Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാൽഗറി സെന്റ് മദർ തെരേസാ സീറോ മലബാർ കാത്തലിക് ചർച്ചിൽ പെരുന്നാളും ആദ്യകുർബാന സ്വീകരണവും

കാൽഗറി സെന്റ് മദർ തെരേസാ സീറോ മലബാർ കാത്തലിക് ചർച്ചിൽ പെരുന്നാളും ആദ്യകുർബാന സ്വീകരണവും

ജോയിച്ചൻ പുതുക്കുളം

കാൽഗറി: നോർത്ത് അമേരിക്കയിലെ സെന്റ് മദർ തെരേസായുടെ നാമത്തിലുള്ള ആദ്യ ഇടവകയായ കാൽഗറി സെന്റ് മദർ തെരേസാ സീറോ മലബാർ കാത്തലിക് ചർച്ച് പെരുന്നാൾ സെപ്റ്റംബർ 6,7,8 തീയതികളിൽ കാൽഗറി കനേഡിയൻ മാർട്ടയേഴ്സ് ചർച്ചിൽ വച്ചു നടത്തുന്നതാണ്.

ആറാംതീയതി വെള്ളിയാഴ്ച വൈകുന്നേരം 7.30-നു റവ.ഫാ. അഗസ്റ്റിൻ കല്ലുങ്കത്തറയിലിന്റെ (ഡയറക്ടർ വെസ്റ്റേൺ റീജിണൽ പാസ്റ്ററൽ സെന്റർ) മുഖ്യ കാർമികത്വത്തിൽ വിശുദ്ധ ബലിയും തുടർന്നു ആരാധനയും ഉണ്ടായിരിക്കും.

ഏഴാം തീയതി ശനിയാഴ്ച ഇടവക വികാരി റവ.ഫാ. സജോ ജേക്കബ് പുതുശേരിയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധബലിയും ഇടവകയിലെ കുഞ്ഞുങ്ങളെ ആദ്യകുർബാന സ്വീകരണവും ഉണ്ടായിരിക്കുന്നതാണ്.

എട്ടാം തീയതി ഞായറാഴ്ച റവ.ഫാ. തോമസ് തൈച്ചിറയിലിന്റെ (വികാരി സെന്റ് അൽഫോൻസാ സീറോ മലബാർ കാത്തലിക് ചർച്ച്, എന്മന്റൺ) മുഖ്യകാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും തുടർന്നു കനേഡിയൻ മാർട്ടയേഴ്സ് ചർച്ചിൽ നിന്നും സെന്റ് ഫ്രാൻസീസ് സ്‌കൂൾ വരെ താളമേളങ്ങളോടും, വർണ്ണക്കുടകളോടും കൂടിയ വർണ്ണശബളമായ പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP