Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമ്മയുടെ ശസ്ത്രക്രിയക്കുള്ള മരുന്നുകൾ വാങ്ങാൻ വിപിൻ പണം കണ്ടെത്തിയത് മൊബൈലും മാലയും പണയം വെച്ച്; മെഡിക്കൽ സ്റ്റോറിലെത്തി ഡ്യൂപ്ലിക്കേറ്റ് ബിൽ ചോദിച്ചപ്പോൾ അറിഞ്ഞത് ബിൽ തിരികെ നൽകി പണം മറ്റൊരാൾ കൈപ്പറ്റിയെന്ന്; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് 10793 രൂപ കൈപ്പറ്റുന്ന നഴ്‌സിനേയും; പാവങ്ങളുടെ ആശ്രയമായ മെഡിക്കൽ കോളേജിൽ പോലും പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്ന പിശാചുകൾ; രണ്ട് മെയിൽ നഴ്‌സുമാർ പൊലീസ് കസ്റ്റഡിയിൽ

അമ്മയുടെ ശസ്ത്രക്രിയക്കുള്ള മരുന്നുകൾ വാങ്ങാൻ വിപിൻ പണം കണ്ടെത്തിയത് മൊബൈലും മാലയും പണയം വെച്ച്; മെഡിക്കൽ സ്റ്റോറിലെത്തി ഡ്യൂപ്ലിക്കേറ്റ് ബിൽ ചോദിച്ചപ്പോൾ അറിഞ്ഞത് ബിൽ തിരികെ നൽകി പണം മറ്റൊരാൾ കൈപ്പറ്റിയെന്ന്; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് 10793 രൂപ കൈപ്പറ്റുന്ന നഴ്‌സിനേയും; പാവങ്ങളുടെ ആശ്രയമായ മെഡിക്കൽ കോളേജിൽ പോലും പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്ന പിശാചുകൾ; രണ്ട് മെയിൽ നഴ്‌സുമാർ പൊലീസ് കസ്റ്റഡിയിൽ

എം മനോജ് കുമാർ

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിൽ പാവപ്പെട്ട രോഗിയെ തട്ടിച്ച് രണ്ട് നഴ്‌സുമാർ. ഓപ്പറേഷന് വേണ്ടി എന്ന് പറഞ്ഞ് 10793 രൂപയുടെ മരുന്ന് വാങ്ങിപ്പിച്ച ശേഷമായിരുന്നു തട്ടിപ്പ്. അപകടം പറ്റി ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയായ രോഗിക്ക് ആവശ്യമുള്ളത് എന്ന് പറഞ്ഞ് വാങ്ങിയ മരുന്ന് ബില്ല് സഹിതം തിരിച്ചേൽപ്പിച്ച് പണം തട്ടിയത് ആശുപത്രിയിലെ രണ്ട് മെയിൽ നഴ്‌സുമാരാണ്. കൊല്ലം സ്വദേശി ഷമീർ, ബിവിൻ എന്നിവർ. ഇത്തരത്തിൽ തട്ടിപ്പ് കാണിച്ച നഴ്‌സുമാരെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു.

സ്വകാര്യ ആശുപത്രികളുടെ ചികിത്സ തട്ടിപ്പുകളും രോഗികളിൽ നിന്ന് ലക്ഷങ്ങൾ തട്ടുന്നതുമായ നിരവധി ഉദാഹരണങ്ങൾ നാം കണ്ടിട്ടുണ്ട്. അനാവശ്യമായ ടെസ്റ്റുകളും മരുന്നുകളും എഴുതി അമിത ലാഭം കൊയ്യുന്ന കഴുത്തറുപ്പന്മാരിൽ നിന്നും പാവപ്പെട്ട രോഗികൾക്ക് ഏക ആശ്വാസം സർക്കാർ ആശുപത്രികളാണ്. എന്നാൽ വേലി തന്നെ വിളവ് തിന്നുന്നു എന്ന് പറയുമ്പോലെയാണ് ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് പുറത്ത് വരുന്ന വാർത്ത.

സംഭവത്തെ കുറിച്ച് മെഡിക്കൽ കോളേജ് എസ്‌ഐ ആർ എസ് ശ്രീകാന്ത് പറയുന്നത് ഇങ്ങനെ

തിരുവനന്തപുരം കാട്ടായിക്കോണം സ്വദേശിനിയായ ബേബി (50) തന്റെ മകൻ വിപിനുമൊത്ത് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു. കഴക്കൂട്ടം കാര്യവട്ടത്തിനടുത്ത് വെച്ച് ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം അപകടത്തിൽ പെടുകയും ബേബിയുടെ തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. ഉടൻ തന്നെ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുകയും ചെയ്തു. പുറത്ത് നിന്ന് ചില മരുന്നുകൾ വാങ്ങേണ്ടതുണ്ട് എന്ന് നഴ്‌സുമാർ പറയുകയും കുറിപ്പ് നൽകുകയും ചെയ്തു. മരുന്നിന് പെട്ടെന്ന് പണം കൈയിൽ ഇല്ലാതിരുന്നതിനാൽ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ, മാല എന്നിവ പണയംവച്ചാണ് മരുന്നിനുള്ള പണം കണ്ടെത്തിയത്.

പുറത്ത് മെഡിക്കൽസ്റ്റോറിൽ നിന്ന് മരുന്ന് വാങ്ങി വന്നപ്പോൾ ബിൽ സഹിതം നഴ്‌സുമാർ അകത്തേക്ക് വാങ്ങുകയും ചെയ്തു. ഇതിന് ശേഷം പണം പണയം വെച്ച് കണ്ടെത്തിയതല്ലേ എന്ന് കരുതിയാണ് ഡ്യൂപ്ലിക്കേറ്റ് ബിൽ വാങ്ങാൻ മെഡിക്കൽ സ്റ്റോറിലേക്ക് അടുത്ത ദിവസം പോയത്. എന്നാൽ അപ്പോൾ മെഡിക്കൽ സ്‌റ്റോർ ജീവനക്കാർ പറഞ്ഞത് ഈ ബിൽ രണ്ടുപേർ വന്നു മരുന്നും ബില്ലും തിരികെ നൽകി പണം കൈപ്പറ്റിയത് ആയി മെഡിക്കൽ സ്റ്റോറിൽ ജീവനക്കാർ പറഞ്ഞതിനെ തുടർന്ന്ആണ് തട്ടിപ്പ് പുറത്തു വന്നത്.

ഉടൻ തന്നെ ബന്ധുക്കൾ മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി. തുടർന്ന് മെഡിക്കൽ കോളജ് എസ്. ഐ ആർഎസ് ശ്രീകാന്ത് ന്റേ നേതൃത്വത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ആണ് പ്രതികൾ നഴ്‌സുമാർ ആണെന്ന് തിരിച്ചറിഞ്ഞത്.തുടർന്ന് പ്രതികളെ കസ്റ്റഡിയിൽ എഡുതു.പ്രതികൾ ഇതിന് മുൻപും ഇത്തരം തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരുന്നതായി സിഐ അരുൺ കെഎസ് അറിയിച്ചു.പ്രതികളെ കോടതിയിൽ ഹാജരാക്കും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP