Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ജോസഫ് കണ്ടത്തിൽ പത്രിക നൽകിയത് `രണ്ടില` സംരക്ഷിക്കാൻ; സൂക്ഷമ പരിശോധനയ്ക്ക് ശേഷം പിന്മാറണോ വേണ്ടയോ എന്ന് പിജെ ജോസഫ് തീരുമാനിക്കുമെന്ന് വിമത സ്ഥാനാർത്ഥി; പിജെ യുഡിഎഫിൽ നിന്ന് മുന്നണിക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തിയത് ഗൗരവമായ കുറ്റം; ഇത് മുന്നണി മര്യാദക്ക് നിരക്കാത്തതെന്നും വിഷയം യുഡിഎഫ് പരിഗണിക്കുമെന്നും ജോസ് കെ മാണി; യുഡിഎഫിൽ പ്രതിസന്ധി അവസാനിക്കുന്നില്ല

ജോസഫ് കണ്ടത്തിൽ പത്രിക നൽകിയത് `രണ്ടില` സംരക്ഷിക്കാൻ; സൂക്ഷമ പരിശോധനയ്ക്ക് ശേഷം പിന്മാറണോ വേണ്ടയോ എന്ന് പിജെ ജോസഫ് തീരുമാനിക്കുമെന്ന് വിമത സ്ഥാനാർത്ഥി; പിജെ യുഡിഎഫിൽ നിന്ന് മുന്നണിക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തിയത് ഗൗരവമായ കുറ്റം; ഇത് മുന്നണി മര്യാദക്ക് നിരക്കാത്തതെന്നും വിഷയം യുഡിഎഫ് പരിഗണിക്കുമെന്നും ജോസ് കെ മാണി; യുഡിഎഫിൽ പ്രതിസന്ധി അവസാനിക്കുന്നില്ല

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസമായ ഇന്ന് അപ്രതീക്ഷിതമായിട്ടാണ് കേരള കോൺഗ്രസ് വിമത സ്ഥാനാർത്ഥിയായി പിജെ ജോസഫ് പക്ഷത്തിലെ നേതാവായ ജോസഫ് കണ്ടത്തിൽ പത്രിക സമർപ്പിച്ചത്. വിമത നീക്കമല്ലെന്നും മറിച്ച് പാർട്ടി ചിഹ്നമായ രണ്ടില ജോസ് ടോം പുലിക്കുന്നേലിന് ലഭിക്കാതിരിക്കാനുമാണ് ഈ നീക്കം എന്നാണ് പിജെ ജോസഫ് അഭിപ്രായപ്പെടുന്നത്.പ്രാദേശിക നേതൃത്വത്തിന്റെ രാഷ്ട്രീയനീക്കമാണ് ഇതിനു പിന്നിലെന്നും ജോസഫ് പറഞ്ഞു.

കേരളാ കോൺഗ്രസ് എം അംഗം ജോസഫ് കണ്ടത്തിൽ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം നാമനിർദ്ദേശ പത്രിക പിൻവലിക്കുമെന്നാണ് ജോസഫ് പറയുന്നത്. അദ്ദേഹം വിമതനല്ല. തങ്ങളുടെ ഭാഗത്തുനിന്ന് വിമത നീക്കമുണ്ടാകില്ല. ജോസഫ് എത്തിയ സമയത്ത് തന്റെ പി എ ഒപ്പമുണ്ടായിരുന്നത് പാർട്ടി തർക്കം സംബന്ധിച്ച കോടതി ഉത്തരവ് അടക്കമുള്ള രേഖകൾ വരണാധികാരിക്ക് നൽകാനാണെന്നും പി ജെ ജോസഫ് പറഞ്ഞു. അതേസമയം നേരത്തെ പറഞ്ഞ നിലപാടിൽ നിന്ന ജോസഫ് കണ്ടത്തിൽ പിന്നോട്ട് പോയി. ജോസ് ടോമിന്റെ പത്രിക സൂക്ഷമ പരിശോധനയിൽ സ്വീകരിച്ചാൽ തന്റെ പത്രിക പിൻവലിക്കും എന്ന് പറഞ്ഞ ജോസഫ് കണ്ടത്തിൽ ഇപ്പോൾ പറയുന്നത് പിജെ ജോസഫ് പറഞ്ഞാൽ മാത്രമെ പിൻവലിക്കു എന്നാണ് വിമത സ്ഥാനാർത്ഥി ഇപ്പോൾ പറയുന്നത്.

എന്നാൽ ഈ നീക്കത്തിനെതിരെ ജോസ് കെ മാണി വിഭാഗം പരസ്യമായി രംഗത്ത് വന്നുകഴിഞ്ഞു.പാലാ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയെ സംബന്ധിച്ച് യുഡിഎഫ് യോഗത്തിലുണ്ടായ ധാരണയുടെ നഗ്‌നമായ ലംഘനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് കേരള കോൺഗ്രസ് നേതാവ് ജോസ് കെ. മാണി പറയുന്നത്. മുൻപ് പറഞ്ഞ എല്ലാ ധാരണകളും ജോസഫ് വിഭാഗം തെറ്റിക്കുന്നുവെന്നും ഇത് മുന്നണി മര്യാദയുടെ ലംഘനമാണ് എന്നുമാണ് ജോസ് കെ മാണി വിഭാഗം ആരോപിക്കുന്നത്.

എന്നാൽ, ഐക്യജനാധിപത്യ മുന്നണിയിലുണ്ടായ ധാരണയുടെ നഗ്‌നമായ ലംഘനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. വളരെ ഗൗരവത്തോടെയാണ് ഇതിനെ കാണുന്നത്. യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാർത്ഥിക്കെതിരെയാണ് ഇപ്പോൾ നീക്കമുണ്ടായിരിക്കുന്നത്. യുഡിഎഫ് തന്നെ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.പാലായിലെ ജനങ്ങളുടെ മുന്നിൽ ചിഹ്നം എന്നത് കെഎം മാണിയാണ്. ചിഹ്നം എന്തുമാകട്ടെ, കെ.എം മാണിയുടെ സ്മരണയിലാണ് മുന്നോട്ടുപോകുന്നത്. ചിഹ്നത്തിന്റെ പേരിൽ അതിനെ തകർക്കാർ ശ്രമിച്ചാൽ നടക്കില്ല. ചിഹ്നം സംബന്ധിച്ച് നിയമപരമായ കാര്യങ്ങൾ മുന്നോട്ടു പോകുകയാണെന്നും ജോസ് കെ. മാണി പറഞ്ഞു.

നാളെയാണ് ചിഹ്നം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിർണായക ദിവസം. ഏഴാം തീയതിയാണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം. രണ്ടില ചിഹ്നത്തിൽ നിയമ പോരാട്ടം തുടരുമെന്ന് ജോസ് കെ മാണി വിഭാഗം പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടില ചിഹ്നം അനുവദിച്ച് കിട്ടണമെങ്കിൽ ഇന്ന് മൂന്നുമണിക്ക് മുമ്പ് പാർട്ടി ചെയർമാന്റെ കത്ത് ഹാജരാക്കണമെന്ന് വരണാധികാരി യുഡിഎഫ് സ്ഥാനാർത്ഥിയെ അറിയിച്ചിരുന്നു.

വരണാധികാരിയുടെ മുന്നിൽ ഒരു വാദപ്രതിവാദം ഉണ്ടായാൽ തങ്ങളുടെ ഭാഗം വിശദീകരിക്കാൻ ഒരാൾകൂടി വേണമെന്നുള്ളതിനാലാണ് ഈ സ്ഥാനാർത്ഥിത്വം എന്നതാണ് ജോസഫ് വിഭാഗം പറയുന്ന സാങ്കേതികത്വം. എന്നാൽ ജോസഫ് പക്ഷം പത്രിക പിൻവലിക്കാൻ തയ്യാറാകുമോ എന്നതും രണ്ടില ചിഹ്നം അനുവദിക്കുന്നതും ജോസഫിന് ചെയർമാൻ സ്ഥാനം അംഗീകരിച്ച് കിട്ടുന്നതിനുള്ള സമ്മർദമായും വിലയിരുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP