Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അച്ചൻ ധ്യാനിക്കാൻ പോയപ്പോൾ ഒൻപതാം ക്ലാസുകാരനായ കപ്പിയാർക്ക് മൊബൈൽ കിട്ടി; വാട്സാപ്പിലെ ചാറ്റ് കണ്ടു ഞെട്ടിയ കുട്ടി സ്‌ക്രീൻ ഷോട്ടുകൾ അതിവേഗം കൂട്ടുകാർക്ക് അയച്ചു; പ്രാദേശിക ചാനലിലെ വാർത്ത ഗ്രൂപ്പുകളിൽ വൈറലായപ്പോൾ 'ധ്യാന ഗുരു' പള്ളിയുപേക്ഷിച്ച് അർദ്ധ രാത്രി ഓടി; വിവാദത്തിൽ കുടുങ്ങിയത് പ്രാർത്ഥിച്ച് ചാമ്പക്കാ വിളയിക്കുന്ന അച്ചൻ! വിവാദ നായിക സൺഡേ സ്‌കൂൾ അദ്ധ്യാപികയും; ശ്രീകണ്ഠാപുരത്തിന് സമീപമുള്ള ഒരു ഇടവകക്കാരെ ഞെട്ടിച്ച കഥ ഇങ്ങനെ

അച്ചൻ ധ്യാനിക്കാൻ പോയപ്പോൾ ഒൻപതാം ക്ലാസുകാരനായ കപ്പിയാർക്ക് മൊബൈൽ കിട്ടി; വാട്സാപ്പിലെ ചാറ്റ് കണ്ടു ഞെട്ടിയ കുട്ടി സ്‌ക്രീൻ ഷോട്ടുകൾ അതിവേഗം കൂട്ടുകാർക്ക് അയച്ചു; പ്രാദേശിക ചാനലിലെ വാർത്ത ഗ്രൂപ്പുകളിൽ വൈറലായപ്പോൾ 'ധ്യാന ഗുരു' പള്ളിയുപേക്ഷിച്ച് അർദ്ധ രാത്രി ഓടി; വിവാദത്തിൽ കുടുങ്ങിയത് പ്രാർത്ഥിച്ച് ചാമ്പക്കാ വിളയിക്കുന്ന അച്ചൻ! വിവാദ നായിക സൺഡേ സ്‌കൂൾ അദ്ധ്യാപികയും; ശ്രീകണ്ഠാപുരത്തിന് സമീപമുള്ള ഒരു ഇടവകക്കാരെ ഞെട്ടിച്ച കഥ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കൊട്ടിയൂരിലെ അച്ഛന്റെ പോക്‌സോ കേസ് ക്രൈസ്തവ സഭയ്ക്കാകെ വെല്ലുവിളിയായിരുന്നു. ഇപ്പോഴിതാ ശ്രീകണ്ഠാപുരത്തിന് അടുത്ത പള്ളിയിലെ അച്ചന്റെ ലീലാ വിലാസം പാരയാവുകയാണ് സഭയ്ക്ക്. തലശേരി രൂപതയിലെ ഇടവകയിലാണ് പീഡനം. പള്ളീലച്ചനും സൺഡേ സ്‌കൂൾ അദ്ധ്യാപികയും തമ്മിലുള്ള ചാറ്റ് സംഭാഷണവും വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇതോടെ പള്ളീലച്ചനെ തേടി ഇന്നലെ രാത്രി നാട്ടുകാർ പള്ളിയിലെത്തി. ജീവനും കൊണ്ട് ഓടുകയാണ് അച്ചൻ ചെയ്തത്.

9-ാം ക്ലാസിൽ പഠിക്കുന്ന കുട്ടിയായിരുന്നു ഈ പള്ളിയിലെ കപ്പിയാർ. അച്ചൻ ഫോൺ വച്ചിട്ട് ധ്യാനത്തിന് പോയപ്പോൾ ഫോൺ കുട്ടിയുടെ കൈയിൽ കിട്ടി. ഈ ഫോണിലെ വിവരം കണ്ട് കുട്ടി ഞെട്ടി. അതിവേഗം സ്‌ക്രീൻ ഷോട്ടുകളെടുത്തു. വാട്‌സാപ്പിൽ കണ്ടെതായിരുന്നു എടുത്തത്. ഇത് കപ്പിയാർ ഈ ഫോണിൽ നിന്ന് പുറത്തേക്ക് അയച്ചു. ഇതിനൊപ്പം വീഡിയോകളും. ഇതോടെയാണ് പ്രശ്‌നം വിവാദമാകുന്നത്. ഉളിക്കലിലെ വാർത്താ ചാനലാണ് ഈ സൂചനകളുമായി ആദ്യം വാർത്ത നൽകിയത്. ഈ വിവരം വീഡിയോയ ആയി ഇരുട്ടിയിലെ ഒരു ഗ്രൂപ്പിലും എത്തി. ഇതോടെ 'രോഗ ശാന്തി' അച്ചൻ എന്ന് പേരെടുത്ത അച്ചൻ പ്രശ്‌നത്തിലായി. ടീച്ചറുടെ വീട്ടിലും പ്രശ്‌നം അറിയിച്ചു.

പ്രാർത്ഥനാ വരമുണ്ടെന്ന് ഇടവകയിൽ ഏവരും പറയന്ന അച്ചനാണ് കുടുങ്ങിയത്. അച്ചൻ പ്രാർത്ഥിച്ചിട്ട് ചാമ്പക്കാ പൂത്തു എന്ന് പോലും വിശ്വാസികൾ പറയുന്നുണ്ട്. രോഗശാന്തിക്കും ഈ അച്ചന്റെ പ്രാർത്ഥന സൗഖ്യം കൊണ്ടു വരുമെന്നാണ് നാട്ടുകാർ പറയുന്നത്. അത്തരത്തിലൊരു അച്ചന്റെ പേരിലാണ് കഥയാണ്. പള്ളി പണിയുന്നതിൽ മിടുക്കനാണ് ഈ അച്ചൻ. ഏത് ഇടവകയിൽ പോയാലും പള്ളി പണിയുകയാണ് അച്ചന്റെ പ്രധാന ഹോബി. രോഗി ശാന്തി തേടി നിരവധി പേർ അച്ചന്റെ അടുത്ത് എത്താറുമുണ്ട്. അങ്ങനെ എല്ലാവരാലും അംഗീകരിക്കപ്പെട്ട അച്ചനാണ് പിടിക്കപ്പെട്ടത്. ധ്യാന ഗുരുവാണ് അച്ചൻ.

150 ഇടവകക്കാർക്ക് പോലും പള്ളി ഉണ്ടാക്കുന്ന അച്ചൻ. എവിടെ തേക്ക് കണ്ടാലും പള്ളിക്ക് വേണ്ടി മുറിക്കും. പക്ഷേ നാട്ടുകാരെല്ലാം അച്ചന്റെ രോഗശാന്തിയും പ്രാർത്ഥനാ സൗഖ്യവും കാരണം ചോദിക്കുന്നതെല്ലാം നൽകി. ഈ അച്ചനാണ് പിടിക്കപ്പെടുന്നത്. സംഭവം പുറംലോകത്ത് അറിയാതിരിക്കാൻ അച്ചൻ എല്ലാ ശ്രമവും നടത്തി. സൺഡേ സ്‌കൂൾ ടീച്ചറുടെ വീട്ടിലെത്തി മാപ്പ് പറഞ്ഞു. തന്റെ ഫോൺ മറ്റാരോ ഉപയോഗിച്ച് ചതിച്ചതെന്ന വാദവും പറഞ്ഞു. മാതാവിന്റെ ഭക്തനായ തനിക്ക് ഇതിന് കഴിയില്ലെന്നും കൂട്ടിച്ചേർത്തു. വെറും തറ തെറികളാണ് അച്ചന്റേതായി പ്രചരിക്കുന്ന സ്‌ക്രീൻ ഷോട്ടുകളിൽ ഉള്ളത്. ലൈംഗികാസക്തിയും ശക്തം.

വാർത്തയിൽ യുവതിയും വിശദീകരണം നൽകുന്നുണ്ട്. തൊട്ടടുത്ത വീട്ടിലെ കുട്ടിയാണ് തന്നോട് അനാവശ്യം പറഞ്ഞതെന്നാണ് യുവതി പറയുന്നത്. ഈ കുട്ടിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നും പറയുന്നു. എങ്കിലും ഇതൊന്നും ആരും വിശ്വസിക്കുന്നില്ല. സംഭവം വൈറലായതോടെയാണ് ഇന്നലെ രാത്രി പള്ളി മുറ്റത്ത് ആളുകൾ തടിച്ചു കൂടിയത്. തടി കേടാകാതിരിക്കാൻ ഓടി രക്ഷപ്പെടും. ഈ ഇടവകയിലും പുതിയ പള്ളിയുടെ പണിയുകയാണ് അച്ചൻ. ഹിന്ദു പേരാണ് അച്ചനുള്ളത്. അതുകൊണ്ട് തന്നെ ഹിന്ദുക്കൾക്കിടയിലും അച്ചൻ താരമായിരുന്നു.

മുപ്പത്തിയെട്ട് വയസ്സുള്ള അച്ചനെതിരെയാണ് ആരോപണം ഉയരുന്നത്. സൺഡേ സ്‌കൂളിന്റെ പ്രവർത്തനത്തേയും ഇത് ബാധിക്കും. കാർകശ്യത്തോടെയാണ് സൺഡേ സ്‌കൂളുകളിൽ പ്രവർത്തനം. ഇത്തരത്തിലൊരു അച്ചനാണ് വിവാദത്തിൽ കുടുങ്ങുന്നത്.

More News in this category+

MNM Recommends +

Go to TOP