Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പുല്ലാങ്കുഴൽ വിദഗ്ധനും സംഗീതജ്ഞനുമായ ഗുരുവായൂർ എസ് ശ്രീകൃഷ്ണൻ അന്തരിച്ചു; വിട വാങ്ങിയത് എണ്ണൂറിലധികം ലളിതഗാനങ്ങൾക്കും ഭക്തിഗാനങ്ങൾക്കും സംഗീതം നൽകിയിട്ടുള്ള കലാകാരൻ

പുല്ലാങ്കുഴൽ വിദഗ്ധനും സംഗീതജ്ഞനുമായ ഗുരുവായൂർ എസ് ശ്രീകൃഷ്ണൻ അന്തരിച്ചു; വിട വാങ്ങിയത് എണ്ണൂറിലധികം ലളിതഗാനങ്ങൾക്കും ഭക്തിഗാനങ്ങൾക്കും സംഗീതം നൽകിയിട്ടുള്ള കലാകാരൻ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: ഗുരുവായൂർ എസ് ശ്രീകൃഷ്ണൻ അന്തരിച്ചു. പുല്ലാങ്കുഴൽ വിദഗ്ധനും സംഗീതജ്ഞനുമായിരുന്നു. രാജ്യമെമ്പാടും പുല്ലാങ്കുഴൽ കച്ചേരി നടത്തിയിട്ടുള്ള അദ്ദേഹത്തിന് 1985ൽ കേരള സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. 1997ൽ ശ്രീകൃഷ്ണന് കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പ് ലഭിച്ചു. 2001 ൽ ഗുരുവായൂരപ്പൻ പുരസ്‌കാരവും ലഭിച്ചു. അന്തരിച്ച ഗായിക ഗായത്രി ശ്രീകൃഷ്ണനാണ് ഭാര്യ. 'നാഴിയുരിപ്പാലുകൊണ്ട് നാടാകെ കല്യാണം' എന്ന ഗാനത്തിലൂടെ പ്രശസ്തയാണ് ഗായത്രി.

അമ്മ കനകാംബാളാണ് ശ്രീകൃഷ്ണനെ സംഗീതലോകത്തേക്ക് നയിച്ചത്. എൻ കൃഷ്ണഭാഗവതർ, കെ വി രാമചന്ദ്രഭാഗവതർ എന്നിവരിൽനിന്നാണ് പുല്ലാങ്കുഴലിൽ പ്രാഥമിക പരിശീലനം നേടിയത്. എട്ടാം വയസ്സിൽ ആദ്യപൊതുപരിപാടി അവതരിപ്പിച്ചു. 1954ൽ ഓൾ ഇന്ത്യാ റേഡിയോയിൽ ജോലിയിൽ പ്രവേശിച്ച ശ്രീകൃഷ്ണൻ 1994ൽ സ്റ്റേഷൻ ഡയറക്ടറായാണ് വിരമിച്ചത്. എണ്ണൂറിലധികം ലളിതഗാനങ്ങൾക്കും ഭക്തിഗാനങ്ങൾക്കും സംഗീതം നൽകിയിട്ടുണ്ട്. പുല്ലാങ്കുഴൽ വിദഗ്ധനും സംഗീതജ്ഞനുമായ ജി എസ് രാജൻ, ഭരതനാട്യം നർത്തകിയും നാടകപ്രവർത്തകയുമായ സുജാതാ ദാസ് എന്നിവർ മക്കളാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP