Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കുതിരയുമായി ജോസഫ് പോയപ്പോൾ പാലയിൽ സ്വതന്ത്രരായി ഇറങ്ങാൻ കിട്ടിയ രണ്ടില പിന്നീട് മാണിയുടെ ചിഹ്നമായി; രണ്ടിലയ്ക്കും ജോസഫ് ഉടക്കിട്ടതോടെ പുതിയ ചിഹ്നം നോക്കി കേരള കോൺഗ്രസും; നുകം വച്ച കാള മരവിച്ചപ്പോൾ ഉമ്മൻ ചാണ്ടിയും സ്വന്തന്ത്രനായി മത്സരിച്ചു; പാലയിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥി സ്വതന്ത്രനാകുമ്പോൾ ഒരു ചിന്ന ചരിത്രം

കുതിരയുമായി ജോസഫ് പോയപ്പോൾ പാലയിൽ സ്വതന്ത്രരായി ഇറങ്ങാൻ കിട്ടിയ രണ്ടില പിന്നീട് മാണിയുടെ ചിഹ്നമായി; രണ്ടിലയ്ക്കും ജോസഫ് ഉടക്കിട്ടതോടെ പുതിയ ചിഹ്നം നോക്കി കേരള കോൺഗ്രസും; നുകം വച്ച കാള മരവിച്ചപ്പോൾ ഉമ്മൻ ചാണ്ടിയും സ്വന്തന്ത്രനായി മത്സരിച്ചു; പാലയിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥി സ്വതന്ത്രനാകുമ്പോൾ ഒരു ചിന്ന ചരിത്രം

മറുനാടൻ ഡെസ്‌ക്‌

പാലാ; പാലായിൽ കേരള കോൺഗ്രസ്എം നിർത്തിയ ജോസ് ടോം സ്വതന്ത്രനായി മൽസരിക്കുമെന്ന് കാര്യത്തിൽ ഉറപ്പായി. പാർട്ടി സ്ഥാനാർത്ഥിയായി നൽകിയ പത്രിക തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയിരുന്നു. പത്രികയിലെ പിഴവുകൾ ഉയർത്തിക്കാട്ടി പി.ജെ.ജോസഫ് പക്ഷം നടത്തിയ നീക്കം അംഗീകരിച്ചാണ് കമ്മിഷന്റെ നടപടി. ഇതോടെ യുഡിഎഫിന് പാലായിൽ രണ്ടില ചിഹ്നം നഷ്ടമായത്. ഇതേ ചരിത്രം മുൻപും ഉണ്ടായിട്ടുണ്ട്. അന്ന് പക്ഷേ സാഹചര്യങ്ങൾ അൽപ്പം വ്യത്യസ്തമെന്നു മാത്രം.

1969 ൽ കോൺഗ്രസ് രണ്ടായി പിളർന്നപ്പോൾ പാർട്ടി ചിഹ്നമായ നുകം വച്ച കാള തിരഞ്ഞെടുപ്പു കമ്മിഷൻ മരവിപ്പിച്ചിരുന്നു. 1970 ൽ പുതുപ്പള്ളിയിൽ കന്നി മത്സരത്തിനിറങ്ങിയ ഉമ്മൻ ചാണ്ടിക്കു കിട്ടിയ ചിഹ്നം തെങ്ങ്. സ്വതന്ത്രസ്ഥാനാർത്ഥിയായാണ് അന്ന് അദ്ദേഹത്തെ പരിഗണിച്ചത്. എ.കെ. ആന്റണിയും മറ്റും കോൺഗ്രസ് (എ) രൂപീകരിച്ച ശേഷം 1982 ൽ നടന്ന തിരഞ്ഞെടുപ്പിലും ഉമ്മൻ ചാണ്ടിക്കു സ്വതന്ത്രനാകേണ്ടി വന്നു. അന്നു കിട്ടിയ ചിഹ്നമോ രണ്ടില! അന്നത് കേരള കോൺഗ്രസ് ചിഹ്നമായിരുന്നില്ല.

1987ലെ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപു മാണി, ജോസഫ് ഗ്രൂപ്പുകളായി കേരള കോൺഗ്രസ് പിളർന്നപ്പോൾ ഔദ്യോഗിക പാർട്ടി സ്ഥാനവും ചിഹ്നമായ കുതിരയും കിട്ടിയത് പി.ജെ. ജോസഫിന്. അന്നു കെ.എം. മാണി പാലായിൽ മത്സരിച്ചത് സ്വതന്ത്രനായി. ചിഹ്നം സ്വതന്ത്രചിഹ്നങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന രണ്ടില! പിന്നീട് ഈ രണ്ടില മാണി ഗ്രൂപ്പിന്റെ ഔദ്യോഗിക ചിഹ്നമായി.

പാർട്ടി സ്ഥാനാർത്ഥിയായി നൽകിയ പത്രികയിൽ ഒപ്പുവച്ച സ്റ്റീഫൻ ജോർജ് പാർട്ടി ഭാരവാഹിയല്ലെന്ന പി.ജെ.ജോസഫ് പക്ഷത്തിന്റെ വാദം തിരഞ്ഞെടുപ്പ് കമ്മിഷൻ ശരിവയ്ച്ച് പത്രിക തള്ളുകയായിരുന്നു. മുൻകരുതലെന്ന നിലയിൽ സ്വതന്ത്രനായി പത്രിക നല്കിയതുകൊണ്ടുമാത്രം ജോസ് ടോം യുഡിഎഫ് സ്ഥാനാർത്ഥിയായി. പക്ഷേ രണ്ടില ചിഹ്നം കൈവിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP