Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിദ്ധാർത്ഥ് ഭരതൻ വീണ്ടും വിവാഹിതനായി; സംവിധായകൻ വധുവാക്കിയത് അടുത്ത് സുഹൃത്തിനെ; വിവാഹത്തിൽ പങ്കെടുത്തത് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം

സിദ്ധാർത്ഥ് ഭരതൻ വീണ്ടും വിവാഹിതനായി; സംവിധായകൻ വധുവാക്കിയത് അടുത്ത് സുഹൃത്തിനെ; വിവാഹത്തിൽ പങ്കെടുത്തത് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം

മറുനാടൻ ഡെസ്‌ക്‌

നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതൻ വീണ്ടും വിവാഹിതനായി. അടുത്ത സുഹൃത്തായ സുജിനാ ശ്രീധരനെയാണ് താരം വിവാഹം കഴിച്ചത്. വിവാഹത്തിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് പങ്കെടുത്തത്.ഇൻസ്റ്റഗ്രാമിലൂടെ മഞ്ജു പിള്ള പങ്കുവെച്ച ഫോട്ടോയിലൂടെയാണ് ഈ വിശേഷത്തെക്കുറിച്ച് പുറംലോകം അറിഞ്ഞത്. ഉത്രാളിക്കാവിൽ വച്ചായിരുന്നു വിവാഹം

നേരത്തെ ഭാര്യ അഞ്ജു എം ദാസുമായുള്ള വിവാഹബന്ധം തിരുവനന്തപുരം കുടുംബകോടതി മുഖേന വേർപെടുത്തിയിരുന്നു.അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം 2008 ഡിസംബറിലാണ് ഇവർ വിവാഹിതരായത്. 2012 ഏപ്രിൽ മുതൽ ഇവർ വേർപിരിഞ്ഞു ജീവിക്കുകയായിരുന്നു.

നമ്മൾ എന്ന ചിത്രത്തിലൂടെയാണ് സിദ്ധാർത്ഥ് ഭരതൻ സിനിമയിലേക്കെത്തിയത്. നടനായാണ് തുടക്കം കുറിച്ചതെങ്കിലും അച്ഛനെപ്പോലെ സംവിധായകനാവുകയെന്ന മോഹവും താരപുത്രനുണ്ടായിരുന്നു. അച്ഛന്റെ സിനിമയായ നിദ്രയുടെ റീമേക്കിലൂടെയായിരുന്നു അദ്ദേഹം സംവിധാനനത്തിലേക്ക് കാലെടുത്ത് വച്ചത്. ദിലീപിനെ നായകനാക്കിയൊരുക്കിയ ചന്ദ്രേട്ടൻ എവിടെയാ എന്ന സിനിമയുമായാണ് പിന്നീട് അദ്ദേഹം എത്തിയത്. ഒടുവിൽ സിദ്ധാർത്ഥിന്റെ സംവിധാനത്തിൽ പുറത്തിറങ്ങാൻ ഇരിക്കുന്നത് സൗബിൻ നായകനാകുന്ന ജിൻ എന്ന ചിത്രമാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP