണ് സൂചന.

ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റൻ ആണ് ദിനേശ് കാർത്തിക്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമയെ ഷാരൂഖ് ഖാൻ തന്നെയാണ് ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സിന്റെയും ഉടമ. കരീബിയൻ പ്രീമിയർ ലീഗ് മത്സരത്തിനിടെയാണ് ട്രിൻബാഗോ ടീമിന്റെ ഡ്രസിങ് റൂമിൽ ജേഴ്‌സിയണിഞ്ഞ് കൊണ്ട് കാർത്തിക് നിൽക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നത്. ട്രിൻബാഗോ പരിശീലകൻ ബ്രണ്ടൻ മക്കല്ലത്തിന്റെ കൂടെ നിൽക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP