Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞാൻ ഒരു കുഞ്ഞിനെ കൊഞ്ചിക്കാൻ എടുത്തപ്പോൾ കുഞ്ഞ് കരഞ്ഞു; കുഞ്ഞ് വല്ലാതെ കരയുന്നതിന്റെ കാരണം തിരക്കിയപ്പോൾ കുഞ്ഞിന്റെ അമ്മ പറഞ്ഞ കാരണം ഏറെ വിഷമിപ്പിച്ചു; എനിക്ക് കുഞ്ഞു പിറന്നപ്പോൾ ഞാൻ ആദ്യം ചോദിച്ചത് കുഞ്ഞു ആണാണോ പെണ്ണാണോ എന്നല്ല; മറക്കാനാവാത്ത അനുഭവം പങ്ക് വച്ച് സയനോര

ഞാൻ ഒരു കുഞ്ഞിനെ കൊഞ്ചിക്കാൻ എടുത്തപ്പോൾ കുഞ്ഞ് കരഞ്ഞു; കുഞ്ഞ് വല്ലാതെ കരയുന്നതിന്റെ കാരണം തിരക്കിയപ്പോൾ കുഞ്ഞിന്റെ അമ്മ പറഞ്ഞ കാരണം ഏറെ വിഷമിപ്പിച്ചു; എനിക്ക് കുഞ്ഞു പിറന്നപ്പോൾ ഞാൻ ആദ്യം ചോദിച്ചത് കുഞ്ഞു ആണാണോ പെണ്ണാണോ എന്നല്ല; മറക്കാനാവാത്ത അനുഭവം പങ്ക് വച്ച് സയനോര

സ്വന്തം ലേഖകൻ

ലയാള ചലച്ചിത്ര രംഗത്തെ പിന്നണി ഗായികയാണ് സയനോര ഫിലിപ്പ്. ശബ്ദ മാധുര്യം കൊണ്ട് പ്രേക്ഷകരെ കയ്യിലെടുക്കാൻ കഴിവുള്ള ഗായിക നിരവധി പാട്ടുകൾ മലയാള സിനിമയ്ക്ക് വേണ്ടി പാടിയിട്ടുണ്ട്.സിനിമ ഗാനങ്ങൾ മാത്രമല്ല നിരവധി ആൽബങ്ങളിലൂടെയും സയനോരയുടെ ശബ്ധം സംഗീതാസ്വാദകർ ആസ്വദിച്ചിട്ടുണ്ട്. സയനോര ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വാർത്തയാകുന്നത്.

തനിക്ക് ഒരു പ്രോഗ്രാമിൽ വെച്ച് നേരിടേണ്ടി വന്ന ഒരു വിഷമത്തെ കുറിച്ചാണ് സയനോര ആരാധകരുമായി പങ്കുവെച്ചത്. തന്നെ അറിയുന്നവർ അല്ലെങ്കിൽ മലയാളികൾ തീർച്ചയായും ഈ സംഭവം അറിഞ്ഞിരിക്കണം എന്ന നിലപാടിലാണ് സയനോര ഈ കാര്യങ്ങൾ അഭിമുഖത്തിൽ പറഞ്ഞത്.

ഒരു പ്രോഗ്രാമിൽ പങ്കെടുത്ത സമയത്ത് അവിടെ ഒരു അമ്മയോടൊപ്പം ഒരു ക്യൂട്ട് കുഞ്ഞുവാവയെ സയനോര കണ്ടു. എല്ലാവരും ചെയ്യുന്ന പോലെ സയനോരയും കുഞ്ഞിനെ കൊഞ്ചിക്കാൻ തുടങ്ങി. എന്നാൽ കുഞ്ഞ് സയനോരയെ ശ്രദ്ധിക്കാതെ കരയുകയായിരുന്നു. കുഞ്ഞ് വല്ലാതെ കരയുന്നതിന്റെ കാരണം തിരക്കിയപ്പോൾ കുഞ്ഞിന്റെ അമ്മ പറഞ്ഞതാണ് സയനോരയെ വിഷമിപ്പിച്ചത്. എന്താണെന്ന് അറിയില്ല കറുത്തവരെ അവന് ഇഷ്ടമല്ല എന്നാണ് കുട്ടിയുടെ അമ്മ പറഞ്ഞത്.

അമ്മയുടെ മറുപടി കേട്ടതും എന്ത് ചെയ്യണമെന്നറിയാതെ സയനോര ഒരു നിമിഷം നിന്നു പോയി ഒരിക്കലും ഒരാളോടും പറയാൻ പാടില്ലാത്ത ഒരു കാര്യമാണ് ഒരു താരത്തെ അപമാനിക്കുന്ന രീതിയിൽ ആ അമ്മ അവിടെ പറഞ്ഞത് ജീവിതത്തിൽ ആ സംഭവം ഒരിക്കലും മറക്കാൻ കഴിയുന്നില്ലെന്ന് സയനോര പറയുന്നു

കുട്ടിക്കാലം മുതലേ കറുത്തു പോയതുകൊണ്ട് ഒരുപാട് വേദനകൾ ഞാൻ സഹിച്ചിട്ടുണ്ട് ഇപ്പോൾ ഈ നിലയിൽ ആയിട്ടു പോലും ഒരുപാട് കാര്യങ്ങൾ ഇങ്ങനെ എനിക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട് എനിക്കൊരു കുഞ്ഞുണ്ടാകുമ്പോൾ ഞാൻ ഏറ്റവും കൂടുതൽ സങ്കടപ്പട്ടത് ഈ ഒരു കാര്യം മാത്രം ചിന്തിച്ചിട്ടാണ് എനിക്ക് കുഞ്ഞു പിറന്നപ്പോൾ ഞാൻ ആദ്യം ചോദിച്ചത് കുഞ്ഞു ആണാണോ പെണ്ണാണോ എന്നല്ല മറിച്ച് കുഞ്ഞു ആരെ പോലെയാണ് കാണാൻ എന്നാണ്. എനിക്ക് എന്റെ ജീവിതത്തിൽ ഉണ്ടായ ദുരനുഭവം ഒരിക്കലും എന്റെ കുട്ടികൾക്ക് ഉണ്ടാവരുതെന്നായിരുന്നുവെന്ന് സയനോര പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP