Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആദ്യം പേരുയർന്നു കേട്ടു; പാലായിൽ അവസാന നിമിഷം വരെ സാധ്യത കൽപ്പിക്കപ്പെട്ടു; നേതാക്കൾക്കിടയിലും അണികൾക്കിടയിലും സ്വീകാര്യത ഉണ്ടായത് ഞെടിയിടയിൽ; പി സി ജോർജ്ജ് അധിക്ഷേപിക്കാനായി ആദ്യം ഉയർത്തിയ നിഷ ജോസ് കെ മാണിയുടെ മുമ്പിൽ ഇനിയുള്ളത് പാലാ നഗരസഭാ ചെയർപേഴ്‌സണോ രാജ്യസഭയിലേക്ക് പോകാനോ ഉള്ള നിയോഗം; ജോസ് കെ മാണിയുടെ ഭാര്യ ഇനി മുതൽ രാഷ്ട്രീയത്തിൽ സജീവം

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആദ്യം പേരുയർന്നു കേട്ടു; പാലായിൽ അവസാന നിമിഷം വരെ സാധ്യത കൽപ്പിക്കപ്പെട്ടു; നേതാക്കൾക്കിടയിലും അണികൾക്കിടയിലും സ്വീകാര്യത ഉണ്ടായത് ഞെടിയിടയിൽ; പി സി ജോർജ്ജ് അധിക്ഷേപിക്കാനായി ആദ്യം ഉയർത്തിയ നിഷ ജോസ് കെ മാണിയുടെ മുമ്പിൽ ഇനിയുള്ളത് പാലാ നഗരസഭാ ചെയർപേഴ്‌സണോ രാജ്യസഭയിലേക്ക് പോകാനോ ഉള്ള നിയോഗം; ജോസ് കെ മാണിയുടെ ഭാര്യ ഇനി മുതൽ രാഷ്ട്രീയത്തിൽ സജീവം

മറുനാടൻ മലയാളി ബ്യൂറോ

പാലാ: നിഷ ജോസ് കെ മാണി കേരള കോൺഗ്രസിലെ അതികായനായ കെ എം മാണിയുടെ മരുമകളാണ്. അതുകൊണ്ട് തന്നെ രാഷ്ട്രീയം എന്താണെന്ന് അവരെ പഠിപ്പിക്കേണ്ട കാര്യമില്ല. രാഷ്ട്രീയവും അധികാരവും അടുത്ത കണ്ട് നിഷ ജോസ് കെ മാണിയുടെ പേര് ഇടയ്ക്കിടെ തെരഞ്ഞെടുപ്പു വരുന്ന കാലത്ത് ഉയർന്നു കേൾക്കാറുണ്ട്. പാലയിൽ സജീവമായി പൊതുപ്രവർത്തനം നടത്തുന്ന വ്യക്തി ആയതു കൊണ്ടും രാഷ്ട്രീയത്തിൽ ജോസ് കെ മാണിയെ സഹായിക്കാറുണ്ട് എന്നതുമൊക്കെയാണ് നിഷയുടെ പേര് സജീവമായി ഉയർന്നു കേൾക്കാക്കാൻ കാരണം.

കെ എം മാണിയുടെ വിയോഗത്തിൽ നടക്കുന്ന പാലയിലെ ഉപതിരഞ്ഞെടുപ്പിൽ നിഷ ജോസ് കെ മാണി സ്ഥാനാർത്ഥിയാകുമെന്ന പ്രചരണം ഇക്കുറി തുടക്കം മുതലുണ്ടായിരുന്നു. എന്നാൽ, പി ജെ ജോസഫ് കടുത്ത എതിർപ്പുയർത്തിയതും ഭാര്യയുടെ രാഷ്ട്രീയ പ്രവേശനം തിരിച്ചടി ആകുമെന്നുമുള്ളതു കൊണ്ടും നിഷയ്ക്ക് പകരം ജോസ് ടോം പുലിക്കുന്നേലിനെ ജോസ് കെ മാണി സ്ഥാനാർത്ഥിയാക്കി. ഇതോടെ നിഷയ്ക്ക് സ്ഥാനവാർത്ഥിത്വം കൈമോശം വന്നു എന്ന വിധത്തിലാണ് പ്രചരണങ്ങൾ. എന്നാൽ, തനിക്ക് കേരളാ കോൺഗ്രസിൽ അംഗത്വം ഇല്ലെന്നും തന്റെ പേര് സുഹൃത്തുകൾ പറഞ്ഞതല്ലാതെ താനും ജോസ് കെ മാണിയും തമ്മിൽ സംസാരിച്ചിട്ടില്ലെന്നുമാണ് നിഷ പറയുന്നത്.

എന്റെ പേര് സ്ഥാനാർത്ഥിത്വത്തിനായി താനോ ജോസ് കെ.മാണിയോ നിർദ്ദേശിച്ചിട്ടില്ലെന്നാണ് നിഷയുടെ പക്ഷം. കെ.എം.മാണിയുടെ മണ്ഡലത്തിൽ കെ.എം.മാണിയുടെ സ്ഥാനാർത്ഥിയെയാണ് നിർത്തിയിരിക്കുന്നതെന്ന് നിഷ മാധ്യമങ്ങളോട് വ്യക്തമാക്കി. പാലയിൽ മാണിസാറിന്റെ പിൻഗാമികളാണ് എല്ലാവരുമെന്നാണ് നിഷയുടെ പക്ഷം. ചില വ്യക്തികളാണ് തചന്റെ പേര് സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയത്. തനിക്ക് കേരളാ കോൺഗ്രസിൽ മെമ്പർഷിപ്പില്ല. അതിനേക്കാൾ വലിയ മെമ്പർഷിപ്പായ കരിങ്കോഴയ്ക്കൽ കുടുംബത്തിലെ അംഗമാണ് താനും. മാണി സാറിന്റെ മരുമോളാണ് താനും. ഇതുവരെ ഒരു ഇലക്ഷന്റെയും ഭാഗമായിട്ടില്ല. എല്ലാ തെരഞ്ഞെടുപ്പുകളും വരുമ്പോൾ തന്റെ പേര് ഉയർന്നു കേൾക്കുന്നുണ്ട്. എല്ലാവർക്കും എന്നെ ഇഷ്ടമാണെന്നും നിഷ വ്യക്തമാക്കി.

എല്ലാ കൊല്ലവും വെള്ളപ്പൊക്കം വരാറില്ലെ, അത് പോലെ എല്ലാ തെരഞ്ഞെടുപ്പിലും എന്റെ പേര് വരുമെന്നായിരുന്നു അവരുടെ പ്രതികരണം. പിജെ ജോസഫ് കാരണമാണ് സ്ഥാനാർത്ഥിത്വം നഷ്ടമായതെന്ന വാദവും നിഷ തള്ളിക്കളയുന്നു. പി ജെ ജോസഫ് ഒരു മാന്യനായ രാഷ്ട്രീയക്കാരനാണെന്നും ജോസ് ടോമിന്റെ വിജയം ഉറപ്പാണ്, ജോസ് ടോമിനെ സ്ഥാനാർത്ഥിയാക്കിയത് മാണിയുടെ മകനാണെന്നും നിഷ വ്യക്തമാക്കി. അതേസമയം പാല ഉപതിരഞ്ഞെടുപ്പിൽ സജീവമായി പേര് ഉയർന്നതോടെ നിഷ ജോസ് കെ മാണി കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിൽ കൂടുതൽ സജീവമായേക്കും എന്നാണ് സൂചന.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയിലാണ് നിഷയുടെ പേര് സ്ഥാനാർത്ഥിയായി ഉയർന്നു കേട്ടത്. പിന്നീട്, പാലാ ഉപതിരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ കൂടുതൽ സജീനമായി. പാലയിൽ നിഷ മത്സരിക്കട്ടെ എന്ന് കളിയാക്കിക്കൊണ്ട് ആദ്യം പറഞ്ഞത് പി സി ജോർജ്ജായിരുന്നു. ജോസ് കെ മാണിക്കൊരു ആപ്പ് എന്ന നിലയിലായിരുന്നു ഈ പരാമർശം. എന്നാൽ, കരിങ്കോഴയ്ക്കൽ തറവാട്ടിൽ നിന്നാണ് കാലങ്ങളായി ഈ സീറ്റിൽ സ്ഥാനാർത്ഥി വന്നിരുന്നത് എന്നതു കൊണ്ട് നിഷയുടെ പേര് വീണ്ടും ഉയർന്നു. പാർട്ടി നേതാക്കളിൽ ഭൂരിപക്ഷവും നിഷയെ ഇക്കുറിയും പിന്തുണച്ചു. എല്ലാവരുമായി ഹൃദ്യമായ ബന്ധം കാത്തു സൂക്ഷിക്കാൻ നിഷയ്ക്ക് കഴിയുന്നു എന്നതു തന്നെയായിരുന്നു അവരെ സ്വീകാര്യ ആക്കിയതും.

ഓടി നടന്ന് പാലയിലെ പരിപാടികളിൽ സംബന്ധിക്കാറുണ് നിഷ ജോസ് കെ മാണി. ഇതിന്റെ ലക്ഷ്യം രാഷ്ട്രീയമാണെന്ന് അഭ്യൂഹങ്ങൾ നേരത്തെ തന്നെ ഉള്ളതാണ്. അതേസമയം ഈ ബന്ധം കൊണ്ട് തന്നെ പാലായിലെ അടുത്ത മുൻസിപ്പൽ ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് പോലും അവരെ പരിഗണിച്ചേക്കുമെന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്. അല്ലെങ്കിൽ ജോസ് കെ മാണി കേരളാ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുന്ന ഘട്ടത്തിൽ ഡ്ൽഹിയിലേക്ക് നിഷ വണ്ടി കയറും. രാജ്യസഭാ സ്ഥാനാർത്ഥിയായി നിഷയെ പരിഗണിക്കുമെന്ന് കരുതുന്നവരും കുറവല്ല. ഡൽഹിയിൽ ശോഭിക്കാൻ നിഷയ്ക്ക് കഴിയുമെന്നും കരുതുന്നവരുണ്ട്.

അതേസമയം ഈ തെരഞ്ഞെടുപ്പു ചർച്ചയോടെ കേരളാ കോൺഗ്രസിന് നിഷയിലൂടെ ഒരു ജനകീയ മുഖം ലഭിച്ചെന്ന് വിലയിരുത്തുന്നവർ ഏറെയാണ്. ഇത് വരുംകാലത്തിൽ അവരുടെ രാഷ്ട്രീയ സാധ്യതകൾ വർദ്ധിപ്പിക്കുന്നു. നേരത്തെ സാധ്യത കൽപ്പിച്ചിരുന്ന നിഷ ജോസ് കെ. മാണി സ്ഥാനാർത്ഥി ആകേണ്ടതില്ലെന്ന് കേരള കോൺഗ്രസ് ഉപസമിതി തീരുമാനമെടുത്തത് നിഷയുടെ കുടി അറിവോടെ ആണെന്നാണ് സൂചന. ജോസ് ടോം പുലിക്കുന്നേലാവും സ്ഥാനാർത്ഥിയാവുക. കെ.എം. മാണിയുടെ കുടുംബത്തിൽനിന്ന് ആരും മത്സരിക്കില്ലെന്ന് തോമസ് ചാഴിക്കാടനാണ് അറയിച്ചത്.

പാലായിൽ മൽസരിക്കുന്നതു കെ.എം. മാണിയുടെ കുടുംബത്തിൽ നിന്ന് ഒരാൾ തന്നെ വേണമെന്നതാണ് മാണി ഗ്രൂപ്പിൽ ഭൂരിപക്ഷം നേതാക്കന്മാരുടെയും അഭിപ്രായം. നിഷയുടെ പേരിനാണു മുൻഗണന കൽപ്പിച്ചിരുന്നതും. മാണിയുടെ കുടുംബത്തിൽ നിന്ന് മറ്റാരെങ്കിലും മത്സരിക്കാനുള്ള സാധ്യത മധ്യസ്ഥർ ചർച്ചയിൽ ആരാഞ്ഞിരുന്നു. എന്നാൽ ഈ നീക്കത്തോട് ജോസ് കെ. മാണിയെ അനുകൂലിക്കുന്നവർക്കു താൽപര്യമുണ്ടായിരുന്നില്ല. കെ.എം. മാണിയുടെ മൂത്ത മകൾ സാലി ജോസഫിന്റെ പേരും മൽസരിക്കുന്നവരുടെ പട്ടികയിൽ ചേർത്ത് ജോസഫ് വിഭാഗം പ്രചരിപ്പിച്ചിരുന്നു.

പാലായിലെ സ്ഥാനാർത്ഥിയായി ഇ.ജെ. ആഗസ്തിയുടെ പേര് തിരുവനന്തപുരത്തു ചേർന്ന യുഡിഎഫ് യോഗത്തിൽ ഉയർന്നപ്പോൾ ജോസഫ് ഗ്രൂപ്പ് പിന്തുണച്ചു. എന്നാൽ ഇതിനോടു മാണി ഗ്രൂപ്പ് യോജിച്ചില്ല. നിഷ മത്സരിക്കുന്നതിലുള്ള എതിർപ്പ് ജോസഫ് ഗ്രൂപ്പ് യുഡിഎഫിൽ അറിയിച്ചു. ഇതോടെ ജോസ് ടോമിനെ സ്ഥാനാർത്ഥിയാക്കി സമവായത്തിലേക്ക് കേരളാ കോൺഗ്രസ് എത്തുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP