Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിർധന കുടുംബങ്ങൾക്ക് ഓണക്കോടി വിതരണം ചെയ്ത് മുനവ്വറലി തങ്ങൾ; ആഘോഷങ്ങൾ സാർഥകമാകുന്നത് ഓണസന്ദേശം ജീവിതത്തിലും പകർത്തുമ്പോൾ എന്നും തങ്ങൾ; കൊടപ്പനക്കൽ തറവാട്ടിൽ പരിപാടി സംഘടിപ്പിച്ചത് ഖാഇദേ മില്ലത്ത് ചിന്താധാര കൂട്ടായ്മയുടെ സഹകരണത്തോടെ

നിർധന കുടുംബങ്ങൾക്ക് ഓണക്കോടി വിതരണം ചെയ്ത് മുനവ്വറലി തങ്ങൾ; ആഘോഷങ്ങൾ സാർഥകമാകുന്നത് ഓണസന്ദേശം ജീവിതത്തിലും പകർത്തുമ്പോൾ എന്നും തങ്ങൾ; കൊടപ്പനക്കൽ തറവാട്ടിൽ പരിപാടി സംഘടിപ്പിച്ചത് ഖാഇദേ മില്ലത്ത് ചിന്താധാര കൂട്ടായ്മയുടെ സഹകരണത്തോടെ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: പൊന്നോണം വന്നെത്തും മുമ്പ് നിരവധി നിർധന കുടുംബംങ്ങൾക്ക് ഓണക്കോടിയുമായി സെയ്ദ് മുനവ്വറലി ശിഹാബ് തങ്ങൾ. ഖാഇദേ മില്ലത്ത് ചിന്താധാര കൂട്ടായ്മയുടെ സഹകരണത്തോടെയാണ് ഇന്ന് വൈകീട്ട് പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ പരിപാടി സംഘടിപ്പിച്ചത്. വിവിധ ജില്ലകളിൽ നിന്നായി നിരവധി പേരാണ് ചടങ്ങിനെത്തിയത്.

സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും ഓണ സന്ദേശം ജീവിതത്തിലും പകർത്തുമ്പോഴാണ് ആഘോഷങ്ങൾ സാർഥകമാകുന്നതെന്ന് തങ്ങൾ പറഞ്ഞു. ഓരോ ജനതയുടെയും സംസ്‌കാരത്തിന്റെ സവിശേഷതകളെ അവരുടെ ഉത്സവാഘോഷങ്ങളിൽ ദർശിക്കുവാൻ കഴിയും. കേരളത്തിന്റെ ചരിത്ര-സാംസ്‌കാരിക പൈതൃകത്തെ മനസ്സിലാക്കുവാൻ ഈ നാടിന്റെ വിവിധങ്ങളായ ആഘോഷങ്ങൾ മതിയെന്നും തങ്ങൾ പറഞ്ഞു.

പ്രമുഖ കലാകാരനും കൊച്ചി മുസിരിസ് ബിനാലെ കോ ഫൗണ്ടറുമായ റിയാസ് കോമു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, എ.പി. ഉണ്ണികൃഷ്ണൻ, ഖാഇദേ മില്ലത്ത് ചിന്താധാര ഭാരവാഹികളായ ഹരികൃഷ്ണൻ നമ്പൂതിരി, കെ. ആലി കായലം, അബ്ദുൽ ഖാദിർ മുസ്ലിയാർ, കോട്ടയം, ഹംസ കാസർഗോഡ്, അമൽ നമ്പൂതിരി, അനീഷ് ദാമോദരൻ, ശ്രീജിത്ത്, ഒ.പി. സുരേഷ്, എഴുത്തുകാരനായ ഷാനവാസ്, പി.പി, മൂസ ഹാജി ആനക്കഞ്ചേരി, ഫാസിൽ എൻ.സി, ബൈജു ഇബ്‌റാഹീം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP