Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോളജിൽ പഠിക്കുന്ന സമയത്ത് ഡോ ലൗ എന്ന സിനിമയിൽ ചെറിയ വേഷം അഭിനയിച്ച നീരജ; സീമ സജി മുതലെടുത്തത് നീരജയുടെ സിനിമാ ഭ്രമം; വലയിലാക്കിയത് മോഹൻലാൽ സംവിധാനം ചെയ്യുന്ന ത്രിഡി സിനിമയുടെ അസി. ഡയറക്ടർ ആക്കാമെന്ന് പറഞ്ഞ്; സീമയും നീരജയും സുഹൃത്തുക്കൾ തന്നെ; സ്മിത മേനോന്റെ പേര് പറഞ്ഞ് അരലക്ഷം തട്ടിയെന്ന് കാണിച്ച് ബംഗളൂരു മലയാളിയുടെ പരാതിയും; കുന്നന്താനം കവല ഗ്രൂപ്പിലെ തട്ടിപ്പിൽ ദുരൂഹത ഏറുന്നു

കോളജിൽ പഠിക്കുന്ന സമയത്ത് ഡോ ലൗ എന്ന സിനിമയിൽ ചെറിയ വേഷം അഭിനയിച്ച നീരജ; സീമ സജി മുതലെടുത്തത് നീരജയുടെ സിനിമാ ഭ്രമം; വലയിലാക്കിയത് മോഹൻലാൽ സംവിധാനം ചെയ്യുന്ന ത്രിഡി സിനിമയുടെ അസി. ഡയറക്ടർ ആക്കാമെന്ന് പറഞ്ഞ്; സീമയും നീരജയും സുഹൃത്തുക്കൾ തന്നെ; സ്മിത മേനോന്റെ പേര് പറഞ്ഞ് അരലക്ഷം തട്ടിയെന്ന് കാണിച്ച് ബംഗളൂരു മലയാളിയുടെ പരാതിയും; കുന്നന്താനം കവല ഗ്രൂപ്പിലെ തട്ടിപ്പിൽ ദുരൂഹത ഏറുന്നു

ശ്രീലാൽ വാസുദേവൻ

മല്ലപ്പള്ളി: കുന്നന്താനം കവല എന്ന ഫേസ് ബുക്ക് ഗ്രൂപ്പിലുള്ള യുവാക്കളിൽ നിന്ന് സീമ സജി എന്ന യുവതി വ്യാജഫേസ്‌ബുക്ക് പ്രൊഫൈൽ മുഖേനെ പണം തട്ടിയ കേസിൽ ദുരൂഹത വർധിക്കുന്നു. തന്റെ കൈയിൽ നിന്നും പലപ്പോഴായി 51,000 രൂപ സീമ സജി തട്ടിയെടുത്തുവെന്ന് ബംഗളൂരുവിൽ വർക് ഷോപ്പ് നടത്തുന്ന കവല ഗ്രൂപ്പ് അംഗം ഇന്നലെ കീഴ്‌വായ്പൂർ സിഐക്ക് പരാതി നൽകി. സീമ സൃഷ്ടിച്ച സ്മിത മേനോൻ എന്ന വ്യാജഫേസ് ബുക്ക് പ്രൊഫൈൽ നിർമ്മിക്കാൻ ഉപയോഗിച്ചത് നീരജ ശരത് എന്ന യുവതിയുടെ ചിത്രമായിരുന്നു. കഴിഞ്ഞ ദിവസം ഈ യുവതി സീമയെ തള്ളിപ്പറഞ്ഞെങ്കിലും അത് പൂർണമായും പൊലീസ് വിശ്വസിക്കുന്നില്ല.

താനറിയാതെ സീമ തന്റെ ഫോട്ടോ ദുരുപയോഗം ചെയ്തുവെന്നാണ് നീരജയുടെ വാദം. സീമ സജിയും നീരജയും അയൽവാസികളാണ്. കുന്നന്താനം നടയ്ക്കലിൽ സീമയുടെ വീടിന് സമീപമാണ് നീരജയുടെ മാതാവിന്റെ വീട്. ഇവിടെ നിന്നാണ് നീരജ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ശേഷം ചങ്ങനാശേരി പുഴവാതിലെ ബന്ധു വീട്ടിലേക്ക് മാറി. സിനിമാ ഭ്രമം ആണ് നീരജയെ സീമയുടെ വലയിൽ എത്തിച്ചത്. കോളജിൽ പഠിക്കുന്ന സമയത്ത് ഡോ. ലൗ എന്ന സിനിമയിൽ ചെറിയ വേഷം അഭിനയിക്കാൻ നീരജയ്ക്ക് അവസരം കിട്ടിയിരുന്നു. ഇക്കാര്യം മനസിലാക്കിയ സീമ, മോഹൻലാൽ സംവിധാനം ചെയ്യുന്ന സിനിമയുടെ അസി. ഡയറക്ടർ ആക്കാം എന്ന് വാഗ്ദാനം ചെയ്താണ് നീരജയെ പാട്ടിലാക്കിയത്. ഇതേ തുടർന്നാണ് ഇട്ടിമാണിയുടെ സെറ്റിലും തുടർന്ന് കൊച്ചിയിലെ ഡബ്ബിങ് സ്റ്റുഡിയോയിലും നീരജയെ എത്തിച്ചത്.

അതേ സമയം, നേരത്തേ 5000 രൂപ സീമ സജി തട്ടിയെടുത്തെന്ന് പരാതി നൽകിയ യുവാവ് ഇന്നലെ വീണ്ടും പരാതി നൽകി. തന്റെ കൈയിൽ നിന്നും സീമ വാങ്ങിയത് 51,000 രൂപയാണെന്നാണ് പുതിയ പരാതിയിൽ പറയുന്നത്. ആദ്യം 5000 എന്ന് പറഞ്ഞത് നാണക്കേട് കാരണമാണെന്ന് വിശദീകരിക്കുന്ന യുവാവ് പണം അയച്ചതിന്റെ സ്‌ക്രീൻ ഷോട്ടുകളും കൈമാറിയിട്ടുണ്ട്.

പലപ്പോഴായി 1000, 2000 ഇങ്ങനെയുള്ള ചെറിയ തുകകൾ ആണ് വാങ്ങിയിരുന്നത്. യുവാവിന്റെ പരാതി ഇങ്ങനെ:

ഞാൻ കുന്നന്താനം സ്വദേശിയും (തെക്കനപൊയ്കയിൽ(വീട്), പാമല,കുന്നന്താനം )ഇപ്പോൾ മുകളിൽ പറയുന്ന വിലാസത്തിൽ ബാംഗ്ലൂരിൽ സ്ഥിരതാമസക്കാരനായ വ്യക്തിയുമാണ്. കുന്നന്താനം കേന്ദ്രീകരിച്ച് എന്റെ സുഹൃത്തുക്കളായ യുവാക്കൾ രൂപീകരിച്ച കവല എന്ന കൂട്ടായ്മയിലെ അംഗവുമാണ്. ടി കൂട്ടായ്മയിലെ മറ്റൊരു അംഗമായ സീമ സജി എന്ന വ്യക്തി പലപ്പോഴായി എന്റെ കയ്യിൽ നിന്നും അൻപതിനായിരം രൂപ (50000/) തട്ടിയെടുത്തു. കവല കൂട്ടായ്മയിലെ മറ്റു മൂന്നു ആളുകളോടും സീമ സജി സമാനമായ തട്ടിപ്പ് നടത്തിയതായി അറിയാൻ കഴിഞ്ഞു.

സ്മിത മേനോൻ എന്ന് സീമ സജി പരിചയപ്പെടുത്തിയ ഒരു പെൺകുട്ടിയുടെ കരൾ രോഗവുമായി ബന്ധപ്പെട്ട ചികിത്സക്കാണ് പണം എന്നാണ് സീമ സജി എന്നെ അറിയിച്ചിരുന്നത്. സ്മിത മേനോൻ കരൾ രോഗത്താൽ ദുരിതം അനുഭവിക്കുന്ന പെൺകുട്ടി ആണെന്നും സ്വന്തം ഭർത്താവ് പോലും പെൺകുട്ടിയുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയതാണെന്നും സീമ സജി എന്നെ അറിയിച്ചു. എന്റെ വീട് പണി നടക്കുകയാണെന്നും പണം ഇല്ലെന്നും ഞാൻ പറഞ്ഞു നോക്കിയെങ്കിലും സീമ സജി എന്നെ നിർബന്ധിച്ചു കൊണ്ടേയിരുന്നു. ഇതിനിടെ സ്മിത മേനോൻ എന്ന പെൺകുട്ടി 919947980922 എന്ന നമ്പറിൽ എന്നെ ഫോണിൽ ബന്ധപെട്ടു. രോഗം മൂർച്ഛിച്ചിരിക്കുക ആണെന്നും ഉടൻ തന്നെ ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ തൻ മരിച്ചു പോകുമെന്നും അറിയിച്ചു. ഇത് സത്യമാണോ എന്നറിയാൻ ഞാൻ സീമയുമായി ബന്ധപ്പെട്ടു. സത്യമാണെന്നും ഉടൻ തന്നെ പണം അയക്കണമെന്നും സീമ സജി ആവശ്യപ്പെട്ടു. തന്റെ ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയക്കാൻ ആണ് സീമ സജി ആവശ്യപ്പെട്ടത്. സ്മിത മേനോന്റെ ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് തരാൻ സീമയോട് ആവശ്യപ്പെട്ടപ്പോൾ ഭർത്താവുമായി കേസ് നടക്കുന്നതിനാൽ സ്മിതയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണെന്ന് ആയിരുന്നു മറുപടി.

ഈ വസ്തുതകൾ വിശ്വസിച്ച ഞാൻ 2018 ഒക്ടോബർ പതിനേഴാം തീയതി (17/10/2018) സീമ സജിയുടെ ഫെഡറൽ ബാങ്ക് പായിപ്പാട് ശാഖയിലെ 15780100005222 എന്ന അക്കൗണ്ടിലേക്ക് അയ്യായിരം രൂപ (5000/) അയച്ചു കൊടുത്തു. അത് കഴിഞ്ഞ് വീണ്ടും പണം വേണം എന്ന് പറഞ്ഞ് സീമ സജി എന്നെ നിർബന്ധിച്ചു കൊണ്ടേയിരുന്നു. സ്മിത മേനോനും ഇടയ്ക്കിടെ എന്നെ വിളിച്ച് മരിച്ചുപോകുമെന്ന പല്ലവി ആവർത്തിച്ചു. ഓപ്പറേഷന് ഉള്ള പണം തികഞ്ഞില്ലെന്നും മുപ്പതിനായിരം രൂപ കൂടിയില്ലാതെ ഓപ്പറേഷൻ നടക്കില്ലെന്നും എങ്ങനെയെങ്കിലും സഹായിക്കണമെന്നും സീമ സജി എന്നോട് ആവശ്യപ്പെട്ടു. എന്റെ കയ്യിൽ പണം ഇല്ല എന്ന് പറഞ്ഞപ്പോൾ ആരോടെങ്കിലും കടം വാങ്ങി തരാൻ ആണ് പറഞ്ഞത്. സ്മിത മേനോൻ വളരെ അവശയായ രീതിയിൽ എന്നെ ഫോണിൽ കൂടി ബന്ധപെടുക കൂടി ചെയ്തപ്പോൾ എന്റെ മനസ്സലിഞ്ഞു. 2018 നവംബർ മൂന്നിന് (03/11/2018) ഞാൻ വീട് പണിയാൻ വെച്ചിരുന്ന പതിനയ്യായിരം രൂപ (15000/രൂപ) കൂടി സീമ സജിയുടെ ടി അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തു. ഒരാളുടെ ജീവൻ ഞാൻ കാരണം രക്ഷപെടുന്നെങ്കിൽ അത്രയും നല്ലത് എന്ന ചിന്താഗതിയായിരുന്നു അങ്ങനെ ചെയ്യാൻ കാരണം. ഈ പണം അത്രയും സീമയും ഭർത്താവ് സജിയും കൂടി ആ പെൺകുട്ടിയെ നേരിട്ട് പോയി ഏൽപ്പിച്ചു എന്നും സീമ എന്നോട് പറഞ്ഞു.

അത് കഴിഞ്ഞ് കുറച്ചു കാലത്തേയ്ക്ക് സ്മിത മേനോൻ എന്നെ ബന്ധപ്പെട്ടിട്ടില്ല. അപ്പോഴും ആ കുട്ടിയുടെ രോഗ വിവരത്തിൽ ആശങ്കാകുലനായ ഞാൻ സീമ സജിയോട് ടി കുട്ടിയെ പറ്റി അന്വേഷിച്ചു കൊണ്ടിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞു എന്നും ഇപ്പൊ കുഴപ്പമൊന്നും ഇല്ല എന്നും സീമ സജി എന്നെ അറിയിച്ചു. പിന്നീട് 2019 മാർച്ച് മാസം ആണ് സ്മിത മേനോൻ എന്നോട് ഫോണിൽ ബന്ധപ്പെടുന്നത്. 917034885023 എന്ന ഫോൺ നമ്പറിലാണ് സ്മിത മേനോൻ എന്നെ വിളിക്കുന്നത്. ശസ്ത്രക്രിയ കഴിഞ്ഞെന്നും സുഖമായി ഇരിക്കുന്നെന്നും അറിയിച്ചു. പണം കൊടുത്തതിലുള്ള നന്ദി അറിയിക്കാനും മറന്നില്ല. വീണ്ടും ഒരാഴ്ച കഴിഞ്ഞ് സ്മിത മേനോൻ എന്നെ ഫോണിൽ വിളിച്ചു. മരുന്ന് വാങ്ങാൻ പൈസ ഇല്ലെന്നും കുറച്ചു പൈസ കൂടി തരണമെന്നും ആവശ്യപ്പെട്ടു. ഇതിൻ പ്രകാരം സീമ സജിയോട് ബന്ധപ്പെട്ട എന്നോട് താനും ഇടയ്ക്കിടക്ക് പൈസ കൊടുത്ത് സഹായിക്കാറുണ്ടെന്നും ആ കുട്ടിയുടെ കാര്യം വലിയ കഷ്ടമാണെന്നുമാണ് സീമ പറഞ്ഞത്. തന്റെ അക്കൗണ്ടിലേക്ക് പൈസ അയച്ചോളു എന്ന ഒരു നിർദ്ദേശവും സീമ നൽകി. കുറഞ്ഞത് പതിനായിരം രൂപ (10000/രൂപ) എങ്കിലും കൊടുക്കണം എന്നാണ് സീമ സജി ആവശ്യപ്പെട്ടത്. എന്നാൽ എന്റെ കയ്യിൽ അത്രയും തുക ഇല്ലെന്നും ഉള്ളത് അയക്കാമെന്നും ഞാൻ അറിയിച്ചു. 2019 മാർച്ച് ഇരുപത്തിയൊമ്പതാം തീയതി (29/03/2019) മൂവായിരം രൂപ (3000/രൂപ) ഞാൻ സീമയുടെ ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് ഫോൺ പേ വഴി അയച്ചു കൊടുത്തു.

അടുത്ത മാസം സീമ വീണ്ടും വിളിച്ച് പതിനായിരം രൂപ എന്നല്ലേ പറഞ്ഞത് ബാക്കി എപ്പോ അയക്കും എന്ന് ചോദിച്ചു. എന്റെ കയ്യിൽ പണം ഇല്ലെന്നും വീട് പണി നടക്കുകയാണെന്നും പറഞ്ഞെങ്കിലും സീമ നിർബന്ധിച്ചു കൊണ്ടേയിരുന്നു. മരുന്ന് വാങ്ങാൻ പതിനായിരം രൂപ കിട്ടുമല്ലോ എന്ന് കരുതി ഇരിക്കുകയായിരുന്നു ആ പെൺകുട്ടിയെന്നും ഇങ്ങനെ മനുഷ്യരെ ചതിക്കരുതെന്നുമൊക്കെ പറഞ്ഞ് എന്നെ സീമ കുറ്റപെടുത്തികൊണ്ടിരുന്നു. അങ്ങനെ ഒരു കുറ്റബോധത്താൽ 2019 ഏപ്രിൽ ആറാം തീയതി (06/04/2019) ആയിരം രൂപയും (1000/രൂപ) ഏപ്രിൽ പതിനാലാം തീയതി രണ്ടായിരം രൂപയും (2000/രൂപ) സീമ സജിയുടെ ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് ഞാൻ അയച്ചു കൊടുത്തു. അതിനു ശേഷം മൂന്ന് മാസത്തേയ്ക്ക് എന്നോട് പണം ഒന്നും ചോദിച്ചിരുന്നില്ല.

2019 ജൂലൈ മാസം സ്മിത മേനോൻ എന്നെ വീണ്ടും ഫോണിൽ ബന്ധപെട്ടു. തനിക്കും ഭർത്താവിനും കൂടി കൊച്ചിയിൽ മൂന്നു കോടി രൂപയ്ക്കുള്ള ഫ്ലാറ്റ് ഉണ്ടെന്നും ഭർത്താവുമായി അതിന്റെ കേസ് സുപ്രീം കോടതിയിൽ നടക്കുകയാണെന്നും വലിയ പണച്ചെലവാണെന്നും അറിയിച്ചു. എന്തെങ്കിലും സാമ്പത്തിക സഹായം ചെയ്യണമെന്നും തനിക്ക് കൂടുതൽ സംസാരിക്കാൻ ആരോഗ്യപരമായി ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് സീമ സജി കൂടുതൽ കാര്യങ്ങൾ പറയുമെന്നും പറഞ്ഞു. അതിനു തൊട്ട് പിറകെ എന്നെ ഫോണിൽ ബന്ധപ്പെട്ട സീമ സജി സ്മിതയ്ക്ക് കേസ് നടത്താൻ അൻപതിനായിരം രൂപ (50000/രൂപ) എങ്ങനെയും കണ്ടെത്തി കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. അത്രയും പണം എന്റെ കയ്യിൽ ഇല്ലെന്നും ഉള്ളത് തരാമെന്നും സീമയോട് ഞാൻ പറഞ്ഞു. അതനുസരിച്ച് 2019 ജൂലൈ ഇരുപത്തിയാറാം തീയതി (26/07/2019) നാലായിരം രൂപയും (4000/ രൂപ) ജൂലൈ ഇരുപത്തിയെട്ടാം തീയതി (28/07/2019) പതിനേഴായിരം രൂപയും (17000/രൂപ) സീമ സജിയുടെ ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് ഫോൺ പേ വഴി അയച്ചു കൊടുത്തു. അത്രയും തുക പോരാ എന്ന് പറഞ്ഞ് നിർബന്ധം തുടർന്നപ്പോൾ 2019 ഓഗസ്റ്റ് പന്ത്രണ്ടാം തീയതി (12/08/2019) മൂവായിരം രൂപ (3000/രൂപ) കൂടി സീമയുടെ അക്കൗണ്ടിലേക്ക് ഫോൺ പേ വഴി അയച്ചു കൊടുത്തു. ഞാൻ അയച്ചു കൊടുത്ത ടി തുകയെല്ലാം സീമയും ഭർത്താവ് സജിയും കൂടി സ്മിത മേനോന് നേരിട്ട് കൈമാറിയതായാണ് എന്നോട് പറഞ്ഞിരിക്കുന്നത്.

ഈ മാസം പകുതിയോടു കൂടി ഞങ്ങളുടെ കൂട്ടായ്മയിലുള്ള യു.എ.ഇ യിൽ ജോലി ചെയ്യുന്ന ----എന്നയാൾ എന്നെ വിളിക്കുകയും സീമ സജിക്ക് എന്തെങ്കിലും പണം കൊടുത്തിട്ടുണ്ടോ എന്ന് ചോദിക്കുകയും ചെയ്തു. ഞാൻ എനിക്കുണ്ടായ അവസ്ഥ വിവരിച്ചപ്പോൾ മറ്റു മൂന്നുപേർക്ക് കൂടി സമാനമായ അവസ്ഥ ഉണ്ടെന്നും ഇത് തട്ടിപ്പാണെന്നും ജീമോൻ എന്നെ അറിയിച്ചു. സീമ സജിയോട് ഇതേപ്പറ്റി സംസാരിക്കണമെന്ന് കവലയിലെ മുതിർന്ന അംഗങ്ങൾ എന്നോട് ആവശ്യപ്പെട്ടു. അതനുസരിച്ച് ഞാൻ സീമ സജിയോട് സംസാരിച്ചുവെങ്കിലും ഇതെല്ലം യാഥാർഥ്യമാണെന്നായിരുന്നു സീമയുടെ നിലപാട്. അതിനു രണ്ടു ദിവസത്തിന് ശേഷം എന്നെ ഫോൺ ചെയ്ത സീമ സജി താൻ തന്നെയാണ് ഈ തട്ടിപ്പ് നടത്തിയതെന്നും തനിക്ക് ഒരു അബദ്ധം പറ്റിയതാണെന്നും അറിയിച്ചു. തന്റെ 12 ലക്ഷം രൂപയും 60 പവനും ആരോ തട്ടിയെടുത്തെന്നും അതിനു പകരമായി ചെയ്തതാണ് ഇതെന്നും അറിയിച്ചു. അങ്ങനെയുണ്ടെങ്കിൽ അതുൾപ്പടെ കേസ് കൊടുക്കാമെന്ന് അറിയിച്ചെങ്കിലും സീമ സമ്മതിച്ചില്ല. പൈസ തിരികെ തരാമെന്നും പൊലീസിൽ കേസ് കൊടുക്കരുതെന്നും പറഞ്ഞു.

2019 മെയ് മാസം എന്റെ പേരിലുള്ള ഒരു സിം കാർഡ് സീമ സജി എന്നെ തെറ്റിദ്ധരിപ്പിച്ച് കൈക്കലാക്കിയിരുന്നു. 9916396340 എന്നതായിരുന്നു ടി സിം കാർഡിന്റെ നമ്പർ. തട്ടിപ്പ് ആണ് സീമ സജി നടത്തിയതെന്ന് അറിഞ്ഞ നിമിഷം ഞാൻ ടി സിം കാർഡ് ക്യാൻസൽ ചെയ്യുകയും ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് എടുക്കുകയും ചെയ്തിട്ടുള്ളതാണ്. ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് ഇപ്പോൾ എന്റെ കൈവശം ഉണ്ട്. പൊലീസ് പറയുന്ന മുറയ്ക്ക് ടി സിം കാർഡ് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കാൻ ഞാൻ സന്നദ്ധനാണ്.

ആദ്യമായി ഇതൊരു തട്ടിപ്പ് ആണെന്ന് അറിഞ്ഞ സമയങ്ങളിൽ എല്ലാം എന്റെ കയ്യിൽ നിന്നും അയ്യായിരം രൂപ (5000/) മാത്രമാണ് പോയെതെന്നാണ് ഞാൻ കവല കൂട്ടായ്മയിലെ അംഗങ്ങളോട് പറഞ്ഞിരുന്നത്. കൂടുതൽ തുക പോയി എന്ന് പറഞ്ഞാൽ നാട്ടിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ഉണ്ടാകുന്ന നാണക്കേടും മാനഹാനിയും മൂലമായിരുന്നു അങ്ങനെ പറഞ്ഞത്. സീമയുടെ സിനിമ ബന്ധങ്ങളും മറ്റും കാരണം അന്വേഷണം നിലച്ചുപോകുമോ എന്നും ഞാൻ ഭയന്നിരുന്നു. അത് മൂലമാണ് ഞാൻ പരാതി കൊടുക്കാൻ ഇത്രയും താമസിച്ചത്. എന്നാൽ തങ്ങൾക്ക് കിട്ടിയ പരാതിയിൽ വളരെ നല്ലരീതിയിൽ ആണ് പൊലീസ് അന്വേഷണം നടത്തുന്നതെന്ന് നാട്ടിൽ നിന്നും അറിയാൻ കഴിഞ്ഞു. ആയതിനാൽ എന്റെ ഈ പരാതിയും ഗൗരവമുള്ളതായി കണ്ട് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി നിയമം അനുശാസിക്കുന്ന ശിക്ഷ വാങ്ങി കൊടുക്കണമെന്ന് താഴ്മയായി അഭ്യർത്ഥിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP