Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആലത്തൂരിലെ പെങ്ങളൂട്ടിയുടെ തന്ത്രം ഫലിച്ചു; തിരഞ്ഞെടുപ്പ് ഫലം മുമ്പേ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവി രാജി വച്ച രമ്യ ഹരിദാസിന്റെ കണക്കുകൂട്ടൽ പിഴച്ചില്ല; ബ്ലോക്ക് ഭരണം യുഡിഎഫിന് നഷ്ടമാവാതിരിക്കാൻ പയറ്റിയ അടവ് ഫലം കണ്ടതിന് പിന്നാലെ ആലത്തൂരിലെ പെങ്ങളൂട്ടി തരംഗം തദ്ദേശഉപതിരഞ്ഞെടുപ്പിലും; രമ്യ ഒഴിഞ്ഞ പൂവ്വാട്ടുപറമ്പ് ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് ഉജ്ജ്വല വിജയം

ആലത്തൂരിലെ പെങ്ങളൂട്ടിയുടെ തന്ത്രം ഫലിച്ചു; തിരഞ്ഞെടുപ്പ് ഫലം മുമ്പേ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവി രാജി വച്ച രമ്യ ഹരിദാസിന്റെ കണക്കുകൂട്ടൽ പിഴച്ചില്ല; ബ്ലോക്ക് ഭരണം യുഡിഎഫിന് നഷ്ടമാവാതിരിക്കാൻ പയറ്റിയ അടവ് ഫലം കണ്ടതിന് പിന്നാലെ ആലത്തൂരിലെ പെങ്ങളൂട്ടി തരംഗം തദ്ദേശഉപതിരഞ്ഞെടുപ്പിലും; രമ്യ ഒഴിഞ്ഞ പൂവ്വാട്ടുപറമ്പ് ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് ഉജ്ജ്വല വിജയം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ആലത്തൂരിലെ ഇടതുകോട്ടയിൽ പി.കെ.ബിജുവിനെ തറപറ്റിച്ച് ജയിച്ചുകയറിപ്പോൾ പെങ്ങളൂട്ടി ഒരുതന്ത്രം പ്രയോഗിക്കാൻ മറന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ, തന്നെ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന രമ്യ ഹരിദാസ് അംഗത്വം രാജി വച്ചു. തിരഞ്ഞെടുപ്പ് വിജയം വരെ കാത്തിരുന്നാൽ, യുഡിഎഫിന് ഭൂരിപക്ഷം നഷ്ടമാവുകയും, പ്രസിഡന്റ് പദവി നറുക്കെടുപ്പിലേക്ക് പോവുകയും ചെയ്യുമായിരുന്നു. സമയം കളയാതെ ഉടൻ പ്രസിഡന്റ് വന്നാൽ, യുഡിഎഫിന് പ്രതിസന്ധി മറികടക്കാമായിരുന്നു. ഇത് കണക്കിലെടുത്തുള്ള രാജി യുഡിഎഫിന് ഗുണമാവുകയും ചെയ്തു. ഏതായാലും, കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പൂവ്വാട്ടുപറമ്പ് ഡിവിഷനിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഇപ്പോൾ ഉഗ്രൻ ജയമാണ് കൈവന്നിരിക്കുന്നത്. രമ്യ സൃഷ്ടിച്ച തരംഗം ഇപ്പോഴും സജീവമായി നിൽക്കുന്നു എന്ന് തെളിയിക്കുന്ന ഫലം.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പൂവ്വാട്ടുപറമ്പ് ഡിവിഷനിൽ നിന്ന് രമ്യ രാജി വച്ചപ്പോഴാണ് ഇവിടെ ഉപതിരഞ്ഞെടുപ്പുണ്ടായത്. യുഡിഎഫ് സഥാനാർത്ഥി കോൺഗ്രസിലെ നസീറഭായ് 905 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽഡിഎഫിലെ ദീപയെ നസീറഭായ് പരാജയപ്പെടുത്തിയാണ് യുഡിഎഫ് സീറ്റ് നിലനിർത്തിയത്. അതേ സമയം ഭൂരിപക്ഷം കഴിഞ്ഞ വർഷത്തേതിനേക്കാൾ കുറവാണ്. കഴിഞ്ഞ തവണ രമ്യഹരിദാസിന് 1536 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. ഇത്തവണയത് 905 ആയി കുറഞ്ഞു. പെരുവയൽ പഞ്ചായത്തിലെ 8 വാർഡുകളിലായി 16 ബൂത്തുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 13930 വോട്ടർമാരാണ് ആകെ പൂവ്വാട്ടുപറമ്പ് ഡിവിഷനിലുള്ളത്. 74.3 ശതമാനം പോളിംങ്ങ് രേഖപ്പെടുത്തിയിരുന്നു. പോളിങ് ശതമാനം മുൻ വർഷത്തെ അപേക്ഷിച്ച് കുറവാണ്. ഇതായിരിക്കാം ഭൂരിപക്ഷം കുറഞ്ഞതിന് കാരണമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ പ്രാഥമിക വിലയിരുത്തൽ. നിലവിൽ പൂവ്വാട്ടുപറമ്പ് ഡിവിഷനിലുൾപെടുന്ന 8 പഞ്ചായത്ത് വാർഡുകളിൽ മൂന്നെണ്ണം എൽഡിഎഫിനും 5 എണ്ണം യുഡിഎഫിനുമാണ്.

കുന്ദമംഗലം ബ്ലോക്കിലെ 19 അംഗ ഭരണസമിതിയിൽ യു.ഡി.എഫിന് പത്തും എൽ.ഡി.എഫിന് ഒമ്പതും അംഗങ്ങളാണുള്ളത്. ഇത് കണക്കിലെടുത്ത് തന്ത്രപരമായ നിലപാടാണ് രമ്യ തിരഞ്ഞെടുപ്പിന് മുമ്പ് എടുത്തത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചപ്പോൾ ബ്ലോക്ക് പ്രസിഡന്റ് പദവിയും ബ്ലോക്ക് പഞ്ചായത്ത് അംഗത്വവും ഒഴിയേണ്ടിവരുമായിരുന്നു. അപ്പോൾ ബ്ലോക്ക് കക്ഷിനില ഒമ്പതുവീതമാകും. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തുല്യനില വരുകയും നറുക്കെടുപ്പ് ആവശ്യമായി വരുകയും ചെയ്യും. ഇത് കോൺഗ്രസിന് പ്രതിസന്ധിയായി മാറുമാിരുന്നു. ഉടൻ രമ്യ രാജിവച്ചാൽ ലോക്‌സഭാ ഫലപ്രഖ്യാപനത്തിനുമുമ്പേ ബ്ലോക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുമെന്നത് കണക്കുകൂട്ടിയാണ് തന്ത്രം മെനഞ്ഞത്. അങ്ങനെ വന്നാൽ പ്രസിഡന്റ് പദവി നിലനിർത്താൻ കഴിയുമെന്ന യുഡിഎഫ് കണക്കുകൂട്ടൽ ഫലിച്ചു.

പ്രസിഡണ്ട് പദവി പട്ടികജാതി വനിതകൾക്കായി സംവരണം ചെയ്ത കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലേക്ക് കോൺഗ്രസ് നേതൃത്വം 29 കാരിയായ യൂത്ത് കോൺഗ്രസ് നേതാവിനെ മത്സരിപ്പിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിൽ ഉജ്ജല വിജയം കൈവരിച്ചപ്പോൾ യു ഡി എഫ് നേതൃത്വത്തിന് പ്രസിഡണ്ട് സ്ഥാനത്തേക്ക് മറ്റൊരാളെ ആലോചിക്കേണ്ടി വന്നില്ല. 3 വർഷം പ്രസിഡണ്ട് പദവിയിലിരുന്നപ്പോൾ മെഡിക്കൽ കോളജിന്റെ സബ് സെന്റായ ചെറുപ്പ ആശുപത്രിയിൽ വികസന കുതിപ്പാണ് നടത്തിയത്. വനിതകൾക്കായി ചെറുകിട വ്യവസായ വിപണന കേന്ദത്തിന്റെ നിർമ്മാണം, പാവപ്പെട്ടവർക്ക് ഭവന നിർമ്മാണം, അംഗനവാടികളുടെ നിർമ്മാണം -നവീകരണം തുടങ്ങി വികസന രംഗത്ത് ഒട്ടേറെ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.രമ്യ മാറിയതോടെ സംവരണ സീറ്റായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നിലവിലെ ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്‌സൺ വിജിമുപ്രമ്മൽ ഏറ്റെടുത്തു.

അപ്രതീക്ഷിതമായാണ് യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കോ- ഓഡിനേറ്റർ കൂടിയായ രമ്യയെ ആലത്തൂരിൽ യു ഡി എഫ് മത്സരിപ്പിച്ചത്. വോട്ടെടുപ്പ് കഴിഞ്ഞ ഉടൻ തന്നെ പ്രസിഡണ്ട് പദവി രാജി വെച്ച രമ്യ ഒന്നര ലക്ഷത്തിൽ പരം ഭൂരിപക്ഷം വോട്ടിന് ആലത്തൂരിൽ നിന്ന് വിജയിച്ചതിനെ തുടർന്നാണ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന കെ. ഖമറുന്നിസ മുമ്പാകെ രാജി സമർപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP