Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഖത്തറിൽ അനധികൃതമായി പ്രവർത്തിക്കുന്ന നഴ്‌സറികൾക്ക് പൂട്ടും; ലൈസൻസോട് കൂടി പ്രവർത്തിക്കുന്ന നഴ്‌സറി സ്ഥാപനങ്ങൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ പരിശോധന

ഖത്തറിൽ അനധികൃതമായി പ്രവർത്തിക്കുന്ന നഴ്‌സറികൾക്ക് പൂട്ടും; ലൈസൻസോട് കൂടി പ്രവർത്തിക്കുന്ന നഴ്‌സറി സ്ഥാപനങ്ങൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ പരിശോധന

സ്വന്തം ലേഖകൻ

ത്തറിൽ അനധികൃതമായി പ്രവർത്തിക്കുന്ന നഴ്‌സറികൾക്ക് പൂട്ടിടാൻ മന്ത്രാലയം നടപടിക്കൊരുങ്ങുന്നു. അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന നഴ്‌സറി സ്‌കൂളുകൾ കണ്ടെത്തി അടച്ചുപൂട്ടാനും രക്ഷിതാക്കളെ ബോധവൽക്കരിക്കുന്നതിനും വേണ്ടി വികസനകാര്യമന്ത്രാലയം പ്രത്യേക ക്യാംപയിൻ തുടങ്ങി.

രാജ്യത്ത് നഴ്‌സറി സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുകയെന്ന ലക്ഷ്യം വച്ചാണ് ഭരണ വികസന കാര്യമന്ത്രാലയം മൂന്ന് മാസം നീണ്ടുനിൽക്കുന്ന പുതിയ ക്യാമ്പയിന് തുടക്കം കുറിച്ചിരിക്കുന്നത്. ലൈസൻസില്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന നഴ്‌സറി സ്‌കൂളുകൾ കണ്ടെത്തി അവയുടെ പ്രവർത്തനം അവസാനിപ്പിക്കുകയെന്നതാണ് അയലക് അമാന എന്ന പേരിൽ നടത്തുന്ന ക്യാമ്പയിന്റെ പ്രധാന ഉദ്ദേശ്യം.

ഒപ്പം ലൈസൻസോട് കൂടി പ്രവർത്തിക്കുന്ന നഴ്‌സറി സ്ഥാപനങ്ങൾ കൃത്യമായ മാനദണ്ഡങ്ങളോടെയും നിയമാനുസൃതമായുമാണോ പ്രവർത്തിക്കുന്നതെന്നും പരിശോധിക്കും. കുരുന്നുകൾക്ക് ശരിയായ വിദ്യാഭ്യാസം നൽകുന്ന കാര്യത്തിൽ മുഴുവൻ രക്ഷിതാക്കളെയും ബോധവൽക്കരിക്കലും ക്യാമ്പയിന്റെ ഭാഗമാണ്.

സെപ്റ്റംബർ ഒന്നിന് തുടങ്ങിയ ക്യാംപയിൻ ഡിസംബർ ഒന്ന് വരെ നീണ്ടു നിൽക്കും. ലൈസൻസില്ലാതെ നഴ്‌സറി സ്‌കൂളുകൾ നടത്തുന്നത് പിടിക്കപ്പെട്ടാൽ പിഴശിക്ഷയ്‌ക്കൊപ്പം ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്ന് ഭരണവികസനകാര്യമന്ത്രാലയത്തിലെ ഫാമിലി അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ നജാത്ത് ദഹം അൽ അബ്ദുള്ള പറഞ്ഞു.

അംഗീകാരത്തോടെ നടത്തുന്ന നഴ്‌സറി സ്‌കൂളുകളിലും പ്രത്യേക വിഭാഗം പരിശോധന നടത്തും. നിയമപ്രകാരമുള്ള സൗകര്യങ്ങളും സംവിധാനങ്ങളും നഴ്‌സറികളിൽ കുഞ്ഞുങ്ങൾക്കായി ഒരുക്കിയിട്ടുണ്ടോയെന്ന് പരിശോധിക്കും. ഇത്തരം നഴ്‌സറികളിലെ ജോലിക്കാർ സ്ത്രീകളായിരിക്കണമെന്ന് നിയമപ്രകാരം നിർബന്ധമാക്കിയിട്ടുള്ളതാണ്.

കുട്ടികൾക്ക് മികച്ച പരിചരണവും സംരക്ഷണവും ഉറപ്പാക്കാൻ പ്രാപ്തരായ വനിതകളായിരിക്കണം ജീവനക്കാർ. അപൂർണമായ പേപ്പർ ജോലികളും നിയമലംഘനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അത്തരം സന്ദർഭങ്ങളിൽ ആവശ്യമായ രേഖകൾ ഹാജരാക്കാൻ നഴ്‌സറികൾക്ക് നാലുദിവസം വരെ സമയം നൽകും. കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ചെറിയ നിയമലംഘനങ്ങൾക്ക് രണ്ടുതവണ മുന്നറിയിപ്പും അതിനുശേഷം 1000 റിയാൽ പിഴ ഈാ ടാക്കും. പിഴത്തുക നഴ്‌സറികളുടെ സെക്യൂരിറ്റി പണത്തിൽനിന്നായിരിക്കും എടുക്കുക. കുട്ടികളെ ദോഷകരമായും സുരക്ഷയെതന്നെയും ബാധിക്കുന്ന ഗുരുതരമായ നിയമലംഘനങ്ങളിൽ ബന്ധപ്പെട്ട നഴ്‌സറി മൂന്നു മാസം വരെ പൂട്ടും. സാഹചര്യം ശരിപ്പെടുത്തി നിയമലംഘനം നീക്കം ചെയ്യുന്നതുവരെ നടപടി തുടരും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP