Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വൃത്താകൃതിയിലോ ക്രമരഹിതവുമായതോ ആകൃതിയിലുമുള്ള ബാഗുകൾക്ക് നിരോധനം; കയറോ ചരടോകൊണ്ട് കെട്ടിയതോ ആയ ബാഗുകളും പുതപ്പിൽ പൊതിഞ്ഞ ബാഗുകളും അയഞ്ഞ സ്ട്രാപ്പുകളുള്ള ബാഗുകൾക്കും പ്രവേശനമില്ല;ബഹ്‌റൈൻ വിമാനത്താവളത്തിൽ ഒക്‌ടോബർ ഒന്നുമുതൽ പുതിയ ബാഗേജ് നയം

വൃത്താകൃതിയിലോ ക്രമരഹിതവുമായതോ ആകൃതിയിലുമുള്ള ബാഗുകൾക്ക് നിരോധനം; കയറോ ചരടോകൊണ്ട് കെട്ടിയതോ ആയ ബാഗുകളും പുതപ്പിൽ പൊതിഞ്ഞ ബാഗുകളും അയഞ്ഞ സ്ട്രാപ്പുകളുള്ള ബാഗുകൾക്കും പ്രവേശനമില്ല;ബഹ്‌റൈൻ വിമാനത്താവളത്തിൽ ഒക്‌ടോബർ ഒന്നുമുതൽ പുതിയ ബാഗേജ് നയം

സ്വന്തം ലേഖകൻ

മനാമ: ബഹ്‌റൈന് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബാഗേജ് ഹാൻ്ഡ്‌ലിങ് സിസ്റ്റത്തിലെ തടസ്സങ്ങൾ ഇല്ലാതാക്കുന്നതിനായി പുതിയ ബാഗേജ് നയം നടപ്പിലാക്കുന്നു. ഒക്ടോബർ ഒന്നു മുതൽ പുതിയ നയം പ്രാബല്യത്തിൽ വരും. വൃത്താകൃതിയിലുള്ളതോ, പ്രത്യേക ആകൃതിയിൽ അല്ലാത്തതോ, കയറോ ചരടോകൊണ്ട് കെട്ടിയതോ ആയ ബാഗുകൾ, പുതപ്പിൽ പൊതിഞ്ഞ ബാഗുകൾ, അയഞ്ഞ സ്ട്രാപ്പുകളുള്ള ബാഗുകൾ എന്നിവക്കാണ് നിരോധനം.

അതേസമയം ബേബി സ്ട്രോളറുകൾ, സൈക്കിളുകൾ,വീൽച്ചെയറുകൾ, ഗോൾഫ് ബാഗ്‌സ് എന്നിവക്ക് നിരോധനമില്ല. ആകൃതിരഹിതമായ ബാഗേജുകളിൽ കയറോ ചരടോ ഉപയോഗിച്ച് വരിഞ്ഞിരിക്കുന്നത് കൺവയർബെൽറ്റുകളിൽ മുട്ടുന്നതിനും യന്ത്രം പ്രവർത്തന രഹിതമാകുന്നതിനും ഒപ്പം ബാഗേജ് പ്രവർത്തനങ്ങൾ തടസപ്പെടുന്നതിനും കാരണമാകുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP