Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓസ്‌ട്രേലിയയിലേക്ക് പോകാൻ ആഗ്രഹമുള്ള മലയാളി നഴ്സുമാർക്ക് ഒരു സന്തോഷ വാർത്ത; വിദേശ നഴ്സുമാർക്കുള്ള അഡാപ്റ്റേഷൻ പ്രോഗ്രാം ഓസ്‌ട്രേലിയയിൽ പുനരാരംഭിക്കുന്നു; വരാൻ പോകുന്നത് മറ്റൊരു ഓസ്‌ട്രേലിയൻ നഴ്‌സിങ് ബൂം; മലയാളി നഴ്സുമാരെ 'കങ്കാരുക്കളുടെ നാട്' വീണ്ടും വിളിക്കുമ്പോൾ

ഓസ്‌ട്രേലിയയിലേക്ക് പോകാൻ ആഗ്രഹമുള്ള മലയാളി നഴ്സുമാർക്ക് ഒരു സന്തോഷ വാർത്ത; വിദേശ നഴ്സുമാർക്കുള്ള അഡാപ്റ്റേഷൻ പ്രോഗ്രാം ഓസ്‌ട്രേലിയയിൽ പുനരാരംഭിക്കുന്നു; വരാൻ പോകുന്നത് മറ്റൊരു ഓസ്‌ട്രേലിയൻ നഴ്‌സിങ് ബൂം; മലയാളി നഴ്സുമാരെ 'കങ്കാരുക്കളുടെ നാട്' വീണ്ടും വിളിക്കുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

കാൻബറ: കഴിഞ്ഞ ഏതാനും വർഷങ്ങളായി നഴ്‌സിങ്ങ് മേഖലയിൽ ഉണ്ടായ ചില പരിഷ്‌ക്കരണങ്ങൾ, ഓസ്‌ട്രേലിയയിലേക്ക് പോകാൻ തയ്യാറെടുത്തിരുന്ന മലയാളി നഴ്‌സുമാരുടെ ആഗ്രഹങ്ങൾക്ക് മങ്ങലേൽപ്പിക്കുന്നതായിരുന്നു. എന്നാൽ കുറച്ചു ദിവസങ്ങളായി ഓവർസീസ് നഴ്‌സുമാർക്ക് ഓസ്ട്രലിയ വീണ്ടും വാതിൽ തുറക്കുന്നു എന്ന രീതിയിൽ വാർത്തകൾ വന്നുകൊണ്ടിരിക്കയാണ്. ആരോഗ്യ മേഖലയിലുള്ള കഴിവും നൈപുണ്യവും വിലയിരുത്താനുള്ള ഓസ്‌കി എന്ന പ്രത്യേക പരീക്ഷ ഏർപ്പെടുത്തുന്നതിനുള്ള ഒരുക്കങ്ങൾ കാരണം അഡാപ്റ്റേഷൻ പ്രോഗ്രാമിലേക്കുള്ള സീറ്റുകൾ വ്യാപകമായി വെട്ടിക്കുറച്ചിരുന്നു. ഇതുമൂലം പ്രതീക്ഷ മങ്ങിയിരുന്ന നിരവധി പേർക്ക് ആശ്വാസം നൽകുന്നതാണ് പുതിയ വാർത്തകൾ.

2006 മുതലാണ് ഓസ്ട്രേലിയയിലേക്ക് ഓവർസീസ് നഴ്സ്മാർ വരാൻ തുടങ്ങിയതെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. 2010 ആയപ്പോഴേക്കും എണ്ണത്തിൽ വർധനവുണ്ടായി. രണ്ട് വർഷം മുൻപ് വരെ ഇന്ത്യയിൽ നിന്നുൾപ്പെടെയുള്ള നഴ്സ്മാരുടെ സ്വപ്നസ്ഥലമായിരുന്നു ഓസ്ട്രേലിയ. എന്നാൽ 2017 അവസാനത്തോടെയാണ് ഓസ്ട്രേലിയൻ നഴ്സിങ്ങ് ആൻഡ് മിെൈഡ്വെഫറി കൗൺസിൽ എടുത്ത പുതിയ തീരുമാന പ്രകാരം ഓസ്‌കി എന്ന പ്രത്യേക പരീക്ഷ നടപ്പിലാക്കാൻ തീരുമാനിച്ചത്. യുകെ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇത് നേരത്തേ നടപ്പിലാക്കിയിട്ടുണ്ട്. എന്നാൽ ഓസ്‌കി നടപ്പിലാക്കുന്നതിനുള്ള കാലതാമസം പരിഗണിച്ചാണ് അഡാപ്റ്റേഷൻ പ്രോഗ്രാമുകൾ വ്യാപകമായി പുനരാരംഭിക്കുന്നു എന്നാണ് നിലവിലുള്ള സൂചനകൾ.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മാനേജ്മെന്റ് എന്ന ഒറ്റ സ്ഥാപനത്തിന് തന്നെ ആയിരത്തോളം സീറ്റുകളാണ് ഈ വർഷം ബ്രിഡ്ജിങ് പ്രോഗ്രാമിന് അനുവദിച്ചിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും മലയാളികളായിരിക്കും എന്നാണ് സൂചന. 2021 വരെ ഈ അവസ്ഥ തുടരും എന്നാണ് IHM COO സൈമൺ അഭിപ്രായപ്പെടുന്നത്. ഇതിന്റ ആദ്യബാച്ച് ഓസ്‌ട്രേലിയയിലെ മൂന്നു നഗരങ്ങളിൽ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. ഓസ്‌കി ടെസ്റ്റ് നടപ്പിലായാലും അത് അഡാപ്റ്റേഷൻ പ്രോഗ്രാമിന്റെ ഒപ്പം തന്നെ പ്രവർത്തിക്കാനാണ് സാധ്യതയെന്നാണ് വിദഗ്ദ്ധർ പറയുന്നത്. IHM നു പിറകെ മറ്റു ചില സ്ഥാപനങ്ങൾക്കും കൂടി താമസിയാതെ അഡാപ്റ്റേഷൻ പ്രോഗ്രാമിന് അംഗീകാരം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ കാണാവുന്നതാണ്:

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP