Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബ്ദു ഹാജിക്ക് യാത്രയയപ്പ് നൽകി

പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബ്ദു ഹാജിക്ക് യാത്രയയപ്പ് നൽകി

സ്വന്തം ലേഖകൻ

ജിദ്ദ: മൂന്ന് പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ജിദ്ദ കമ്മിറ്റി വൈസ് പ്രെസിഡന്റും പെരുവള്ളൂർ ഫുൾ ബ്രൈറ്റ് സ്‌കൂൾ വൈസ് ചെയർമാനുമായ ചെമ്പൻ അബ്ദു ഹാജിക്ക് ദാറുൽ ഹുദാ ജിദ്ദ കമ്മിറ്റി, ഹാദിയ ജിദ്ദ, എസ്‌ഐ.സി. ജിദ്ദ, ഫുൾ ബ്രൈറ്റ് ജിദ്ദ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ യാത്രയയ്‌പ്പ് നൽകി.

ഷറഫിയയിൽ വെച്ച് നടന്ന പരിപാടി സമസ്ത ഇസ്ലാമിക് സെന്റര് സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ ഉത്ഘാടനം ചെയ്തു. ആത്മാർഥമായി ജോലി ചെയ്യുന്നതോടൊപ്പം ഒഴിവു സമയം വിദ്യാഭ്യാസ - ജീവ കാരുണ്യ പ്രവർത്തങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്ന അബ്ദു ഹാജി മുഴുവൻ പ്രവാസികൾക്കും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.ദാറുൽ ഹുദാ ജിദ്ദ കമ്മിറ്റി പ്രസിഡന്റ് എൻ.പി. അബുബക്കർ ഹാജി കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു.

അബ്ദുറഹ്മാൻ മൗലവി അറക്കൽ, സയ്യിദ് അൻവർ തങ്ങൾ, എം. സി. സുബൈർ ഹുദവി കൊപ്പം, കോയ മുന്നിയൂർ, മുസ്തഫ ഫൈസി ചേറൂർ , അബുബക്കർ ദാരിമി ആലമ്പാടി, മുസ്തഫ ബാഖവി ഊരകം, അൻവർ ഹുദവി, ഉസ്മാൻ എടത്തിൽ, മമ്മദ് കാടപ്പടി തുടങ്ങിയവർ ആശംസ നേർന്നു സംസാരിച്ചു.

ദാറുൽ ഹുദാ ജിദ്ദ കമ്മിറ്റി, എസ്‌ഐ. സി ജിദ്ദ കമ്മിറ്റി, ഫുൾ ബ്രൈറ്റ് സ്‌കൂൾ ജിദ്ദ കമ്മിറ്റി എന്നിവയുടെ ഉപഹാരം സയ്യിദ് അൻവർ തങ്ങൾ അബ്ദു ഹാജിക്ക് സമ്മാനിച്ചു.അബ്ദു ഹാജി മറുപടി പ്രസംഗം നടത്തി. നസീം കാടപ്പടി സ്വാഗതവും ദിൽഷാദ് കാടാമ്പുഴ നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP